#accident | കാറുകൾ കൂട്ടിയിടിച്ച് അപകടം; പുറത്തേക്ക് തെറിച്ച് യാത്രികർ, ആറ് മരണം

#accident |  കാറുകൾ കൂട്ടിയിടിച്ച് അപകടം; പുറത്തേക്ക് തെറിച്ച് യാത്രികർ, ആറ് മരണം
Jun 29, 2024 10:20 AM | By Athira V

മുംബൈ: ( www.truevisionnews.com  ) മുംബൈ-നാഗ്പുർ എക്സ്പ്രസ് വേയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 6 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ജൽന ജില്ലയിലെ കട്‌വാഞ്ചിയിലായിരുന്നു അപകടം. മുംബൈയിൽനിന്നു 400 കിലോമീറ്റർ അകലെയുള്ള പ്രദേശമാണിത്.

പെട്രോൾ പമ്പിൽനിന്നു ഇന്ധനം നിറച്ച ശേഷം തെറ്റായ ദിശയിൽ ദേശീയപാതയിലേക്കു കയറിയ കാറാണ് അപകടത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു. നാഗ്‍പുരിൽനിന്നു മുംബൈ ഭാഗത്തേക്കു പോകുകയായിരുന്ന മറ്റൊരു കാർ, തെറ്റായ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്നവർ പുറത്തേക്കു തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു. 6 പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നു ഹൈവേ പൊലീസ് പറഞ്ഞു.

അപകടത്തെ തുടർന്നു മുംബൈ-നാഗ്പുർ എക്സ്പ്രസ് വേയിൽ (സമൃദ്ധി ഹൈവേ) ഗതാഗതം തടസ്സപ്പെട്ടു. കാറുകൾ ക്രെയിനുപയോഗിച്ച് മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.

#six #killed #car #accident #mumbai #nagpur #expressway

Next TV

Related Stories
#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 1, 2024 01:58 PM

#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

അവർ താമസിച്ചിരുന്ന വീടിന് പിന്നിൽ വിശാലമായ സ്ഥലമുണ്ട്. ആ സ്ഥലത്ത് ഒരു വലിയ കുഴിയും ഉണ്ടായിരുന്നു....

Read More >>
#drowned | വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ

Jul 1, 2024 01:25 PM

#drowned | വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ

പകടത്തിൽപ്പെട്ടവർ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാൻ ശ്രമിക്കുന്നതുമെല്ലാം...

Read More >>
#Crocodile | കനത്ത മഴയിൽ റോഡിലെത്തിയത് എട്ട് അടിയോളം നീളമുള്ള മുതല

Jul 1, 2024 01:15 PM

#Crocodile | കനത്ത മഴയിൽ റോഡിലെത്തിയത് എട്ട് അടിയോളം നീളമുള്ള മുതല

മുതലയ്ക്ക് പന്ത്രണ്ട് അടിയോളം നീളമുണ്ടായിരുന്നു. വനം വകുപ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുതലയെ...

Read More >>
#drowned | 'പാറപോലെ ഉറച്ചുനിന്നു, മിനിറ്റുകൾക്കുള്ളിൽ വെള്ളം ഇരച്ചെത്തി'; ക്യാമറയിൽ കുടുങ്ങിയത് നടുക്കുന്ന ദുരന്തം

Jul 1, 2024 12:53 PM

#drowned | 'പാറപോലെ ഉറച്ചുനിന്നു, മിനിറ്റുകൾക്കുള്ളിൽ വെള്ളം ഇരച്ചെത്തി'; ക്യാമറയിൽ കുടുങ്ങിയത് നടുക്കുന്ന ദുരന്തം

വെള്ളത്തിന്റെ ഒഴുക്ക് തങ്ങളുടെ നിയന്ത്രണത്തിലാവില്ലെന്ന് മനസിലായതോടെയാണ് അവര്‍ പരസ്പരം കൈകൾ ബന്ധിച്ച് പാറപോലെ ഉറച്ചുനിന്നത്....

Read More >>
#attack | ഭർത്താവിനെ ഉപേക്ഷിച്ചു, മറ്റൊരു പുരുഷനൊപ്പം താമസം: യുവതിയെ മർദ്ദിച്ച്, നിലത്തിട്ട് ചവിട്ടി തൃണമൂൽ നേതാവ്

Jul 1, 2024 11:34 AM

#attack | ഭർത്താവിനെ ഉപേക്ഷിച്ചു, മറ്റൊരു പുരുഷനൊപ്പം താമസം: യുവതിയെ മർദ്ദിച്ച്, നിലത്തിട്ട് ചവിട്ടി തൃണമൂൽ നേതാവ്

ഇതിനുശേഷം പാർട്ടി നേതാവ് മുളവടികൊണ്ട് ഇരുവരെയും അടിക്കുകയായിരുന്നു....

Read More >>
#arrest |  ത​യ്യ​ൽ​ക്ക​ട​യി​ൽ യു​വ​തി​യെ മ​ർ​ദി​ച്ചു; ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

Jul 1, 2024 09:44 AM

#arrest | ത​യ്യ​ൽ​ക്ക​ട​യി​ൽ യു​വ​തി​യെ മ​ർ​ദി​ച്ചു; ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

ര​ണ്ടു ദി​വ​സം മു​മ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്...

Read More >>
Top Stories










Entertainment News