#KERALARAIN | വീണ്ടും മഴ മുന്നറിയിപ്പ്; കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

#KERALARAIN |  വീണ്ടും മഴ മുന്നറിയിപ്പ്;  കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്
Sep 29, 2024 06:39 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 2024 സെപ്തംബർ 29, 30 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഞ്ഞ അലേര്‍ട്ട്

29/09/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ

30/09/2024 : തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്

01/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം

02/10/2024 : പത്തനംതിട്ട, ഇടുക്കി ഈ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

29/09/2024 & 30/09/2024: കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

#Rain #warning #again #Yellow #alert #today #seven #districts #including #Kozhikode #district

Next TV

Related Stories
#accident | വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

Sep 29, 2024 08:46 AM

#accident | വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

കുട്ടിയുടെ മൃതദേഹം പടപ്പറമ്പ് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍...

Read More >>
#PVAnwar | ഉറ്റുനോക്കി രാഷ്ട്രീയ കേരളം; പി.വി അൻവറിന്റെ വിശദീകരണ പൊതുസമ്മേളനം ഇന്ന് വൈകിട്ട്

Sep 29, 2024 08:12 AM

#PVAnwar | ഉറ്റുനോക്കി രാഷ്ട്രീയ കേരളം; പി.വി അൻവറിന്റെ വിശദീകരണ പൊതുസമ്മേളനം ഇന്ന് വൈകിട്ട്

പി വി അന്‍വറിന്റെ വഴി കോണ്‍ഗ്രസിന്റേതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിന് പിന്നാലെ പി വി അന്‍വറിനെ പൂര്‍ണമായും തള്ളി സിപിഐഎം...

Read More >>
#akshayamatrimony | പെണ്ണ് കിട്ടാത്തവർക്കായി ക്യാമ്പ്; വിവാഹത്തിന് 'അക്ഷയ മാട്രിമോണി'യുമായി കാസർകോട് ജില്ലാ പഞ്ചായത്ത്

Sep 29, 2024 07:50 AM

#akshayamatrimony | പെണ്ണ് കിട്ടാത്തവർക്കായി ക്യാമ്പ്; വിവാഹത്തിന് 'അക്ഷയ മാട്രിമോണി'യുമായി കാസർകോട് ജില്ലാ പഞ്ചായത്ത്

വിരൽത്തുമ്പിൽ നിങ്ങളുടെ പങ്കാളിയെ കണ്ടെത്താം. അക്ഷയ കേന്ദ്രങ്ങൾ വഴി കാസർകോട് ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ’അക്ഷയ മാട്രിമോണി’യിലൂടെ...

Read More >>
Top Stories