#murder | വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ദുരഭിമാനക്കൊല; യുവതിയുടെ പിതാവടക്കം നാലുപേര്‍ അറസ്റ്റില്‍

#murder | വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ദുരഭിമാനക്കൊല; യുവതിയുടെ പിതാവടക്കം നാലുപേര്‍ അറസ്റ്റില്‍
Jun 30, 2024 07:15 AM | By Athira V

ന്യൂഡല്‍ഹി: ( www.truevisionnews.com  ) വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ഗ്രേറ്റര്‍ നോയിഡയില്‍ ദുരഭിമാനക്കൊല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടാഴ്ച്ച മുമ്പ് ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് മകളുടെ ഭര്‍ത്താവിനെ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് അഞ്ച് വര്‍ഷം മുമ്പ് യുവതി വീടുവിട്ടിറങ്ങി വിവാഹം കഴിച്ചത്. രണ്ടാഴ്ച്ച മുമ്പ് പെണ്‍കുട്ടിയുട പിതാവും അമ്മാവനും ചേര്‍ന്ന് മകളുടെ ഭര്‍ത്താവിനെ സൗഹൃദം നടിച്ച് മദ്യപിക്കാന്‍ ക്ഷണിച്ചു.

തുടര്‍ന്ന് വാടക കൊലയാളികളുടെ സഹായത്താല്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കരാര്‍ കൊലയാളികള്‍ക്ക് പണം നല്‍കാന്‍ കുടുംബം തങ്ങളുടെ സ്വര്‍ണ്ണം പണയം വെച്ചതായും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, അമ്മാവന്‍, രണ്ട് കരാര്‍ തൊഴിലാളികള്‍ എന്നിവരടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട രണ്ട് പേര്‍ ഒളിവിലാണ്. ജൂണ്‍ 16ന് സുരാജ്പൂര്‍ പൊലീസ് ലൈനിന് സമീപത്തുവെച്ച് യുവാവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, ടവ്വല്‍, ഈ സമയത്ത് ഉപയോഗിച്ച കാര്‍, പണയം വെച്ച സ്വര്‍ണ്ണം എന്നിവ പൊലീസ് കണ്ടെടുത്തു. ബാക്കിയുള്ള രണ്ട് പൊലീസുകാരെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

#five #years #after #marriage #four #people #including #girls #father #arrested #honor #killing

Next TV

Related Stories
#murder |  അതിഥിതൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം

Jul 2, 2024 09:21 AM

#murder | അതിഥിതൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം

വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ...

Read More >>
#murder | ടിവി ക്രൈം ഷോ പ്രചോദനം; 16കാരന്‍ ഒമ്പത് വയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

Jul 2, 2024 08:59 AM

#murder | ടിവി ക്രൈം ഷോ പ്രചോദനം; 16കാരന്‍ ഒമ്പത് വയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

ഗൃഹപാഠം ചെയ്യാന്‍ സഹായിക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ 16കാരന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ആഭരണം...

Read More >>
#gangrape |  10 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

Jun 28, 2024 07:57 PM

#gangrape | 10 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

കേസിൽ രാഹുൽ, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ്...

Read More >>
#murder |  ചായ ഉണ്ടാക്കി നൽകാത്തതിന് മരുമകളെ ഭർതൃമാതാവ് കഴുത്ത് ഞെരിച്ച് കൊന്നു, അറസ്റ്റ്

Jun 28, 2024 10:34 AM

#murder | ചായ ഉണ്ടാക്കി നൽകാത്തതിന് മരുമകളെ ഭർതൃമാതാവ് കഴുത്ത് ഞെരിച്ച് കൊന്നു, അറസ്റ്റ്

അത്താപൂരിന് സമീപം ഹസൻ നഗറിൽ താമസിക്കുന്ന അജ്മീരി ബീഗം എന്ന 28 കാരിയാണ് ക്രൂരമായി...

Read More >>
#murdercase |  അവസാനത്തെ ഫോൺവിളി തുമ്പായി, ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചിട്ടെന്ന് കണ്ടെത്തി; സുഹൃത്തുക്കൾ പിടിയിൽ

Jun 27, 2024 02:17 PM

#murdercase | അവസാനത്തെ ഫോൺവിളി തുമ്പായി, ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചിട്ടെന്ന് കണ്ടെത്തി; സുഹൃത്തുക്കൾ പിടിയിൽ

ഷോളിങ്കനല്ലൂരിലുള്ള ഐ.ടി. കമ്പനിയില്‍ ജീവനക്കാരനായിരുന്ന വിഘ്നേശിനെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി...

Read More >>
Top Stories