#drown | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു

#drown | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു
Jul 3, 2024 09:21 AM | By Athira V

ഇരിട്ടി: ( www.truevisionnews.com ) പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.

ഇരിക്കൂർ സിഗ്‌ബ കോളജിലെ ബി.എ സൈക്കോളജി അവസാനവർഷ വിദ്യാർഥിനികളായ എടയന്നൂർ സ്വദേശിനി ഷഹർബാന (28), അഞ്ചരക്കണ്ടി സ്വദേശിനി സൂര്യ (23) എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.

ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയിലെ മുങ്ങൽസംഘം ഏറെനേരം ഡിങ്കിയും മറ്റും ഉപയോഗിച്ച് ഇന്നലെ തന്നെ തിരച്ചിൽ നടത്തിയിരുന്നു.

ഇന്നലെ രാത്രി 7.30ഓടെ നിർത്തിയ തിരച്ചിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുനരാരംഭിച്ചത്. കോളജിൽ പരീക്ഷക്കെത്തിയതായിരുന്നു ഷഹർബാനയും സൂര്യയും. പരീക്ഷ കഴിഞ്ഞ് അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ സഹപാഠിയായ പടിയൂർ പൂവത്തെ ജസീനയുടെയുടെ വീട്ടിലെത്തി.

ഇവിടെ നിന്ന് ചായ കുടിച്ച ശേഷം പുഴയോരത്ത് ഫോട്ടോ എടുക്കാനായി പോയതായിരുന്നു. മൊബൈൽഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തിയശേഷം പൂവത്തെ കൂറ്റൻ ജലസംഭരണിക്ക് സമീപം ഇരുവരും പുഴയിലിറങ്ങി.

ഇതുശ്രദ്ധയിൽപെട്ട മീൻപിടിക്കുന്നവരും ജലസംഭരണിക്ക് മുകളിലുണ്ടായിരുന്ന വാട്ടർ അതോറിറ്റി ജീവനക്കാരനും ഇവരെ വിലക്കിയെങ്കിലും നിമിഷങ്ങൾക്കകം ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്നു.

വിദ്യാർഥിനികളിൽ ഒരാൾ മീൻപിടിക്കുന്നവരുടെ വലയിൽപെട്ടെങ്കിലും വലിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വലയിൽനിന്ന് വേർപെട്ടു പോയി.

എടയന്നൂരിലെ മുഹമ്മദ് കുഞ്ഞിയുടെയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. പിതാവ് മുഹമ്മദ് കുഞ്ഞി ഏതാനും മാസം മുമ്പാണ് മരണപ്പെട്ടത്. വിവാഹിതയാണ്. അഞ്ചരക്കണ്ടിയിലെ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ.

#search #continues #missing #students #iritty #river

Next TV

Related Stories
#complaint | പഞ്ചായത്ത് അം​ഗത്തെ പിഡബ്ലിയുഡി കരാറുകാരൻ മർദ്ദിച്ചതായി പരാതി

Jul 5, 2024 04:43 PM

#complaint | പഞ്ചായത്ത് അം​ഗത്തെ പിഡബ്ലിയുഡി കരാറുകാരൻ മർദ്ദിച്ചതായി പരാതി

തന്റെ വാർഡിലല്ലാത്ത പണിയെക്കുറിച്ച് ഇത്തരം പരാതി ഉന്നയിച്ചത് എന്തിനാണെന്ന് ചോദിച്ചാണ് കരാറുകാരൻ മെമ്പറെ മർദ്ദിച്ചതെന്നാണ്...

Read More >>
#VNVasavan | കേരളത്തിന്റെ സ്വപ്‍നം യാഥാർഥ്യത്തിലേക്ക്; വിഴിഞ്ഞത്ത് ജൂലൈ 12 ന് ട്രയൽ റൺ - മന്ത്രി വി എൻ വാസവൻ

Jul 5, 2024 04:41 PM

#VNVasavan | കേരളത്തിന്റെ സ്വപ്‍നം യാഥാർഥ്യത്തിലേക്ക്; വിഴിഞ്ഞത്ത് ജൂലൈ 12 ന് ട്രയൽ റൺ - മന്ത്രി വി എൻ വാസവൻ

പ്രധാന അനുമതി എല്ലാം ലഭിച്ചു .എല്ലാ പോർട്ടുകളും ബന്ധിപ്പിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസന കുത്തിപ്പിന് സഹായകമാകുന്നതാണ്...

Read More >>
#missing  | പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ  ഊർജ്ജിതം; ഓട്ടോ പറശ്ശിനിപാലത്തിൽ കണ്ടെത്തി

Jul 5, 2024 04:39 PM

#missing | പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ ഊർജ്ജിതം; ഓട്ടോ പറശ്ശിനിപാലത്തിൽ കണ്ടെത്തി

ബന്ധുവിൻ്റെ പരാതിയിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഗുഡ്‌സ് ഓട്ടോറിക്ഷ...

Read More >>
#Kalamurdercase |മാന്നാർ കല കൊലപാതകം; ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കി, പ്രതികളെ ഒറ്റക്കിരുത്തി ചോദ്യംചെയ്ത് പൊലീസ്

Jul 5, 2024 04:28 PM

#Kalamurdercase |മാന്നാർ കല കൊലപാതകം; ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കി, പ്രതികളെ ഒറ്റക്കിരുത്തി ചോദ്യംചെയ്ത് പൊലീസ്

അനിലിന്‍റെ അടുത്ത സുഹൃത്തായ മാന്നാർ സ്വദേശിയെ ഇടുക്കി നെടുംകണ്ടത്തെത്തി പൊലീസ്...

Read More >>
#drowned |  ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍ വീണുമരിച്ചു

Jul 5, 2024 04:20 PM

#drowned | ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍ വീണുമരിച്ചു

പെണ്‍കുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍...

Read More >>
#injured | സിഐടിയുക്കാരെ കണ്ട് ഭയന്നോടി; തൊഴിലാളിയുടെ രണ്ട് കാലുകളും ഒടിഞ്ഞു

Jul 5, 2024 04:09 PM

#injured | സിഐടിയുക്കാരെ കണ്ട് ഭയന്നോടി; തൊഴിലാളിയുടെ രണ്ട് കാലുകളും ഒടിഞ്ഞു

പെട്ടെന്ന് ഭയന്നോടിയ ഫയാസ് ഷാജഹാൻ തൊട്ടടുത്ത് ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറുകയും അവിടെ നിന്ന് അബദ്ധത്തിൽ താഴേക്ക്...

Read More >>
Top Stories