#roofcollapsesone | ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം; ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്

#roofcollapsesone | ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം; ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്
Jun 28, 2024 09:48 AM | By ADITHYA. NP

ന്യൂഡൽഹി:(www.truevisionnews.com) ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു.

അപകടത്തില്‍ നിരവധി കാറുകളാണ് തകർന്നത്. വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിലായിരുന്നു അപ‌കടം നടന്നത്. ഇരുമ്പ് ബീം വീണ കാറിനുള്ളിൽ കുടങ്ങിയ ആളെ രക്ഷപ്പെടുത്തി.

പുലർച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം.

അപകടത്തിൽ വിമാനത്താവളത്തിലെ ടെർമിനലിൻ്റെ പിക്കപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.

റൂഫ് ഷീറ്റും സപ്പോർട്ട് ബീമുകളും തകർന്നതായി അധികൃതർ പറഞ്ഞു.ഇന്ന് പുലർച്ചെ മുതൽ ഉണ്ടായ കനത്ത മഴയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൻ്റെ പഴയ ഡിപ്പാർച്ചർ ഫോർകോർട്ടിലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതായി വിമാനത്താവളത്തിൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

'അപകടത്തിൽ പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും വൈദ്യസഹായവും നൽകുന്നതിന് വേണ്ടി എമർജൻസി ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്.

അപകടത്തെ തുടർന്ന് ടെർമിനൽ ഒന്നിൽ നിന്നുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ നടപടിയുടെ ഭാഗമായി ചെക്ക്-ഇൻ കൗണ്ടറുകൾ അടച്ചിട്ടു.

സംഭവത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു, എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു,' പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ജരാപ്പു പ്രതികരിച്ചു. ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന സംഭവം വ്യക്തിപരമായി നിരീക്ഷിച്ചു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കേ മന്ത്രി പറഞ്ഞു.

#delhi #airport #terminal #roof #collapsesone #dead #eight #injured

Next TV

Related Stories
#kradhakrishnan |  'കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു' -  കെ രാധാകൃഷ്ണൻ

Jun 30, 2024 02:59 PM

#kradhakrishnan | 'കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു' - കെ രാധാകൃഷ്ണൻ

സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്ന് നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും കെ രാധാകൃഷ്ണൻ ദില്ലിയിൽ...

Read More >>
#narendramodi | ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

Jun 30, 2024 02:28 PM

#narendramodi | ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

അവരുടെ നിർമാണ സഹകരണ സംഘത്തെയും കർത്തുമ്പി കുടകളെയും കുറച്ച ലോകത്തിലെ ജനങ്ങൾക്ക് വെളിപ്പെടുത്തി. കേരള സംസ്കാരത്തിൽ കുടകൾക്ക് പ്രത്യേക...

Read More >>
#imprisonment |ബലാത്സംഗത്തെ കുറിച്ച് ആംഗ്യഭാഷയിൽ വിവരിച്ച് ഇരയായ ഭിന്നശേഷി പെൺകുട്ടി; പ്രതിക്ക് ജീവപര്യന്തം

Jun 30, 2024 02:17 PM

#imprisonment |ബലാത്സംഗത്തെ കുറിച്ച് ആംഗ്യഭാഷയിൽ വിവരിച്ച് ഇരയായ ഭിന്നശേഷി പെൺകുട്ടി; പ്രതിക്ക് ജീവപര്യന്തം

സനേഹി പ്രായപൂർത്തിയാവാത്ത ഭിന്നശേഷി പെൺകുട്ടിയെ വീട്ടിൽക്കയറി ബലാത്സം​ഗം ചെയ്തതായി വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർ ജയപ്രകാശ് പാട്ടീൽ കോടതിയെ...

Read More >>
#insurance |2 വർഷത്തിനിടെ യുവതിക്ക് രണ്ട് 'മരണം'; അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് 1.1 കോടി തട്ടിയ കഥ! കേസെടുത്ത് പൊലീസ്

Jun 30, 2024 01:31 PM

#insurance |2 വർഷത്തിനിടെ യുവതിക്ക് രണ്ട് 'മരണം'; അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് 1.1 കോടി തട്ടിയ കഥ! കേസെടുത്ത് പൊലീസ്

ഇൻഷുറൻസ് കമ്പനി ഇവർ ഇൻഷുർ ചെയ്ത മറ്റൊരു ഇൻഷുറൻസ് സ്ഥാപനത്തെ സമീപിക്കുകയും കാഞ്ചൻ്റെ മരണത്തിൻ്റെ വിശദാംശങ്ങൾ തേടുകയും...

Read More >>
Top Stories