#Kalamurdercase | മാന്നാർ കല കൊലപാതക കേസ്: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

#Kalamurdercase | മാന്നാർ കല കൊലപാതക കേസ്: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Jul 3, 2024 07:33 AM | By VIPIN P V

ആലപ്പുഴ: (truevisionnews.com) മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും പങ്കുള്ളവരാണ് കസ്റ്റഡിയിലുള്ളത്.ഇവരെ വിശദമായി ചോദ്യം ചെയ്യും.

അനിൽകുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.

ശാസ്ത്രീയ പരിശോധനക്ക് ശേഷമേ മൃതദേഹം കലയുടേതാണോ എന്ന കാര്യത്തിൽ വ്യക്തത വരൂ. അനിൽകുമാറിനെ പ്രതിചേർത്ത് എഫ്ഐആർ തയ്യാറാക്കുമെന്നും ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

2008ലാണ് കലയെ കാണാതായത്. കൊലപാതകത്തിന് പിന്നിൽ ഭർത്താവ് അനിലിനെ സംശയിക്കുന്നുണ്ട്.

എങ്ങനെയാണ് കലയെ കൊന്നതെന്നും എന്തിന് വേണ്ടിയായിരുന്നു എന്നും ഭർത്താവ് അനിൽ നാട്ടിലെത്തിയാൽ മാത്രമേ ഉറപ്പിച്ച് പറയാൻ കഴിയൂ എന്ന് പൊലീസ് പറയുന്നു.

വ്യക്തിപരമായ കാരണങ്ങൾ തന്നെയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കല കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൊന്നുകുഴിച്ചുമൂടിയെന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ മാവേലിക്കര മാന്നാറിലെ ഇലമന്നൂരിലെ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയിൽ കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ ലഭിച്ചിരുന്നു.

ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ ഇത് കലയുടേതെന്ന് സ്ഥിരീകരിക്കാനാകൂ. മൃതദേഹം കുഴിച്ചിട്ടപ്പോൾ രാസവസ്‌തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്.

സംഭവത്തിൽ കലയുടെ ഭർത്താവ് അനിൽ കുമാറിന്റെ സഹോദരീഭർത്താവ് അടക്കം അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലാണ്.

സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അനിലും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്ന് ഇവർ പൊലീസിന് മൊഴിനൽകിയിരുന്നു.

#Mannar #Kalamurdercase #Arrest #those #custody #recorded #today

Next TV

Related Stories
#complaint |  കൊയിലാണ്ടി ഗുരുദേവ കോളേജ് അധ്യാപികയെ മാനസികമായി പീഡിപ്പിച്ചതായും പിരിച്ചുവിട്ടതായും പരാതി

Jul 5, 2024 01:00 PM

#complaint | കൊയിലാണ്ടി ഗുരുദേവ കോളേജ് അധ്യാപികയെ മാനസികമായി പീഡിപ്പിച്ചതായും പിരിച്ചുവിട്ടതായും പരാതി

പ്രിൻസിപ്പാൾ സുനിൽ ഭാസ്കരൻ മാനസികമായി പീഡിപ്പിക്കുകയും ജോലിയിൽ നിന്നും അകാരണമായി പിരിച്ചുവിടുകയും ചെയ്‌തെന്നാണ്...

Read More >>
#theft |  പകൽ ബുള്ളറ്റിലെത്തും, സ്കെച്ചിട്ട് രാത്രി ഷർട്ടിടാതെ മുഖംമൂടി ധരിച്ചെത്തി മോഷണം; ഷാജഹാനെ പൊക്കി പൊലീസ്

Jul 5, 2024 12:56 PM

#theft | പകൽ ബുള്ളറ്റിലെത്തും, സ്കെച്ചിട്ട് രാത്രി ഷർട്ടിടാതെ മുഖംമൂടി ധരിച്ചെത്തി മോഷണം; ഷാജഹാനെ പൊക്കി പൊലീസ്

വീടിനു പിറകിലെ ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്തുകടന്നാണ് ഷാജഹാൻ മോഷണം...

Read More >>
 #suicide  |10 ലക്ഷം കടബാധ്യത, കൃഷി നഷ്ടത്തിൽ;  കർഷകൻ ജീവനൊടുക്കി

Jul 5, 2024 12:44 PM

#suicide |10 ലക്ഷം കടബാധ്യത, കൃഷി നഷ്ടത്തിൽ; കർഷകൻ ജീവനൊടുക്കി

കൃഷി ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ വിജയൻ...

Read More >>
#Ambulancerapecase | ആംബുലന്‍സിലെ പീഡനം: കേസിന്റെ വിചാരണയ്ക്കിടെ കോടതിയില്‍ ബോധരഹിതയായി അതിജീവിത

Jul 5, 2024 12:44 PM

#Ambulancerapecase | ആംബുലന്‍സിലെ പീഡനം: കേസിന്റെ വിചാരണയ്ക്കിടെ കോടതിയില്‍ ബോധരഹിതയായി അതിജീവിത

കോവിഡ് രോഗിയായിരുന്ന സമയത്താണ് പെണ്‍കുട്ടി ആംബുലന്‍സില്‍...

Read More >>
#KeralaAssembly | 'റോഡില്‍ വീണ സ്ത്രീയുടെ ഗര്‍ഭം അലസി, കുഞ്ഞിന്റെ ഘാതകന്‍ പൊതുമരാമത്ത് വകുപ്പ്'; ആരോപണവുമായി പ്രതിപക്ഷം

Jul 5, 2024 12:34 PM

#KeralaAssembly | 'റോഡില്‍ വീണ സ്ത്രീയുടെ ഗര്‍ഭം അലസി, കുഞ്ഞിന്റെ ഘാതകന്‍ പൊതുമരാമത്ത് വകുപ്പ്'; ആരോപണവുമായി പ്രതിപക്ഷം

അതേസമയം, സംസ്ഥാനത്തെ റോഡുകള്‍ നല്ലതാണെന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പിനും മന്ത്രി പി.എ. മുഹമ്മദ്...

Read More >>
#smuggleliquor| മദ്യം കടത്താനും ബൈപ്പാസ് : തലശ്ശേരിയിൽ വൻ മദ്യവേട്ട; പയ്യന്നൂർ സ്വദേശി 26 കാരൻ  അറസ്റ്റിൽ

Jul 5, 2024 12:08 PM

#smuggleliquor| മദ്യം കടത്താനും ബൈപ്പാസ് : തലശ്ശേരിയിൽ വൻ മദ്യവേട്ട; പയ്യന്നൂർ സ്വദേശി 26 കാരൻ അറസ്റ്റിൽ

ബൈപ്പാസ് തുറന്നതോടെ ഇതിലൂടെ മദ്യ കടത്ത് വ്യാപകമായിരിക്കുകയാണ്....

Read More >>
Top Stories