#complaint | പോസ്റ്റര്‍ പതിച്ചത് റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തി; പരാതി നല്‍കി പാലക്കാട് ഡിസിസി

#complaint | പോസ്റ്റര്‍ പതിച്ചത് റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തി; പരാതി നല്‍കി പാലക്കാട് ഡിസിസി
Jul 1, 2024 01:40 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com) പാലക്കാട് ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പതിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചയാള്‍ പോസ്റ്റര്‍ പതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഡിസിസി നേതൃത്വം പൊലീസില്‍ പരാതി നല്‍കി.

ഞായറാഴ്ച്ച രാവിലെ ഡിസിസി ഓഫീസ് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റര്‍ ആദ്യം കണ്ടത്.

ആലത്തൂരിലെ തോല്‍വിക്ക് കാരണക്കാരനായ പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ രാജിവെക്കണമെന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

എ തങ്കപ്പന്‍ സിപിഐഎമ്മില്‍ നിന്നും പണം വാങ്ങിയെന്നും മണ്ഡലത്തിന്റെ ചുമതലയുണ്ടായിട്ടും കൃത്യമായി പ്രവര്‍ത്തിക്കാത്തതുമാണ് തോല്‍വിക്ക് കാരണമെന്നും ആരോപിക്കുന്ന പോസ്റ്ററാണ് പതിച്ചത്.

ഡിസിസി ഓഫീസിലെ സിസിടിവിയില്‍ നിന്നാണ് ശനിയാഴ്ച രാത്രി 9.30 ഓടെ പോസ്റ്റര്‍ പതിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചയാള്‍ പോസ്റ്റര്‍ പതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.

സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പൊലീസിന് പരാതി നല്‍കി.

ആലത്തൂരിലെ തോല്‍വിയില്‍ സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിനെ പഴിചാരി ജില്ലാ നേതൃത്വം എത്തിയതിനു പിന്നാലെ, ഇത് രണ്ടാം തവണയാണ് ഡിസിസി പ്രസിഡന്റിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്.

#poster #arrived #wearing #raincoat #helmet #Palakkad #DCC #lodged #complaint

Next TV

Related Stories
#Accident | ട്രാവലർ നിയന്ത്രണം വിട്ട് ട്രാഫിക് സർക്കിളിലെ ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്

Jul 3, 2024 12:48 PM

#Accident | ട്രാവലർ നിയന്ത്രണം വിട്ട് ട്രാഫിക് സർക്കിളിലെ ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്

ഗുരുവായൂർ ദർശനം കഴിഞ്ഞ് പാലക്കുന്നിലേക്കു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ്...

Read More >>
#arrest | ചെമ്പ്കമ്പി മോഷണം; തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം പ്രതി അറസ്റ്റിൽ

Jul 3, 2024 12:36 PM

#arrest | ചെമ്പ്കമ്പി മോഷണം; തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം പ്രതി അറസ്റ്റിൽ

തമിഴ്നാട് നാമക്കൽ സ്വദേശി പ്രേംകുമാറിനെയാണ് തലശ്ശേരി എസ്ഐ അഖിലും സംഘവും അറസ്റ്റ്...

Read More >>
#murdercase |  മഫ്തിയില്‍ നിരീക്ഷണം, ചോദിച്ചപ്പോൾ അടിപിടി കേസെന്ന് മറുപടി; പുറത്തറിഞ്ഞത് നാടിനെ ഞെട്ടിച്ച കൊലപാതകം

Jul 3, 2024 12:22 PM

#murdercase | മഫ്തിയില്‍ നിരീക്ഷണം, ചോദിച്ചപ്പോൾ അടിപിടി കേസെന്ന് മറുപടി; പുറത്തറിഞ്ഞത് നാടിനെ ഞെട്ടിച്ച കൊലപാതകം

അന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരക്കിയപ്പോള്‍ ചമ്പക്കുളത്ത് അടിനടന്നതുമായി ബന്ധപ്പെട്ട അന്വേഷണമാണെന്നു...

Read More >>
#Suspension | കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

Jul 3, 2024 12:16 PM

#Suspension | കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

എസ്എഫ്ഐ പ്രവര്‍ത്തകര്‍ തൻ്റെ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ...

Read More >>
#Hanged | നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

Jul 3, 2024 12:08 PM

#Hanged | നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശിച്ചുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് വളയം പോലീസ് ഇൻക്വസ്റ്റ്...

Read More >>
Top Stories