#metaai | ഇവൻ 'എന്തും ചെയ്യും സുകുമാരൻ'; നിങ്ങളുടെ വാട്‌സാപ്പില്‍ നീലവളയം കാണുന്നുണ്ടോ? അറിയാം....

#metaai | ഇവൻ 'എന്തും ചെയ്യും സുകുമാരൻ'; നിങ്ങളുടെ വാട്‌സാപ്പില്‍ നീലവളയം കാണുന്നുണ്ടോ? അറിയാം....
Jun 29, 2024 04:12 PM | By Athira V

( www.truevisionnews.com  ) വാട്സാപ്പിലിടാന്‍ നിങ്ങള്‍ക്കൊരു സ്റ്റിക്കര്‍ വേണം, അല്ലെങ്കില്‍ ഒരു ഫോട്ടോ എഡിറ്റ് ചെയ്യണം, അതുമല്ലെങ്കില്‍ ഇന്‍സ്റ്റയില്‍ റീല്‍സ് പോസ്റ്റ് ചെയ്യാനുള്ള നല്ല ഒരു ആശയം വേണം സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ ഗൂഗിളില്‍ തിരയുകയാണ് പതിവ്.

അല്ലെങ്കില്‍ പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. എന്നാല്‍ അതിനെല്ലാം അവസാനമിട്ടുകൊണ്ടാണ് എഐ ചാറ്റ് ബോട്ടുകള്‍ രംഗപ്രവേശം ചെയ്തത്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയില്‍ തുടങ്ങി, ഗൂഗിള്‍ ജെമിനൈ, ആന്ത്രോപിക്കിന്റെ ക്ലോഡ്, മെറ്റ പ്ലാറ്റ്‌ഫോംസിന്റെ മെറ്റ എഐ തുടങ്ങി എഐ ചാറ്റ്‌ബോട്ടുകള്‍ ഏറെയുണ്ട്.

ജനപ്രിയ സോഷ്യല്‍ മീഡിയാ കമ്പനിയായ മെറ്റ അടുത്തിടെയാണ് മെറ്റ എഐ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസത്തോടെ ഒട്ടുമിക്ക സ്മാര്‍ട്‌ഫോണുകളിലും മെറ്റയുടെ ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍ ആപ്പുകളില്‍ മെറ്റ എഐ എത്തിക്കഴിഞ്ഞു.

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ മിക്കവര്‍ക്കും സെര്‍ച്ച് ബാറില്‍ ഒരു നീല വളയം വന്നു കാണണം. ഇനി വരാത്തവര്‍ ആപ്ലിക്കേഷനുകൾ അപ്‌ഡേറ്റ് ചെയ്താല്‍ മതി. meta.ai വഴിയും ചാറ്റ് ബോട്ട് ഉപയോഗിക്കാം. വാട്‌സാപ്പ് ഐഒഎസ് ആപ്പിന് മുകളിലായും ആന്‍ഡ്രോയിഡില്‍ താഴെ വലത് ഭാഗത്തായും മെറ്റ എഐ ലോഗോ കാണാം.

മെറ്റ പ്ലാറ്റ്ഫോംസിന്റെ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയാണ് ഈ ചാറ്റ്ബോട്ട് നിര്‍മിച്ചിരിക്കുന്നത്. അതായത് ടെക്സ്റ്റിന് പുറമേ ഇമേജും ജനറേറ്റ് ചെയ്യാനാവും.നിലവില്‍ ഇംഗ്ലീഷ് മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ.

പക്ഷേ, പ്രാദേശിക ഭാഷകളിലേക്കും ഭാവിയില്‍ സംവിധാനം കടന്നുവരും. ഓരോ പ്ലാറ്റ്‌ഫോമിലേയും ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ഉദാഹരണത്തിന്, നിങ്ങള്‍ക്ക് മനോഹരമായി ഒരു പിറന്നാള്‍ ആശംസ ഒരാള്‍ക്ക് അയക്കണം എന്നിരിക്കട്ടെ, മെറ്റ എഐയോട് ചോദിച്ചാല്‍ ആകര്‍ഷകമായ ശൈലിയില്‍ ഇംഗ്ലീഷിലുള്ള ആശംസാകുറിപ്പ് മെറ്റ എഐ എഴുതിത്തരും.

സന്ദര്‍ഭത്തിന് അനുസരിച്ചുള്ള ഒരു സ്റ്റിക്കര്‍ നിര്‍മിക്കാനാണെങ്കില്‍ അതും മെറ്റ എഐയോട് ആവശ്യപ്പെടാം. വിനോദ യാത്ര പ്ലാന്‍ ചെയ്യാനുള്ള നിര്‍ദേശങ്ങളും, ബ്യൂട്ടി ടിപ്പ്‌സും അങ്ങനെ പലതും മെറ്റ എഐയോട് ആവശ്യപ്പെടാം. എന്നാല്‍ എഐ നല്‍കുന്ന പൊതുവിജ്ഞാന വിവരങ്ങളില്‍ വസ്തുതാപരമായ പിഴവുകള്‍ സംഭവിക്കാനിടയുണ്ട്. അതിനാല്‍ അത്തരം എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ പങ്കുവെക്കുമ്പോള്‍ സൂക്ഷിക്കുക.

#metaai #feature #meta #platforms #whatsapp #instagram

Next TV

Related Stories
#upi | യുപിഐയിലൂടെ പണം അയച്ചപ്പോൾ പണി കിട്ടിയോ? പരാതി നൽകേണ്ടത് ആർക്ക്...!  എങ്ങനെ നൽകും, അറിയാം കൂടുതൽ വിവരങ്ങൾ

Dec 21, 2024 10:06 PM

#upi | യുപിഐയിലൂടെ പണം അയച്ചപ്പോൾ പണി കിട്ടിയോ? പരാതി നൽകേണ്ടത് ആർക്ക്...! എങ്ങനെ നൽകും, അറിയാം കൂടുതൽ വിവരങ്ങൾ

2023-24 സാമ്പത്തിക വ‍ർഷത്തിൽ ആദ്യമായി യുപിഐ ഇടപാടുകളുള്ള എണ്ണം 100 ബില്യൻ കടന്ന് 131...

Read More >>
#Realme14x5 | ഉഗ്രന്‍ സ്‌പെക്‌സോടെ 15,000-ല്‍ താഴെയൊരു ഫോണ്‍; റിയല്‍മി 14x 5ജി ഇന്ത്യന്‍ വിപണിയില്‍

Dec 18, 2024 02:53 PM

#Realme14x5 | ഉഗ്രന്‍ സ്‌പെക്‌സോടെ 15,000-ല്‍ താഴെയൊരു ഫോണ്‍; റിയല്‍മി 14x 5ജി ഇന്ത്യന്‍ വിപണിയില്‍

പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP69 റേറ്റിങ്ങുള്ള ഫോണാണ് റിയല്‍മി 14x 5ജി. ഈ സെഗ്‌മെൻ്റിൽ ആദ്യമായാണ് ഈ ഫീച്ചർ വരുന്നത്. കൂടാതെ 6000mAh ബാറ്ററിയും...

Read More >>
#whatsapp | ദേ..അടുത്തത്; വാട്സാപ്പിൽ ഇനി റിമൈൻഡർ, മിസ് ചെയ്യേണ്ട പ്രിയപ്പെട്ടവരുടെ മെസേജുകളും സ്റ്റാറ്റസുകളും

Dec 9, 2024 02:28 PM

#whatsapp | ദേ..അടുത്തത്; വാട്സാപ്പിൽ ഇനി റിമൈൻഡർ, മിസ് ചെയ്യേണ്ട പ്രിയപ്പെട്ടവരുടെ മെസേജുകളും സ്റ്റാറ്റസുകളും

നമ്മൾ കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും മെസേജുകളെയും കുറിച്ച് വാട്സാപ്പ് തന്നെ ഇനി നമ്മെ...

Read More >>
#caroffer | കാർ വാങ്ങുവാൻ പ്ലാനുണ്ടോ? എങ്കിൽ വർഷാവസാന വിലക്കിഴിവിന് സ്വന്തമാക്കാം

Dec 5, 2024 03:55 PM

#caroffer | കാർ വാങ്ങുവാൻ പ്ലാനുണ്ടോ? എങ്കിൽ വർഷാവസാന വിലക്കിഴിവിന് സ്വന്തമാക്കാം

നിങ്ങൾ ഈ കമ്പനികളുടെ കാറുകൾ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അവയിൽ ലഭ്യമായ വർഷാവസാന കിഴിവുകളെക്കുറിച്ച്...

Read More >>
#instagram | ഇൻസ്റ്റയ്ക്കും പണികിട്ടിയോ? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

Dec 4, 2024 09:15 PM

#instagram | ഇൻസ്റ്റയ്ക്കും പണികിട്ടിയോ? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

ഇന്ന് ഉച്ച മുതല്‍ സമാനമായ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഡൗണ്‍ ഡിറ്റക്ടറും...

Read More >>
#otp | ശ്രദ്ധിക്കുക...! ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം; കാരണമിതാണ്

Nov 28, 2024 03:47 PM

#otp | ശ്രദ്ധിക്കുക...! ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം; കാരണമിതാണ്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനികള്‍ക്ക് കഴിയാതെ വന്നാലാണ് ഈ പ്രതിസന്ധി...

Read More >>
Top Stories