#accident | പാനൂരിൽ യാത്രക്കാർ കയറും മുമ്പെ ബെല്ലടിച്ചു; ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

#accident | പാനൂരിൽ യാത്രക്കാർ കയറും മുമ്പെ ബെല്ലടിച്ചു; ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
Jul 2, 2024 03:17 PM | By Athira V

കണ്ണൂർ: ( www.truevisionnews.com  ) പാനൂർ ബസ് സ്റ്റാൻ്റിൽ യാത്രക്കാർ കയറും മുമ്പെ ജീവനക്കാരൻ ബെല്ലടിച്ചു. ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക് .

ഇന്ന് രാവിലെ പാനൂർ ബസ്സ്റ്റാൻ്റിലായിരുന്നു അപകടം. ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനി പന്ന്യന്നൂരിലെ നിയക്കാണ് പരിക്കേറ്റത്.

രാവിലെ സ്കൂളിലേക്കുള്ള യാത്രക്കിടെ പാനൂർ - തലശേരി റൂട്ടിലോടുന്ന പ്രിൻസ് ബസാണ് അപകടം വരുത്തിയത്.

നിയ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തപ്പോൾ ഡോർ അടക്കുന്നതിനിടെ പിറകോട്ട് വീഴുകയായിരുന്നു. എന്നാൽ വിദ്യാർത്ഥിനിയെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ബസ് യാത്ര തുടരുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന മറ്റു വിദ്യാർത്ഥിനികൾ പറഞ്ഞു.

കൈക്ക് പരിക്കേറ്റ നിയ ചികിത്സ തേടി. ഇതോടെ വിദ്യാർത്ഥിനികൾ പിടിഎ പ്രസിഡണ്ട് നസീർ ഇടവലത്തിൻ്റെ നേതൃത്വത്തിൽ പാനൂർ സ്റ്റേഷനിലെത്തി പരാതി നൽകി.

ചില ബസ് ജീവനക്കാർ പലപ്പോഴും ബസിൽ കയറാൻ അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ സകൂളിൽ സമയത്തെത്താൻ പാടുപെടുകയാണെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.

#Panoor #bell #rang #before #passengers #boarded #Student #injured #after #falling #bus

Next TV

Related Stories
#hanged | ഫ്ലാറ്റില്‍ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Jul 4, 2024 05:50 PM

#hanged | ഫ്ലാറ്റില്‍ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു....

Read More >>
#Robberyattempt | മുഖം ടവൽ കൊണ്ടു മറച്ച നിലയിൽ, പാനൂരിൽ പ്രവാസിയുടെ വീട്ടിലെ കവർച്ചാശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Jul 4, 2024 04:58 PM

#Robberyattempt | മുഖം ടവൽ കൊണ്ടു മറച്ച നിലയിൽ, പാനൂരിൽ പ്രവാസിയുടെ വീട്ടിലെ കവർച്ചാശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഭാര്യയാണ് ആദ്യം സിസിടിവി ദൃശ്യങ്ങൾ കണ്ടതെന്നും പിന്നീട് തന്നെ അറിയിക്കുകയായിരുന്നെന്നും വീട്ടുടമ സുനിൽ കുമാർ...

Read More >>
#KalaMurderCase | കല രണ്ട് തവണ സഹോദരനെ വിളിച്ചു; ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാൻ വിളിച്ചത് മറ്റൊരു സ്ത്രീയെന്ന് സംശയം

Jul 4, 2024 04:50 PM

#KalaMurderCase | കല രണ്ട് തവണ സഹോദരനെ വിളിച്ചു; ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാൻ വിളിച്ചത് മറ്റൊരു സ്ത്രീയെന്ന് സംശയം

കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തില്‍ പൊലീസ് വീണ്ടും...

Read More >>
#sreekalamurder |  കലയുടെ കൊലപാതകം;  ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടി ആരംഭിച്ച് പൊലീസ്

Jul 4, 2024 04:14 PM

#sreekalamurder | കലയുടെ കൊലപാതകം; ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടി ആരംഭിച്ച് പൊലീസ്

ഇവർ നാലുപേരും ചേർന്ന് പതിനഞ്ച് വർഷം മുൻപ് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ...

Read More >>
#snakebite | വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചു

Jul 4, 2024 04:05 PM

#snakebite | വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചു

കോൺക്രീറ്റ് വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ചോമു എന്തോ കടിച്ചതറിഞ്ഞ്...

Read More >>
#GeneratorSmoke | 'ക്ലാസ് മുറികളിലേക്ക് പുകയെത്തി, കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയുമുണ്ടായി'; സംഭവത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ ‌

Jul 4, 2024 03:52 PM

#GeneratorSmoke | 'ക്ലാസ് മുറികളിലേക്ക് പുകയെത്തി, കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയുമുണ്ടായി'; സംഭവത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ ‌

കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുർഗന്ധം പടരുകയും അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക്...

Read More >>
Top Stories










GCC News