#sfiksuconflict | കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

#sfiksuconflict | കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
Jul 3, 2024 08:40 AM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com  ) കാര്യവട്ടം ക്യാംപസിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം സൃഷ്ടിച്ചതിന് ശ്രീകാര്യം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ രാത്രി നടന്ന സംഘർ‌ഷത്തിലാണ് കേസ്. ബിരുദ വിദ്യാർത്ഥികൾക്കുള്ള പ്രവേശനം ഇന്ന് നടക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രി എസ്എഫ്ഐയും കെഎസ്‌യുവും ക്യാംപെയ്ൻ നടത്തുന്നതിനിടെയാണ് എസ്എഫ്ഐ- കെഎസ്‌യുസംഘർഷമുണ്ടായത്.

എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി കെഎസ് യു ആരോപിച്ചു. കെഎസ് യു ജില്ലാ ജോയിൻ്റ് സെക്രട്ടറി സാഞ്ചോസിനാണു മർദനമേറ്റത് എന്നാണ് പരാതി.

അതേസമയം പുറത്ത് നിന്ന് ക്യാമ്പസിൽ എത്തിയവർ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് എസ്എഫ്ഐ ആരോപിച്ചു. ആരെയും മർദിച്ചിട്ടില്ലെന്നും ഹോസ്റ്റലിൽ അതിക്രമിച്ച കയറി വരെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു എന്നും എസ്എഫ്ഐ പറഞ്ഞു.

ആരും മർദിച്ചിട്ടില്ലെന്ന് വെള്ളപേപ്പറിൽ എഴുതി തരണമെന്ന് എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും സാഞ്ചോസ് പറയുന്നു. ഇദ്ദേ​ഹം മെഡിക്കൽ കോളജിൽ ചികിത്സ തേടി.

ക്യാംപസിൽ പൊലീസെത്തിയാണ് പ്രവർത്തകരെ മാറ്റിയത്. ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. മർദിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ശ്രീകാര്യം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.

#sfi #ksu #conflict #kariavattom #campus #case #against #sfi #activists

Next TV

Related Stories
#injured | സിഐടിയുക്കാരെ കണ്ട് ഭയന്നോടി; തൊഴിലാളിയുടെ രണ്ട് കാലുകളും ഒടിഞ്ഞു

Jul 5, 2024 04:09 PM

#injured | സിഐടിയുക്കാരെ കണ്ട് ഭയന്നോടി; തൊഴിലാളിയുടെ രണ്ട് കാലുകളും ഒടിഞ്ഞു

പെട്ടെന്ന് ഭയന്നോടിയ ഫയാസ് ഷാജഹാൻ തൊട്ടടുത്ത് ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറുകയും അവിടെ നിന്ന് അബദ്ധത്തിൽ താഴേക്ക്...

Read More >>
#KeralaLottery  |  ഇന്നത്തെ ലക്ഷാധിപതി ആര് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Jul 5, 2024 03:26 PM

#KeralaLottery | ഇന്നത്തെ ലക്ഷാധിപതി ആര് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില...

Read More >>
#MVGovindan | 'ജനങ്ങളെ അകറ്റുന്ന ശൈലികളെല്ലാം മാറ്റും, അത് മുഖ്യമന്ത്രിയുടെ ശൈലി എന്ന് വ്യാഖ്യാനിക്കണ്ട; എംവി ഗോവിന്ദൻ

Jul 5, 2024 03:16 PM

#MVGovindan | 'ജനങ്ങളെ അകറ്റുന്ന ശൈലികളെല്ലാം മാറ്റും, അത് മുഖ്യമന്ത്രിയുടെ ശൈലി എന്ന് വ്യാഖ്യാനിക്കണ്ട; എംവി ഗോവിന്ദൻ

സംസ്ഥാന സമിതി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത വാസ്തവമില്ലാത്തതെന്നും തെറ്റായ പ്രചാരണ വേല ജനങ്ങള്‍ തള്ളുമെന്നും എംവി ഗോവിന്ദൻ...

Read More >>
#SureshGopi | 'പ്രിയപ്പെട്ട എന്റെ സ്വന്തം'; ലീഡറുടെ ജന്മവാർഷികത്തിൽ ഫോട്ടോ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Jul 5, 2024 03:12 PM

#SureshGopi | 'പ്രിയപ്പെട്ട എന്റെ സ്വന്തം'; ലീഡറുടെ ജന്മവാർഷികത്തിൽ ഫോട്ടോ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുരളീധരന്റെ സഹോദരിയും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുകയും...

Read More >>
#rescued | പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങിയ നായയെ രക്ഷിച്ച്  ദുരന്ത നിവാരണ സേന

Jul 5, 2024 03:09 PM

#rescued | പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങിയ നായയെ രക്ഷിച്ച് ദുരന്ത നിവാരണ സേന

കുറ്റ്യാടി ടൗണിൽ തെരുവുനായയുടെ തലയിൽ പ്ലാസ്റ്റിക് പാത്രം കൂടുങ്ങിയിട്ട് 3...

Read More >>
#accident | കെ.എസ്.ആർ.ടി.സി ബസിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണു; വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

Jul 5, 2024 03:02 PM

#accident | കെ.എസ്.ആർ.ടി.സി ബസിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണു; വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

ഇടുപ്പിൽ മുറിവുണ്ടായതിനെ തുടർന്ന് മൂന്ന് തുന്നലുണ്ട്‌. നാട്ടുകാർ തടഞ്ഞിട്ട ബസ് മലയിൻകീഴ് പോലീസ് എത്തിയാണ് യാത്ര തുടരാൻ...

Read More >>
Top Stories