#smstreet | മിഠായിത്തെരുവില്‍, 'വന്നോളീ..ന്ന്' പറഞ്ഞ് വഴിതടഞ്ഞാല്‍ പോലീസ് പിടിവീഴും

#smstreet | മിഠായിത്തെരുവില്‍, 'വന്നോളീ..ന്ന്' പറഞ്ഞ് വഴിതടഞ്ഞാല്‍ പോലീസ് പിടിവീഴും
Jul 1, 2024 11:44 AM | By Susmitha Surendran

(truevisionnews.com)  കോഴിക്കോടിന്റെ പ്രൗഢിയുടെ ഭാഗമായ മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് വിളിച്ചു കൊണ്ടുപോയാല്‍ പോലീസ് കേസാവും.

ആളുകളെ തോന്നുംപോലെ വിളിച്ചുകൊണ്ടുപോകുന്നതും ഇടക്ക് ദ്വയാര്‍ത്ഥ പ്രയോഗം വരുന്നതും വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഇത്.

ഈ രീതി തുടര്‍ന്നാല്‍ കേസെടുക്കുന്ന കാര്യത്തില്‍ ഇനി വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതോടെയാണ് നടപടി ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചത്.

മുന്നോട്ടുപോകാന്‍ വിടാതെ, തടഞ്ഞുനിര്‍ത്തിക്കൊണ്ടാണ് വിളിച്ചുകയറ്റുന്നവര്‍ നില്‍ക്കുന്നത്. ഇത് തെരുവിലേക്കും കടകളിലേക്കും എത്തുന്നവരെ അകറ്റുകയാണ് ചെയ്യുകയെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.

കടകളില്‍നിന്ന് വഴിയിലേക്കിറങ്ങി ആളുകളെ വിളിച്ചുകയറ്റേണ്ടെന്ന് നേരത്തേ വ്യാപാരികള്‍ തീരുമാനിച്ചിരുന്നെങ്കിലും ഒരു വിഭാഗം കച്ചവടക്കാര്‍ ഇത് തുടരുകയായിരുന്നു.

പിഴയും കേസും ഉള്‍പ്പടെയുളള നിയമ നടപടികള്‍ക്കൊപ്പം പോലീസ് പരിശോധന കൂടി ശക്തമായതോടെയാണ് വഴിയില്‍ ഇറങ്ങിയുള്ള വിളിച്ചുകയറ്റല്‍ ഒഴിവാക്കിയത്.

#police #case #filed #who #come #kozhikode's #candy #street #called #taken #shops.

Next TV

Related Stories
#adventuretravel | കല്ലാച്ചിയിൽ ബസിന് പിന്നിൽ തൂങ്ങി യുവാവിന്റെ സാഹസിക യാത്ര; അന്വേഷണം ആരംഭിച്ച് വളയം പോലീസ്

Jul 3, 2024 10:00 AM

#adventuretravel | കല്ലാച്ചിയിൽ ബസിന് പിന്നിൽ തൂങ്ങി യുവാവിന്റെ സാഹസിക യാത്ര; അന്വേഷണം ആരംഭിച്ച് വളയം പോലീസ്

ഇന്നലെ രാവിലെയാണ് സംഭവം. പിറകിൽ വന്ന വാഹനത്തിലുള്ളവരാണ് ദൃശ്യം...

Read More >>
#drown | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു

Jul 3, 2024 09:21 AM

#drown | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു

ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയിലെ മുങ്ങൽസംഘം ഏറെനേരം ഡിങ്കിയും മറ്റും ഉപയോഗിച്ച് ഇന്നലെ തന്നെ തിരച്ചിൽ...

Read More >>
#bodyfound | കൊലപാതകമെന്ന് സംശയം; ക്വാർട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം അഴുകിയനിലയിൽ, ആൺസുഹൃത്ത് ലോഡ്ജിൽ മരിച്ചനിലയിൽ

Jul 3, 2024 09:06 AM

#bodyfound | കൊലപാതകമെന്ന് സംശയം; ക്വാർട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം അഴുകിയനിലയിൽ, ആൺസുഹൃത്ത് ലോഡ്ജിൽ മരിച്ചനിലയിൽ

സുഹറയെ കൊലപ്പെടുത്തിയശേഷം ഹസൈനാർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലിസിന്റെ പ്രാഥമിക...

Read More >>
#kalamurdercase |   കലയുടെ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ

Jul 3, 2024 08:52 AM

#kalamurdercase | കലയുടെ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ

പൊലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ലെന്നും പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ മാധ്യമങ്ങളോട്...

Read More >>
#sfiksuconflict | കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Jul 3, 2024 08:40 AM

#sfiksuconflict | കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ബിരുദ വിദ്യാർത്ഥികൾക്കുള്ള പ്രവേശനം ഇന്ന് നടക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രി എസ്എഫ്ഐയും കെഎസ്‌യുവും ക്യാംപെയ്ൻ നടത്തുന്നതിനിടെയാണ്...

Read More >>
#kalamurdercase |  കല കുഞ്ഞിനെ ഉപേക്ഷിച്ചു പോയതാണെന്ന് കരുതി, ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു വിശ്വാസം -സഹോദരൻ

Jul 3, 2024 08:35 AM

#kalamurdercase | കല കുഞ്ഞിനെ ഉപേക്ഷിച്ചു പോയതാണെന്ന് കരുതി, ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു വിശ്വാസം -സഹോദരൻ

മാന്നാറിൽനിന്ന്​ 15 വർഷം മുമ്പ്​ കാണാതാ​യ ശ്രീ​കലയെ കൊലപ്പെടുത്തി​ വീട്ടിലെ സെപ്​റ്റിക്​ ടാങ്കിൽ തള്ളിയതാണെന്ന വിവരമാണ്...

Read More >>
Top Stories