#fashion | പാരീസ് ഫാഷന്‍ വീക്കില്‍ പാട്ടിന്‍റെ വരികളെഴുതിയ ഡ്രസില്‍ കാറ്റി പെറി; വൈറലായി വീഡിയോ

#fashion |  പാരീസ് ഫാഷന്‍ വീക്കില്‍ പാട്ടിന്‍റെ വരികളെഴുതിയ ഡ്രസില്‍ കാറ്റി പെറി; വൈറലായി വീഡിയോ
Jul 1, 2024 02:03 PM | By Athira V

പാരീസ് ഫാഷന്‍ വീക്കിന്‍റെ റെഡ് കാര്‍പറ്റ് എപ്പോഴും വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങള്‍ക്കുള്ള വേദിയാകാറുണ്ട്. അത്തരത്തില്‍ വൈവിധ്യമാര്‍ന്ന ഫാഷന്‍ പരീക്ഷണവുമായി പ്രത്യക്ഷപ്പെടാറുള്ള പോപ് ഗായികമാരിലൊരാളാണ് കാറ്റി പെറി.

ഇത്തവണത്തെ പാരീസ് ഫാഷന്‍ വീക്ക് റാംപിലെത്തിയ കാറ്റി പെറിയെ കണ്ട് ശരിക്കും ആരാധകര്‍ അമ്പരന്നു. പുറത്തിറങ്ങാനിരിക്കുന്ന തന്‍റെ പാട്ടിന്‍റെ വരികള്‍ എഴുതിയ ഡ്രസ് ധരിച്ചാണ് കാറ്റി പെറി ആരാധകരെ കൈയില്‍ എടുത്തത്.

ജൂലായ് പതിനൊന്നിന് റിലീസാകാനിരിക്കുന്ന 'വിമൻസ് വേൾഡ്' എന്ന പാട്ടിന്‍റെ വരികളാണ് കാറ്റി വസ്ത്രത്തില്‍ ഒരുക്കിയത്. ഇതിന്‍റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

https://www.instagram.com/reel/C8pIR4URS97/?utm_source=ig_web_copy_link

കാറ്റി കാറിൽ നിന്ന് ഇറങ്ങുമ്പോള്‍ ചുവന്ന വെല്‍വെറ്റിന്‍റെ ഒരു മിനി ഡ്രസ് എന്നേ ആദ്യം തോന്നുകയുള്ളൂ. എന്നാല്‍ നടന്നപ്പോഴാണ് പിന്നാലെ 500 ഫൂട്ട് നീളമുള്ള തുണിയില്‍ കാറ്റി തന്റെ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കാണുന്നത്. ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ ബലെന്‍സിയാഗയാണ് വസ്ത്രത്തിനു പിന്നില്‍.

വണ്‍ ഷോള്‍ഡര്‍ നെക്ലൈനുലുള്ള വെല്‍വെറ്റ് മിനി ഡ്രസിന് ഫുള്‍ സ്ലീവാണ് മറുകൈയിൽ നൽകിയിരിക്കുന്നത്. ബ്ലാക് സ്റ്റോകിന്‍സിനോടൊപ്പമാണ് താരം ഇത് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ലൂസ് ഹെയര്‍ ലുക്കും, ഹൂപ്പ് ഇയറിങ്സും താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി.


#katyperry #wears #dress #showcase #lyrics #her #upcoming #song

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










//Truevisionall