#murder | അതിഥിതൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം

#murder |  അതിഥിതൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം
Jul 2, 2024 09:21 AM | By Athira V

കൊച്ചി: ( www.truevisionnews.com  )പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ 34 ആണ് മരിച്ചത്.

വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ താമസിച്ചുവന്നത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. ഇയാൾ സംഭവശേഷം ഓടി രക്ഷപ്പെട്ടു.

രാവിലെ 7.30ന് ആയിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ ആകാശിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

#interstate #worker #stabbed #death #perumbavoor #investigation

Next TV

Related Stories
#murder |  ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ തർക്കം; വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു

Jul 3, 2024 08:14 AM

#murder | ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ തർക്കം; വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു

70 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ...

Read More >>
#murder | ടിവി ക്രൈം ഷോ പ്രചോദനം; 16കാരന്‍ ഒമ്പത് വയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

Jul 2, 2024 08:59 AM

#murder | ടിവി ക്രൈം ഷോ പ്രചോദനം; 16കാരന്‍ ഒമ്പത് വയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

ഗൃഹപാഠം ചെയ്യാന്‍ സഹായിക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ 16കാരന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ആഭരണം...

Read More >>
#murder | വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ദുരഭിമാനക്കൊല; യുവതിയുടെ പിതാവടക്കം നാലുപേര്‍ അറസ്റ്റില്‍

Jun 30, 2024 07:15 AM

#murder | വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ദുരഭിമാനക്കൊല; യുവതിയുടെ പിതാവടക്കം നാലുപേര്‍ അറസ്റ്റില്‍

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് മകളുടെ ഭര്‍ത്താവിനെ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊല നടത്തിയതെന്ന് പൊലീസ്...

Read More >>
#gangrape |  10 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

Jun 28, 2024 07:57 PM

#gangrape | 10 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

കേസിൽ രാഹുൽ, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ്...

Read More >>
Top Stories