#bodyfound | കൊലപാതകമെന്ന് സംശയം; ക്വാർട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം അഴുകിയനിലയിൽ, ആൺസുഹൃത്ത് ലോഡ്ജിൽ മരിച്ചനിലയിൽ

#bodyfound | കൊലപാതകമെന്ന് സംശയം; ക്വാർട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം അഴുകിയനിലയിൽ, ആൺസുഹൃത്ത് ലോഡ്ജിൽ മരിച്ചനിലയിൽ
Jul 3, 2024 09:06 AM | By Athira V

കാഞ്ഞങ്ങാട്: ( www.truevisionnews.com  ) നോർത്ത് കോട്ടച്ചേരിയിലെ 'ആവിയിൽ' ക്വാർട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാസർകോട് ചെങ്കളയിലെ ഫാത്തിമത്ത് സുഹറയുടെ (42) മൃതദേഹമാണ് മുറിക്കുള്ളിൽ കണ്ടെത്തിയത്.

മൂന്നുമാസമായി ഇവർക്കൊപ്പം താമസിക്കുന്ന ആൺസുഹൃത്ത് ചെങ്കള റഹ്‌മത്ത് നഗറിലെ ഹസൈനാറിനെ (30) കഴിഞ്ഞ ദിവസം കാസർകോട്ടെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സുഹറയെ കൊലപ്പെടുത്തിയശേഷം ഹസൈനാർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച ഇരുവരെയും കാഞ്ഞങ്ങാട്ടെ ക്വാർട്ടേഴ്സിൽ കണ്ടിരുന്നു. വൈകീട്ടോടെ മുൻവാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലും കണ്ടു. മംഗളൂരുവിലേക്ക് പോകുമെന്ന് സുഹറ ചിലരോട് പറഞ്ഞിരുന്നു.

രണ്ടു ദിവസമായിട്ടും ഫോണെടുക്കാത്തതിനാൽ സുഹൃത്ത് ഷർമിള ചൊവ്വാഴ്ച വൈകിട്ട് ക്വാർട്ടേഴ്സിലെത്തി. വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് ഇവരെ മൊബൈൽ ഫോണിൽ വിളിച്ചു.

റിങ്‌ടോൺ അകത്തു നിന്നു കേട്ടതോടെ ഇവർ ജനാല തുറന്നപ്പോഴാണ് അകത്തു നിന്ന് ദുർഗന്ധമുയർന്നത്. തുടർന്നാണ് ഇവർ പോലീസിനെ വിവരമറിയിച്ചത്.

പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് മുറിയിലെ സോഫയിൽ സുഹറയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ സാരി മുറുകിയിട്ടുണ്ട്. ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ പോലീസും കാസർകോട്ടുനിന്ന്‌ വിരലടയാളവിദഗ്ധരുമെത്തി പരിശോധിച്ചു.

തുടർന്ന് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയോടെയാണ് ഹസൈനാർ കാസർകോട് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്തത്.

തിങ്കളാഴ്ച പകൽ ഇയാളെ കാണാതിരുന്നതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ വെന്റിലേറ്ററിലൂടെ നോക്കിയപ്പോഴാണ് ഫാനിന്റെ കൊളുത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കാഞ്ഞങ്ങാട്ടെ ക്വാർട്ടേർസിന്റെ താക്കോൽ ലോഡ്ജ് മുറിയിൽനിന്ന്‌ കണ്ടെത്തി.


#woman #body #found #quarters #friend #body #found #lodge

Next TV

Related Stories
കോഴിക്കോട് വടകര സ്വദേശിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു

Apr 23, 2025 11:35 AM

കോഴിക്കോട് വടകര സ്വദേശിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു

രക്ഷിതാക്കൾക്കൊപ്പം ന്യൂജഴ്സിയിലായിരുന്നു താമസം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്....

Read More >>
കോഴിക്കോട് മൂടാടി പാലക്കുളത്ത് ലോറിയും കാറും കുട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് പരിക്ക്

Apr 23, 2025 11:16 AM

കോഴിക്കോട് മൂടാടി പാലക്കുളത്ത് ലോറിയും കാറും കുട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് പരിക്ക്

വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഫോർച്യൂണർ കാർ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ...

Read More >>
കുറുവയലിന് ക്രൂരമർദ്ദനം; നാദാപുരം വളയത്ത്  പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു

Apr 23, 2025 11:07 AM

കുറുവയലിന് ക്രൂരമർദ്ദനം; നാദാപുരം വളയത്ത് പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു

ഞായറാഴ്ച വൈകീട്ട് കല്ലുമ്മലിൻ കഴിഞ്ഞദിവസം റോഡിലുണ്ടായ ഗതാഗത തടസ്സത്തെ ചൊല്ലി ഉണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിനിടെയായിരുന്നു...

Read More >>
ആശ്വാസം ....; 74000 ത്തിൽ നിന്ന്  സ്വർണ്ണവില താഴേക്ക് വീണു

Apr 23, 2025 11:04 AM

ആശ്വാസം ....; 74000 ത്തിൽ നിന്ന് സ്വർണ്ണവില താഴേക്ക് വീണു

ഇന്നലെ റെക്കോർഡ് വിലയിൽ എത്തിയപ്പോൾ, ഉയർന്ന വിലയിൽ ലാഭം എടുക്കൽ നടന്നതാണ് വില കുറയാൻ കാരണമായത്....

Read More >>
തിരുവാതുക്കൽ കൂട്ടക്കൊല; മൊബൈൽ മോഷണക്കേസിൽ അറസ്റ്റിലായത് ശത്രുതക്ക് കാരണമായതായി പ്രതിയുടെ മൊഴി

Apr 23, 2025 10:55 AM

തിരുവാതുക്കൽ കൂട്ടക്കൊല; മൊബൈൽ മോഷണക്കേസിൽ അറസ്റ്റിലായത് ശത്രുതക്ക് കാരണമായതായി പ്രതിയുടെ മൊഴി

സുഹൃത്തിനെ വിളിച്ചതും പ്രതിയെ പിടികൂടാൻ സഹായകരമായി. 11 ഫോണുകളാണ് പ്രതി...

Read More >>
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് കുത്തേറ്റു, നി​ല ഗു​രു​ത​രം

Apr 23, 2025 10:31 AM

കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് കുത്തേറ്റു, നി​ല ഗു​രു​ത​രം

ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക്ക് ശേ​ഷം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ യു​വാ​വി​ന്റെ...

Read More >>
Top Stories