#murder | ചായ ഉണ്ടാക്കി നൽകാത്തതിന് മരുമകളെ ഭർതൃമാതാവ് കഴുത്ത് ഞെരിച്ച് കൊന്നു, അറസ്റ്റ്

#murder |  ചായ ഉണ്ടാക്കി നൽകാത്തതിന് മരുമകളെ ഭർതൃമാതാവ് കഴുത്ത് ഞെരിച്ച് കൊന്നു, അറസ്റ്റ്
Jun 28, 2024 10:34 AM | By Athira V

ഹൈദരാബാദ്: ( www.truevisionnews.com  )ചായ ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. തർക്കത്തിനൊടുവിൽ മകന്റെ ഭാര്യയെ ഭർതൃമാതാവ് കഴുത്ത് ഞെരിച്ച് കൊന്നു. അത്താപൂരിന് സമീപം ഹസൻ നഗറിൽ താമസിക്കുന്ന അജ്മീരി ബീഗം എന്ന 28 കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം. പ്രതിയായ ഭർതൃമാതാവ് ഫർസാന, അജ്മീരിയോട് ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, താൻ മറ്റ് ജോലികളിൽ മുഴുകിയിരിക്കുകയാണെന്നും അതിനാൽ ഇപ്പോൾ ചായ ഉണ്ടാക്കി തരാൻ പറ്റില്ലെന്നും അജ്മീരിയ ഭർതൃമാതാവിനെ അറിയിച്ചു. ഇതോടെ ഇരുവരും തമ്മിൽ വഴക്കും കൈയാങ്കളിയുമായി. തുടർന്ന് ഫർസാന യുവതിയെ സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

#hyderabad #woman #strangled #mother #in #law #after #dispute #over #tea

Next TV

Related Stories
#murder | വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ദുരഭിമാനക്കൊല; യുവതിയുടെ പിതാവടക്കം നാലുപേര്‍ അറസ്റ്റില്‍

Jun 30, 2024 07:15 AM

#murder | വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ദുരഭിമാനക്കൊല; യുവതിയുടെ പിതാവടക്കം നാലുപേര്‍ അറസ്റ്റില്‍

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് മകളുടെ ഭര്‍ത്താവിനെ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊല നടത്തിയതെന്ന് പൊലീസ്...

Read More >>
#gangrape |  10 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

Jun 28, 2024 07:57 PM

#gangrape | 10 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

കേസിൽ രാഹുൽ, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ്...

Read More >>
#murdercase |  അവസാനത്തെ ഫോൺവിളി തുമ്പായി, ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചിട്ടെന്ന് കണ്ടെത്തി; സുഹൃത്തുക്കൾ പിടിയിൽ

Jun 27, 2024 02:17 PM

#murdercase | അവസാനത്തെ ഫോൺവിളി തുമ്പായി, ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചിട്ടെന്ന് കണ്ടെത്തി; സുഹൃത്തുക്കൾ പിടിയിൽ

ഷോളിങ്കനല്ലൂരിലുള്ള ഐ.ടി. കമ്പനിയില്‍ ജീവനക്കാരനായിരുന്ന വിഘ്നേശിനെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി...

Read More >>
#MobLynching | പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവം; ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ

Jun 27, 2024 12:49 PM

#MobLynching | പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവം; ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ

ട്രക്ക് പിന്തുടര്‍ന്ന് എത്തിയ യുവാക്കളുടെ സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. മൂവരെയും ചിലർ പിന്തുടരുന്നതായി ഹെല്പ് ലൈനിൽ പൊലീസിന് വിവരം...

Read More >>
#Murder | പതിമൂന്നുകാരിയെ കൊന്ന് വഴിയരികിൽ തള്ളി; ബി.ജെ.പി നേതാവും സഹായിയും പീഡിപ്പിച്ചെന്ന് അമ്മ

Jun 26, 2024 11:06 PM

#Murder | പതിമൂന്നുകാരിയെ കൊന്ന് വഴിയരികിൽ തള്ളി; ബി.ജെ.പി നേതാവും സഹായിയും പീഡിപ്പിച്ചെന്ന് അമ്മ

ഇതിന് പിന്നാലെയാണ് ഹൈവേയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ആദിത്യരാജിനെതിരെ പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞപ്പോൾ തന്നെ...

Read More >>
Top Stories