വയനാട് : ( www.truevisionnews.com ) കൽപ്പറ്റ പെരുന്തട്ടയില്‍ ഗവ.എല്‍.പി. സ്‌കൂളിന് സമീപത്തെ ഏഴരക്കുന്നില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ പുലിയെ കണ്ടു.
ഈ കുന്നില്‍ പുലിമടയുണ്ടെന്നും സ്ഥിരമായി കാണാറുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് നിന്ന് ആടുകളെയും പശുവിനെയും വളര്‍ത്തുനായ്ക്കളെയും പുലി പിടിച്ചിരുന്നു. പുലിയുടെ ചിത്രങ്ങളും വീഡീയോകളും പുറത്ത് വന്നിട്ടുണ്ട്
#leopard #landed #Kalpatta #Perunthatta #Killed #goats #cows