#injured | കുട്ടികൾക്ക് പാഠ പുസ്തകം വാങ്ങാനെത്തിയ അധ്യാപകൻ്റെ തലയിൽ ഓട് വീണ് ഗുരുതര പരിക്ക്; കണ്ണൂരിലെ കെട്ടിടത്തിന് 80 വർഷം പഴക്കം

#injured | കുട്ടികൾക്ക് പാഠ പുസ്തകം വാങ്ങാനെത്തിയ അധ്യാപകൻ്റെ തലയിൽ ഓട് വീണ് ഗുരുതര പരിക്ക്; കണ്ണൂരിലെ കെട്ടിടത്തിന് 80 വർഷം പഴക്കം
Jul 2, 2024 03:34 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) തൻ്റെ സ്കൂളിലെ കുട്ടികൾക്ക് പാഠ പുസ്തകം വാങ്ങാനെത്തിയ അധ്യാപകൻ്റെ തലയിൽ ഓട് വീണ് പരിക്ക്.

കണ്ണൂരിലെ സർക്കാർ കെട്ടിടത്തിന് 80 വർഷം പഴക്കം. കണ്ണൂരിൽ ജില്ലാ ബുക്ക് ഡിപ്പോയുടെ മേൽക്കൂരയിലെ ഓട് വീണാണ് അധ്യാപകൻ്റെ തലയ്ക്ക് പരിക്ക് പറ്റിയത്.

അങ്ങാടിക്കടവ് സ്കൂളിലെ അധ്യാപകൻ ബെന്നിക്കാണ് പരിക്കേറ്റത്. പയ്യാമ്പലത്തെ എൺപത് വർഷത്തോളം പഴക്കമുളള ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലാണ് ബുക്ക് ഡിപ്പോയും അംഗൻവാടിയുമുൾപ്പെടെ പ്രവർത്തിക്കുന്നത്.

1944ൽ പണി കഴിപ്പിച്ച കെട്ടിടമാണിത്. ഇതിന് മുന്നിൽ കാർ നിർത്തി ഇറങ്ങിയപ്പോഴാണ് അധ്യാപകന്‍റെ തലയിൽ ഓട് വീണത്. ബെന്നിക്ക് തലയില്‍ പതിനൊന്ന് തുന്നലുണ്ട്.

ഹയർസെക്കന്‍ററി ഡെപ്യൂട്ടി ഡയറക്ടറേറ്റും വനിതാ ടിടിഐയും എല്ലാമുളള വളപ്പിലാണ് ഈ പഴയ കെട്ടിടവും. ജില്ലാ പാഠപുസ്തക ഡിപ്പോയുടെ ഭാഗം. ഒപ്പം അംഗൻവാടിയും.

ഓടുകൾ ഇളകിവീഴുന്ന, ഇടിഞ്ഞുവീഴാറായ കെട്ടിടത്തിന് ഫിറ്റ്നസില്ല. ഇരുപതോളം പേർ ജോലി ചെയ്യുന്ന ബുക്ക് ഡിപ്പോയുടെ അവസ്ഥ പരിതാപകരമാണ്. തെരുവുനായ്ക്കൾ കയറുകയും മഴക്കാലത്ത് ചോർന്നൊലിക്കുകയും ചെയ്യും.

മറ്റൊരിടത്തേക്ക് മാറ്റാൻ അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. തലയിൽ വീഴാനായി മാത്രം തലപ്പത്തുളളവർ കാത്തിരിക്കല്ലേ എന്നാണ് ഇവരുടെ അപേക്ഷ.

#teacher #who #buy #textbooks #children #fell #head #seriously #injured #building #Kannur #years #old

Next TV

Related Stories
#Robberyattempt | മുഖം ടവൽ കൊണ്ടു മറച്ച നിലയിൽ, പാനൂരിൽ പ്രവാസിയുടെ വീട്ടിലെ കവർച്ചാശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Jul 4, 2024 04:58 PM

#Robberyattempt | മുഖം ടവൽ കൊണ്ടു മറച്ച നിലയിൽ, പാനൂരിൽ പ്രവാസിയുടെ വീട്ടിലെ കവർച്ചാശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഭാര്യയാണ് ആദ്യം സിസിടിവി ദൃശ്യങ്ങൾ കണ്ടതെന്നും പിന്നീട് തന്നെ അറിയിക്കുകയായിരുന്നെന്നും വീട്ടുടമ സുനിൽ കുമാർ...

Read More >>
#KalaMurderCase | കല രണ്ട് തവണ സഹോദരനെ വിളിച്ചു; ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാൻ വിളിച്ചത് മറ്റൊരു സ്ത്രീയെന്ന് സംശയം

Jul 4, 2024 04:50 PM

#KalaMurderCase | കല രണ്ട് തവണ സഹോദരനെ വിളിച്ചു; ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാൻ വിളിച്ചത് മറ്റൊരു സ്ത്രീയെന്ന് സംശയം

കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തില്‍ പൊലീസ് വീണ്ടും...

Read More >>
#sreekalamurder |  കലയുടെ കൊലപാതകം;  ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടി ആരംഭിച്ച് പൊലീസ്

Jul 4, 2024 04:14 PM

#sreekalamurder | കലയുടെ കൊലപാതകം; ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടി ആരംഭിച്ച് പൊലീസ്

ഇവർ നാലുപേരും ചേർന്ന് പതിനഞ്ച് വർഷം മുൻപ് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ...

Read More >>
#snakebite | വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചു

Jul 4, 2024 04:05 PM

#snakebite | വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചു

കോൺക്രീറ്റ് വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ചോമു എന്തോ കടിച്ചതറിഞ്ഞ്...

Read More >>
#GeneratorSmoke | 'ക്ലാസ് മുറികളിലേക്ക് പുകയെത്തി, കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയുമുണ്ടായി'; സംഭവത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ ‌

Jul 4, 2024 03:52 PM

#GeneratorSmoke | 'ക്ലാസ് മുറികളിലേക്ക് പുകയെത്തി, കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയുമുണ്ടായി'; സംഭവത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ ‌

കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുർഗന്ധം പടരുകയും അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക്...

Read More >>
#SureshGopi | ‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ഇടതുദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണം - സുരേഷ് ഗോപി

Jul 4, 2024 03:31 PM

#SureshGopi | ‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ഇടതുദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണം - സുരേഷ് ഗോപി

ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ സിനിമാജീവിതം തുടരുമെന്നും രാഷ്ട്രീയത്തിൽ നിന്ന് ചുരണ്ടാൻ നിൽക്കില്ലെന്നും അദ്ദേഹം...

Read More >>
Top Stories

GCC News