#kmuraleedharan | 'നയിക്കാൻ നായകൻ വരട്ടെ, മതേതര കേരളത്തിന്റ ഹൃദയമാണ് കെ.എം'; കൊച്ചിയിൽ ഫ്ലക്സുകൾ

#kmuraleedharan |  'നയിക്കാൻ നായകൻ വരട്ടെ, മതേതര കേരളത്തിന്റ ഹൃദയമാണ് കെ.എം'; കൊച്ചിയിൽ ഫ്ലക്സുകൾ
Jun 29, 2024 10:47 AM | By Athira V

കൊച്ചി: ( www.truevisionnews.com  ) കെ.മുരളീധരനായി കൊച്ചിയിലും ഫ്ലക്സ് ബോർഡുകൾ. 'നയിക്കാൻ നായകൻ വരട്ടെ' എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. എറണാകുളം ഗസ്റ്റ് ഹൗസ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

കോൺഗ്രസ് പ്രവർത്തകരാണ് ഫ്ലക്സ് ബോർഡ് ഗസ്റ്റ് ഹൗസിന് മുന്നിൽ സ്ഥാപിച്ചത്. നേരത്തേ തിരുവനന്തപുരത്തടക്കം കെ.മുരളീധരനായി ഫ്ലക്സുകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലും മുരളീധരന്റെ പേരിൽ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്.

'പ്രിയപ്പെട്ട കെ.എം നിങ്ങൾ മതേതര കേരളത്തിന്റ ഹൃദയമാണ്' എന്ന് തുടങ്ങുന്ന ഫ്ലക്സിൽ, 'വർഗീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ ഇന്നലെകളിൽ എങ്ങനെയായിരുന്നോ അത് പോലെ തന്നെ ഇന്നും എന്നാളും ഞങ്ങളോടൊപ്പം മുരളിയേട്ടൻ ഉണ്ടാകണമെന്നും ഞങ്ങൾക്ക് ആവേശവും അഭിമാനവുമാണ് നിങ്ങൾ' എന്നും കുറിച്ചിരിക്കുന്നു.

നേരത്തേ തൃശൂരിലെ തോൽവിക്ക് പിന്നാലെ മുരളീധരൻ കോഴിക്കോട്ടേക്ക് പോയിരുന്നു. എന്നാൽ അതിന് ശേഷം മുരളീധരൻ കോൺഗ്രസിനെ നയിക്കണമെന്ന ആവശ്യം പാർട്ടിയുടെ പല കോണുകളിൽനിന്നും ഉയർന്നിരുന്നു.

എന്നാൽ കോൺഗ്രസ് വലിയ വിജയം നേടിയ വേളയിൽ കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ തന്നെയാണ് തുടരേണ്ടതെന്ന നിലപാടാണ് മുരളീധരൻ സ്വീകരിച്ചത്. മുരളീധരനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമിക്കുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പേര് വീണ്ടും ഉയർന്നു വരുന്നത്. നിലവിൽ എം.പി കൂടിയായ കെ.സുധാകരൻ തന്നെയാണ് കെപിസിസി പ്രസിഡന്റായി തുടരുന്നത്.

#flexes #kochi #kmuraleedharan

Next TV

Related Stories
#Dialysisunit | ‘സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’ - വീണാ ജോര്‍ജ്

Jul 1, 2024 02:16 PM

#Dialysisunit | ‘സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’ - വീണാ ജോര്‍ജ്

വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ്...

Read More >>
#Wildlifeattack |  വന്യജീവി ആക്രമണം; വടകരയിൽ  ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

Jul 1, 2024 02:10 PM

#Wildlifeattack | വന്യജീവി ആക്രമണം; വടകരയിൽ ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

ജനകിയ ആസൂത്രണ പദ്ധതിയിലൂടെയും സ്വയം വിരിയിച്ചെടുത്തതുമായ മുപ്പത്തഞ്ചോളം കോഴികൾ...

Read More >>
#rapecase | ‘പ്രതിയെ പാർട്ടി ഓഫിസിൽ രണ്ടുമാസം ഒളിപ്പിച്ചു, കേസിൽ നിന്നും പിന്നോട്ട് പോകില്ല',  സി.പി.എം നേതാവിനെതിരെ ഇരയുടെ സഹോദരൻ

Jul 1, 2024 01:49 PM

#rapecase | ‘പ്രതിയെ പാർട്ടി ഓഫിസിൽ രണ്ടുമാസം ഒളിപ്പിച്ചു, കേസിൽ നിന്നും പിന്നോട്ട് പോകില്ല', സി.പി.എം നേതാവിനെതിരെ ഇരയുടെ സഹോദരൻ

സജിമോൻ വിഷയത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ് യുവതിയുടെ സഹോദരന്റെ പ്രതികരണം....

Read More >>
#complaint | പോസ്റ്റര്‍ പതിച്ചത് റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തി; പരാതി നല്‍കി പാലക്കാട് ഡിസിസി

Jul 1, 2024 01:40 PM

#complaint | പോസ്റ്റര്‍ പതിച്ചത് റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തി; പരാതി നല്‍കി പാലക്കാട് ഡിസിസി

ഞായറാഴ്ച്ച രാവിലെ ഡിസിസി ഓഫീസ് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റര്‍ ആദ്യം...

Read More >>
#highcourt | സ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണോയെന്ന് അധികൃതർക്ക് തീരുമാനിക്കാം -ഹൈക്കോടതി

Jul 1, 2024 01:25 PM

#highcourt | സ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണോയെന്ന് അധികൃതർക്ക് തീരുമാനിക്കാം -ഹൈക്കോടതി

സ്കൂളിന് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ വിദ്യാഭ്യാസ വകുപ്പ്...

Read More >>
#Violence | കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

Jul 1, 2024 12:45 PM

#Violence | കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

ഇന്ന് രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് ക്ലാസ് മുറിയിൽ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചതായി...

Read More >>
Top Stories










Entertainment News