#heavyrain | മതിലിടിഞ്ഞ് കുഴിയിൽ വീണ് അപകടം: മരണം മൂന്നായി, കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി

#heavyrain |  മതിലിടിഞ്ഞ് കുഴിയിൽ വീണ് അപകടം: മരണം മൂന്നായി, കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി
Jun 29, 2024 10:40 AM | By Athira V

ദില്ലി: ( www.truevisionnews.com  ) വസന്ത് വിഹാറിൽ മതിലിടിഞ്ഞ് കുഴിയിൽ വീണ് കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി. 25 മണിക്കൂർ പിന്നിട്ട തെരച്ചിലിനൊടുവിലാണ് എൻഡിആർഎഫ് സംഘം മൂന്ന് മൃതദേഹം കണ്ടെത്തിയത്. ബിഹാർ, മധ്യപ്രദേശ് തൊഴിലാളികളാണ് മരിച്ചത്.

വീട് നിർമാണത്തിനായി എടുത്ത കുഴിയിൽ മഴ വെള്ളം നിറഞ്ഞിരുന്നു. അതിന്‍റെ അരികിലായി കുടിൽ കെട്ടിയാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ മതിലിടിഞ്ഞ് കുടിൽ തകർന്നു.

തുടർന്ന് മൂവരും കുഴിയിലെ ചെളിയിൽ താഴ്ന്നു പോയി. അപകടത്തിൽപ്പെട്ടവരിൽ രണ്ട് പേർ ബിഹാർ സ്വദേശികളും ഒരാള്‍ മധ്യപ്രദേശ് സ്വദേശിയുമാണ്. ബിഹാർ സ്വദേശികളായ രണ്ട് പേർക്കും 19 വയസ്സ് മാത്രമാണ് പ്രായം. രണ്ട് പേരുടെയും പേര് സന്തോഷ് എന്നാണ്.

മൂന്ന് വർഷമായി ഒരുമിച്ച് ജോലി ചെയ്യുന്നവരാണിവർ. വസന്ത് വിഹാർ അപകടത്തിൽ കാണാതായവരുടെ വിവരങ്ങൾ തേടി അപകട സ്ഥലത്ത് തുടരുകയാണ് ഉറ്റവരും ബന്ധുക്കളും. കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് അപകടത്തിൽ പെട്ടവരിൽ ഒരാളുടെ ബന്ധു സർവൻ യാദവ് ആവശ്യപ്പെട്ടു.

അതിനിടെ ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

അതേസമയം, മഴ സാഹചര്യം കണക്കിലെടുത്ത് ദില്ലിയിൽ അവധിയിൽ പോയ മുതിർന്ന ഉദ്യോഗസ്ഥരോട് തിരികെ എത്താൻ ലഫ്റ്റനന്‍റ് ഗവർണർ നിർദ്ദേശം നൽകി. രണ്ട് മാസത്തേക്ക് ദീർഘ അവധികൾ നൽകില്ലെന്ന് ലഫ്റ്റനന്‍റ് ഗവർണർ അറിയിച്ചു. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് ദില്ലിയിൽ അനുഭവപ്പെട്ടത്.

ദില്ലി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. അതേസമയം തകർന്ന് വീണ മേൽക്കൂരയുടെ ഭാഗം പൂർണ്ണമായി മാറ്റാനുള്ള ശ്രമം തുടരുകയാണ്. ടെർമിനൽ ഒന്നിൽ നിന്ന് ഇന്ന് വിമാന സർവീസുകൾ സാധാരണ നിലയാകുമെന്ന് വിവരം. മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ദില്ലി സർക്കാർ വ്യക്തമാക്കി.

#delhi #rain #vasantvihar #wall #collapse #three #bodies #found

Next TV

Related Stories
#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 1, 2024 01:58 PM

#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

അവർ താമസിച്ചിരുന്ന വീടിന് പിന്നിൽ വിശാലമായ സ്ഥലമുണ്ട്. ആ സ്ഥലത്ത് ഒരു വലിയ കുഴിയും ഉണ്ടായിരുന്നു....

Read More >>
#drowned | വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ

Jul 1, 2024 01:25 PM

#drowned | വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ

പകടത്തിൽപ്പെട്ടവർ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാൻ ശ്രമിക്കുന്നതുമെല്ലാം...

Read More >>
#Crocodile | കനത്ത മഴയിൽ റോഡിലെത്തിയത് എട്ട് അടിയോളം നീളമുള്ള മുതല

Jul 1, 2024 01:15 PM

#Crocodile | കനത്ത മഴയിൽ റോഡിലെത്തിയത് എട്ട് അടിയോളം നീളമുള്ള മുതല

മുതലയ്ക്ക് പന്ത്രണ്ട് അടിയോളം നീളമുണ്ടായിരുന്നു. വനം വകുപ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുതലയെ...

Read More >>
#drowned | 'പാറപോലെ ഉറച്ചുനിന്നു, മിനിറ്റുകൾക്കുള്ളിൽ വെള്ളം ഇരച്ചെത്തി'; ക്യാമറയിൽ കുടുങ്ങിയത് നടുക്കുന്ന ദുരന്തം

Jul 1, 2024 12:53 PM

#drowned | 'പാറപോലെ ഉറച്ചുനിന്നു, മിനിറ്റുകൾക്കുള്ളിൽ വെള്ളം ഇരച്ചെത്തി'; ക്യാമറയിൽ കുടുങ്ങിയത് നടുക്കുന്ന ദുരന്തം

വെള്ളത്തിന്റെ ഒഴുക്ക് തങ്ങളുടെ നിയന്ത്രണത്തിലാവില്ലെന്ന് മനസിലായതോടെയാണ് അവര്‍ പരസ്പരം കൈകൾ ബന്ധിച്ച് പാറപോലെ ഉറച്ചുനിന്നത്....

Read More >>
#attack | ഭർത്താവിനെ ഉപേക്ഷിച്ചു, മറ്റൊരു പുരുഷനൊപ്പം താമസം: യുവതിയെ മർദ്ദിച്ച്, നിലത്തിട്ട് ചവിട്ടി തൃണമൂൽ നേതാവ്

Jul 1, 2024 11:34 AM

#attack | ഭർത്താവിനെ ഉപേക്ഷിച്ചു, മറ്റൊരു പുരുഷനൊപ്പം താമസം: യുവതിയെ മർദ്ദിച്ച്, നിലത്തിട്ട് ചവിട്ടി തൃണമൂൽ നേതാവ്

ഇതിനുശേഷം പാർട്ടി നേതാവ് മുളവടികൊണ്ട് ഇരുവരെയും അടിക്കുകയായിരുന്നു....

Read More >>
#arrest |  ത​യ്യ​ൽ​ക്ക​ട​യി​ൽ യു​വ​തി​യെ മ​ർ​ദി​ച്ചു; ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

Jul 1, 2024 09:44 AM

#arrest | ത​യ്യ​ൽ​ക്ക​ട​യി​ൽ യു​വ​തി​യെ മ​ർ​ദി​ച്ചു; ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

ര​ണ്ടു ദി​വ​സം മു​മ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്...

Read More >>
Top Stories










Entertainment News