#Heavyrain | മഴ കനത്തു: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

#Heavyrain | മഴ കനത്തു: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Jun 26, 2024 10:48 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലെ ജില്ല കളക്ടർമാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

മുൻകൂട്ടി നിശ്ചയിച്ഛ പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും ബാധകമല്ല. പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്.

വയനാട്ടിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്ക് നാളെ അവധി ബാധകമല്ല. നേരത്തെ ആലപ്പുഴ ജില്ലയിലെ ചേർത്തല, കുട്ടനാട് തലൂക്കിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

മറ്റന്നാൾ വരെ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് അളവിൽ കൂടുതൽ മഴയാണ് പെയ്തത്. 69.6 മില്ലീലിറ്റർ മഴ ഒരു ദിവസം ലഭിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പെയ്തത് ഈ കാലവർഷ സീസണിലെ ഏറ്റവും കൂടിയ മഴയാണ്. കോട്ടയത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 103 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്.

#Heavyrain #Holiday #educational #institutions #six #districts #tomorrow

Next TV

Related Stories
#akshayamatrimony | പെണ്ണ് കിട്ടാത്തവർക്കായി ക്യാമ്പ്; വിവാഹത്തിന് 'അക്ഷയ മാട്രിമോണി'യുമായി കാസർകോട് ജില്ലാ പഞ്ചായത്ത്

Sep 29, 2024 07:50 AM

#akshayamatrimony | പെണ്ണ് കിട്ടാത്തവർക്കായി ക്യാമ്പ്; വിവാഹത്തിന് 'അക്ഷയ മാട്രിമോണി'യുമായി കാസർകോട് ജില്ലാ പഞ്ചായത്ത്

വിരൽത്തുമ്പിൽ നിങ്ങളുടെ പങ്കാളിയെ കണ്ടെത്താം. അക്ഷയ കേന്ദ്രങ്ങൾ വഴി കാസർകോട് ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ’അക്ഷയ മാട്രിമോണി’യിലൂടെ...

Read More >>
#leopard | കൽപ്പറ്റ പെരുന്തട്ടയില്‍ പുലിയിറങ്ങി; ആടുകളെയും പശുവിനെയും കൊന്നുതിന്നു

Sep 29, 2024 06:57 AM

#leopard | കൽപ്പറ്റ പെരുന്തട്ടയില്‍ പുലിയിറങ്ങി; ആടുകളെയും പശുവിനെയും കൊന്നുതിന്നു

ഈ കുന്നില്‍ പുലിമടയുണ്ടെന്നും സ്ഥിരമായി കാണാറുണ്ടെന്നുമാണ് നാട്ടുകാര്‍...

Read More >>
#KERALARAIN |  വീണ്ടും മഴ മുന്നറിയിപ്പ്;  കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

Sep 29, 2024 06:39 AM

#KERALARAIN | വീണ്ടും മഴ മുന്നറിയിപ്പ്; കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

4 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്...

Read More >>
Top Stories