#Violence | കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

#Violence | കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം
Jul 1, 2024 12:45 PM | By Susmitha Surendran

കാസർകോട്: (truevisionnews.com)  ബോവിക്കാനം എയുപി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം. കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു.

ഇന്ന് രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് ക്ലാസ് മുറിയിൽ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്.

സാധാരണ കുട്ടികള്‍ പുസ്തകങ്ങള്‍ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോവാറുണ്ടെങ്കിലും ചില പുസ്തകങ്ങള്‍ ക്ലാസ്സിൽ തന്നെ സൂക്ഷിക്കാറുണ്ട്. ക്ലാസ് മുറിക്കുള്ളിൽ പ്രവേശിച്ചല്ല, ജനൽ വഴി ഉള്ളിലേക്കാണ് അജ്ഞാത സംഘം തീയിട്ടത്.

മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന ക്ലീനിംഗ് വസ്തുക്കൾ തീയിടാനും ശ്രമം നടന്നു. തീ ആളിപ്പടർന്നിരുന്നുവെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു.

ആരാണ് പിന്നിലെന്ന് വ്യക്തമല്ല. മുൻപും ഈ സ്കൂളിന് നേരെ അതിക്രമം ഉണ്ടായിട്ടുണ്ട്. വേനലവധി സമയത്ത് സ്കൂളിന്‍റെ വാതിൽ തകർക്കാൻ ശ്രമം നടന്നിരുന്നു.

പൊലീസിൽ പരാതി നൽകാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.

#Violence #anti #socials #Bovikanam #AUP #school.

Next TV

Related Stories
കോഴിക്കോട് മൂടാടി പാലക്കുളത്ത് ലോറിയും കാറും കുട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് പരിക്ക്

Apr 23, 2025 11:16 AM

കോഴിക്കോട് മൂടാടി പാലക്കുളത്ത് ലോറിയും കാറും കുട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് പരിക്ക്

വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഫോർച്യൂണർ കാർ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ...

Read More >>
കുറുവയലിന് ക്രൂരമർദ്ദനം; നാദാപുരം വളയത്ത്  പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു

Apr 23, 2025 11:07 AM

കുറുവയലിന് ക്രൂരമർദ്ദനം; നാദാപുരം വളയത്ത് പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു

ഞായറാഴ്ച വൈകീട്ട് കല്ലുമ്മലിൻ കഴിഞ്ഞദിവസം റോഡിലുണ്ടായ ഗതാഗത തടസ്സത്തെ ചൊല്ലി ഉണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിനിടെയായിരുന്നു...

Read More >>
ആശ്വാസം ....; 74000 ത്തിൽ നിന്ന്  സ്വർണ്ണവില താഴേക്ക് വീണു

Apr 23, 2025 11:04 AM

ആശ്വാസം ....; 74000 ത്തിൽ നിന്ന് സ്വർണ്ണവില താഴേക്ക് വീണു

ഇന്നലെ റെക്കോർഡ് വിലയിൽ എത്തിയപ്പോൾ, ഉയർന്ന വിലയിൽ ലാഭം എടുക്കൽ നടന്നതാണ് വില കുറയാൻ കാരണമായത്....

Read More >>
തിരുവാതുക്കൽ കൂട്ടക്കൊല; മൊബൈൽ മോഷണക്കേസിൽ അറസ്റ്റിലായത് ശത്രുതക്ക് കാരണമായതായി പ്രതിയുടെ മൊഴി

Apr 23, 2025 10:55 AM

തിരുവാതുക്കൽ കൂട്ടക്കൊല; മൊബൈൽ മോഷണക്കേസിൽ അറസ്റ്റിലായത് ശത്രുതക്ക് കാരണമായതായി പ്രതിയുടെ മൊഴി

സുഹൃത്തിനെ വിളിച്ചതും പ്രതിയെ പിടികൂടാൻ സഹായകരമായി. 11 ഫോണുകളാണ് പ്രതി...

Read More >>
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് കുത്തേറ്റു, നി​ല ഗു​രു​ത​രം

Apr 23, 2025 10:31 AM

കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് കുത്തേറ്റു, നി​ല ഗു​രു​ത​രം

ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക്ക് ശേ​ഷം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ യു​വാ​വി​ന്റെ...

Read More >>
കോഴിക്കോട് കുന്ദമംഗലത്ത് 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

Apr 23, 2025 10:27 AM

കോഴിക്കോട് കുന്ദമംഗലത്ത് 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

നഗ്ന വീഡിയോ പകർത്തുകയും ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം...

Read More >>
Top Stories