#GRAnil | റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും -ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

#GRAnil |  റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും  -ഭക്ഷ്യ മന്ത്രി ജി ആർ അനിൽ
Jun 29, 2024 04:05 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com  ) സംസ്ഥാനത്തെ റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്കും വ്യാപാരികളുടെ ആവശ്യങ്ങൾക്കും പരിഹാരം കാണുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്തിയ പരിഗണന നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ.

കെ സ്റ്റോറുകളുടെ പ്രവർത്തനങ്ങളുടെ കോഴിക്കോട് മേഖലാ തല അവലോകന യോഗവും റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിൽ കുടിശ്ശിക ആയിട്ടുള്ള ഫയലുകളുടെ അദാലത്തും ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കെ സ്റ്റോറുകളുടെ പ്രവർത്തനം കേരളത്തിലെ പൊതുവിതരണ മേഖലയ്ക്ക് പുതുജീവൻ നൽകിയതായി മന്ത്രി പറഞ്ഞു. ഓണത്തിന് മുമ്പ് 1000 കെ സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കും.

കെ സ്റ്റോർ പദ്ധതി വഴി വ്യാപാരികളുടെ വരുമാനം വർധിപ്പിക്കാനും ഗ്രാമീണമേഖലയിൽ റേഷൻകടകൾ ശക്തിപ്പെടുത്താനും സാധിച്ചു. റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിലെ അംഗത്വം സമയബന്ധിതമായി പുതുക്കാൻ സാധിക്കാത്ത റേഷൻ വ്യാപാരികൾക്ക് അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്.

അവർക്ക് പിഴപ്പലിശ ഒഴിവാക്കി അംഗത്വ ഫീസ് മാത്രം അടച്ചു അംഗത്വം പുന:സ്ഥാപിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ 1082 കേസുകളാണ് അദാലത്തിൽ പരിഹരിക്കുക.

റേഷൻ വ്യാപാരികളുടെ മെയ് മാസത്തെ കമ്മീഷൻ ജൂൺ 29 മുതൽ വിതരണം ചെയ്യാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി സജിത് ബാബു, ജില്ലാ സപ്ലൈ ഓഫീസർ മനോജ് കുമാർ കെ കെ, റേഷൻ വ്യാപാരി ക്ഷേമനിധി അംഗം മുഹമ്മദലി, താലൂക്ക് സപ്ലൈ ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

#Minister #GRAnil #will #solve #problems #ration #trade #sector

Next TV

Related Stories
#Accident |കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം;  നിരവധി പേര്‍ക്ക് പരിക്ക്

Jul 1, 2024 04:56 PM

#Accident |കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപമാണ് അപകടം...

Read More >>
#collectorvrvinod |  ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

Jul 1, 2024 04:44 PM

#collectorvrvinod | ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയ്ക്കും...

Read More >>
#clash |  കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി

Jul 1, 2024 04:32 PM

#clash | കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി

ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ...

Read More >>
#bharatiyanyayasanhita | പുലർച്ചെ കൃത്യം 12.20, ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ എഫ്ഐആർ മലപ്പുറത്ത്; കേസ് രജിസ്റ്റർ ചെയ്തു

Jul 1, 2024 03:48 PM

#bharatiyanyayasanhita | പുലർച്ചെ കൃത്യം 12.20, ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ എഫ്ഐആർ മലപ്പുറത്ത്; കേസ് രജിസ്റ്റർ ചെയ്തു

അപകടരമായി വാഹനം ഓടിച്ചതിന് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി (24)ക്ക് എതിരെയാണ്...

Read More >>
#attack | ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

Jul 1, 2024 03:33 PM

#attack | ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ്...

Read More >>
Top Stories