#vvasif | 'താൻ സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രം; സ്ഥാനാർത്ഥിത്വം പാർട്ടിയാണ് തീരുമാനിക്കുന്നത്' -വി വസീഫ്

#vvasif | 'താൻ സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രം;  സ്ഥാനാർത്ഥിത്വം പാർട്ടിയാണ് തീരുമാനിക്കുന്നത്' -വി വസീഫ്
Jul 2, 2024 02:02 PM | By Athira V

പാലക്കാട്: ( www.truevisionnews.com  )പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഡിവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. പാലക്കാട്ടെ സ്ഥാനാർത്ഥിത്വം പാർട്ടിയാണ് തീരുമാനിക്കുകയെന്ന് വി വസീഫ് പറഞ്ഞു. സംഘടനാ പരിപാടികൾക്കാണ് പാലക്കാടെത്തിയത്.

താൻ സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രമാണെന്നും വി വസീഫ് പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി വസീഫ്. അതിനിടെ, പാലക്കാട് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതിന് സാധ്യതകൾ മങ്ങി.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാർഥി മതിയെന്ന നിലപാടിലാണ് ഡിസിസി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനായി ഒരു വിഭാഗം കരുക്കൾ നീക്കുമ്പോൾ എഐസിസി നേതൃത്വത്തെ നേരിട്ട് താത്പര്യമറിയിക്കാൻ യുവനേതാക്കൾ ദില്ലിയിലെത്തിയിരുന്നു.

ആര് സ്ഥാനാർഥിയാവണമെന്ന കാര്യത്തിൽ പാലക്കാട്ടെ ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ ഡോ പി സരിൻ പറഞ്ഞു.

പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയുടെ എംപിയായതോടെ പിൻഗാമിയാരെന്ന ചർച്ചകൾ സജീവമായിരുന്നു. ഷാഫിയോടടുത്ത വൃത്തങ്ങളെല്ലാം പറഞ്ഞത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷന്റെ പേരാണ്.

രാഹുലാകട്ടെ പാലക്കാട്‌ കേന്ദ്രീകരിച്ചു ചില പ്രവർത്തനങ്ങൾ തുടങ്ങി വെക്കുകയും ചെയ്തു. എന്നാൽ കെട്ടിയിറക്കുന്ന സ്ഥനാർഥികൾ ജില്ലയിൽ വേണ്ടെന്ന നിലപാടിലാണ് പാലക്കാട്‌ ഡിസിസി നേതൃത്വം. ഇക്കാര്യം കെപിസിസിയെ അറിയിച്ചിട്ടുമുണ്ട്. ‌‌

വികെ ശ്രീകണ്ഠൻ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ മുതലായ നേതാക്കൾ മുന്നോട്ട് വെച്ചത് വിടി ബൽറാം, ഡോ പി സരിൻ എന്നീ പേരുകളാണെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

ഇതിനിടെയാണ് എഐസിസി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെസി വേണു ഗോപാലിനെ കാണാൻ സരിൻ ദില്ലിയിലെത്തിയത്. മെട്രോമാനോട് പൊരുതി നേടിയ സീറ്റിൽ ആരെ നിർത്തണമെന്നത് കോൺഗ്രസിനു മുന്നിലും ഗൗരവകരമായ ചോദ്യം തന്നെയാണ്.

ചലഞ്ചേറ്റെടുത്ത് വടകരക്ക് വണ്ടി കയറിയ ഷാഫിക്ക് പിൻഗാമിയെ നിർദ്ദേശിക്കുന്നതിൽ മുൻ തൂക്കമുണ്ട്. എന്നാൽ സീറ്റിന്റെ കാര്യത്തിൽ ഹൈക്കമാന്റായിരിക്കും തീരുമാനമെടുക്കുക.

#palakkad #by #election #it #is #only #rumour #vvasif

Next TV

Related Stories
#BinoyVishwam | ‘എസ്എഫ്ഐയുടേത് പ്രാകൃത ശൈലി; തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യത’ - ബിനോയ് വിശ്വം

Jul 4, 2024 01:45 PM

#BinoyVishwam | ‘എസ്എഫ്ഐയുടേത് പ്രാകൃത ശൈലി; തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യത’ - ബിനോയ് വിശ്വം

വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം എസ്എഫ്ഐയെ പഠിപ്പിക്കണം. തെറ്റ് തിരുത്തിയില്ലെങ്കിൽ എസ്എഫ്ഐ ഇടതുപക്ഷ പ്രസ്ഥാനത്തിനു...

Read More >>
#BinoyVishwam | ‘തോൽവിയെ തോൽവി ആയി അംഗീകരിക്കണം; ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് സി.പി.ഐ നിലപാട് എടുക്കുന്നത്’ - ബിനോയ് വിശ്വം

Jul 3, 2024 07:42 PM

#BinoyVishwam | ‘തോൽവിയെ തോൽവി ആയി അംഗീകരിക്കണം; ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് സി.പി.ഐ നിലപാട് എടുക്കുന്നത്’ - ബിനോയ് വിശ്വം

സി.പി.ഐക്കും സി.പി.എമ്മിനും പോരായ്മകളുണ്ട്. അവ തിരുത്തി മുന്നോട്ടുപോകണം. പാര്‍ട്ടിക്കകത്ത് ചര്‍ച്ചകള്‍ നടക്കും. അത് പുറത്തേക്ക്...

Read More >>
#vdsatheesan | എസ്എഫ്‌ഐയുടെ ചോരക്കൊതി മാറുന്നില്ല, എംഎല്‍എമാരെ ആക്രമിച്ചത് പോലീസ് ഒത്താശയോടെ -വി ഡി സതീശന്‍

Jul 3, 2024 01:40 PM

#vdsatheesan | എസ്എഫ്‌ഐയുടെ ചോരക്കൊതി മാറുന്നില്ല, എംഎല്‍എമാരെ ആക്രമിച്ചത് പോലീസ് ഒത്താശയോടെ -വി ഡി സതീശന്‍

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് ചോരക്കൊതി...

Read More >>
#KMuralidharan | ‘ഓരോ വർഷം ഓരോ നേതാക്കൾ; സതീശനെയും ചെന്നിത്തലയെയും ക്ഷണിക്കാത്തത് വിവാദമാക്കേണ്ട’ - കെ മുരളീധരന്‍

Jul 3, 2024 12:22 PM

#KMuralidharan | ‘ഓരോ വർഷം ഓരോ നേതാക്കൾ; സതീശനെയും ചെന്നിത്തലയെയും ക്ഷണിക്കാത്തത് വിവാദമാക്കേണ്ട’ - കെ മുരളീധരന്‍

കെ.മുരളീധരനും സുധാകരനും ചേർന്ന് പുതിയ ചേരിക്ക് രൂപം കൊടുക്കുന്നു എന്നായിരുന്നു...

Read More >>
#ksudhakaran | കോണ്‍ഗ്രസില്‍ പുതിയ സമവാക്യം, സുധാകരനുമായി കൈകോർക്കാൻ മുരളീധരൻ?; സതീശനെയും ചെന്നിത്തലയെയും തഴഞ്ഞു

Jul 3, 2024 10:13 AM

#ksudhakaran | കോണ്‍ഗ്രസില്‍ പുതിയ സമവാക്യം, സുധാകരനുമായി കൈകോർക്കാൻ മുരളീധരൻ?; സതീശനെയും ചെന്നിത്തലയെയും തഴഞ്ഞു

കെ മുരളീധരന്റെ നേതൃത്വത്തിൽ ഈ മാസം അഞ്ചാം തീയ്യതി തിരുവനന്തപുരത്തുവെച്ചാണ് അനുസ്മരണ...

Read More >>
#KSurendran | വയനാട്ടില്‍ ഈസിവാക്കോവര്‍ പ്രതീക്ഷിക്കേണ്ട; പ്രിയങ്കയ്‌ക്കെതിരെ മെച്ചപ്പെട്ട ആള് തന്നെ മത്സരിക്കും - കെ.സുരേന്ദ്രന്‍

Jul 2, 2024 02:49 PM

#KSurendran | വയനാട്ടില്‍ ഈസിവാക്കോവര്‍ പ്രതീക്ഷിക്കേണ്ട; പ്രിയങ്കയ്‌ക്കെതിരെ മെച്ചപ്പെട്ട ആള് തന്നെ മത്സരിക്കും - കെ.സുരേന്ദ്രന്‍

ഏത് വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇത്തരം വിവരങ്ങൾ കിട്ടിയതെന്ന് അദ്ദേഹം...

Read More >>
Top Stories