#Crocodile | കനത്ത മഴയിൽ റോഡിലെത്തിയത് എട്ട് അടിയോളം നീളമുള്ള മുതല

#Crocodile | കനത്ത മഴയിൽ റോഡിലെത്തിയത് എട്ട് അടിയോളം നീളമുള്ള മുതല
Jul 1, 2024 01:15 PM | By Susmitha Surendran

മുംബൈ: (truevisionnews.com)  കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ രത്നഗിരിയിലെ റോഡിൽ മുതല. മുതല റോഡിലൂടെ പോകുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

രത്‌നഗിരിയിലെ ചിപ്ലൂണിലെ റോഡിലാണ് എട്ട് അടിയോളം നീളമുള്ള മുതലയെ കണ്ടത്. വീഡിയോയിൽ മുതല വാഹനങ്ങൾക്കിടയിലൂടെ പോകുന്നത് കാണാം.

ഒരു ഓട്ടോ ഡ്രൈവറാണ് വീഡിയോ ചിത്രീകരിച്ചത്. ചിപ്ലൂണിലൂടെ ഒഴുകുന്ന ശിവ നദി മുതലകളുടെ ആവാസ കേന്ദ്രമാണെന്നും മഴ ശക്തമായപ്പോൾ റോഡിലേക്ക് കയറിയതാണെന്നും നാട്ടുകാർ പറഞ്ഞു.

സംസ്ഥാനത്ത് നേരത്തെയും മഴ ശക്തമായ സാഹചര്യത്തിൽ റോഡിൽ മുതല എത്തിയിരുന്നു. വിശ്വാമിത്രാ നദിക്ക് സമീപമുള്ള വഡോദരയിലാണ് മുതലയെ കണ്ടത്.

മുതലയ്ക്ക് പന്ത്രണ്ട് അടിയോളം നീളമുണ്ടായിരുന്നു. വനം വകുപ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുതലയെ പിടികൂടുകയായിരുന്നു. മഴക്കാലങ്ങളിൽ റോഡിൽ മുതലയെത്തുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം രത്നഗിരി ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ തുടരുകയാണ്. മഴയിൽ നദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജൂലൈ രണ്ട് വരെ രത്നഗിരിയിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

#Crocodile #road #Maharashtra's #Ratnagiri #after #heavy #rains.

Next TV

Related Stories
#EducationStrike | രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ; പ്രതിഷേധം നീറ്റ് വിഷയത്തിൽ

Jul 3, 2024 12:08 PM

#EducationStrike | രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ; പ്രതിഷേധം നീറ്റ് വിഷയത്തിൽ

നീറ്റ് - നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ്...

Read More >>
#Rape | വീട്ടിൽ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

Jul 3, 2024 11:27 AM

#Rape | വീട്ടിൽ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

വീട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തിയത്. അന്വേഷണത്തിനൊടുവിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടുകയും...

Read More >>
#cowsmuggling | പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദ്ദനം; ആറ് പേർ കസ്റ്റഡിയിൽ

Jul 3, 2024 10:24 AM

#cowsmuggling | പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദ്ദനം; ആറ് പേർ കസ്റ്റഡിയിൽ

ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലടക്കം വലിയ തോതിൽ...

Read More >>
#HathrasStamped | പ്രഭാഷകന്റെ വാഹനം കടത്തിവിടാൻ ജനങ്ങളെ തടഞ്ഞുവച്ചു; സംഭവിച്ചത് വൻ ദുരന്തം: ആരാണ് ഭോലെ ബാബ?

Jul 3, 2024 07:27 AM

#HathrasStamped | പ്രഭാഷകന്റെ വാഹനം കടത്തിവിടാൻ ജനങ്ങളെ തടഞ്ഞുവച്ചു; സംഭവിച്ചത് വൻ ദുരന്തം: ആരാണ് ഭോലെ ബാബ?

എന്നാൽ പ്രഭാഷകന്റെ വാഹനം കടത്തിവിടാനായി ജനങ്ങളെ തടഞ്ഞുവച്ചു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ക്ക് ശ്വാസം കിട്ടാതായതോടെ പലരും...

Read More >>
#HathrasStampede | ഹാത്രാസ് ദുരന്തം: മരണം 130 കടന്നു; പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ, മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളും

Jul 3, 2024 06:03 AM

#HathrasStampede | ഹാത്രാസ് ദുരന്തം: മരണം 130 കടന്നു; പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ, മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളും

പരിക്കേറ്റവർ ആറിലധികം ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ യുപി സർക്കാർ ജൂഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കാനുള്ള...

Read More >>
Top Stories