കണ്ണൂർ : ( www.truevisionnews.com ) ഒരു സഹനസൂര്യനാണ് പുഷ്പനെന്നും അദ്ദേഹത്തിന്റെ വേർപാട് രാഷ്ട്രീയത്തിന് അതീതമായി ദുഃഖമുണ്ടാക്കിയ ഒരു സംഭവമാണെന്നും എം.വി ജയരാജൻ.
അങ്ങേയറ്റം വേദനയോടെയാണ് പുഷ്പന്റെ മരണവാർത്ത ജനങ്ങളാകെ ശ്രവിച്ചത്. കേരളത്തിൽ സമാനതകളില്ലാത്ത ഒരു വെടിവെപ്പായിരുന്നു കൂത്തുപ്പറമ്പിലേത്.
മിനി ജാലിയൻ വാലാബാഗ് എന്ന് വിശേഷിപ്പിക്കാം. അതിൽ വെടിയേറ്റ് 1994ന് ശേഷം ഒറ്റ കിടപ്പിലായിരുന്നു പുഷ്പൻ. വീട്ടിൽ നിന്നും ആശുപത്രിയിലേക്കും തിരിച്ച് ആശുപത്രിയിൽ നിന്നും വീട്ടിലേക്കുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
പക്ഷേ പുഷ്പൻ നിശ്ചയദാർഢ്യത്തോടെ അന്നുമിന്നും ഡി.വൈ.എഫ്.ഐ.ക്കും പാർട്ടിക്കും കരുത്തുനൽകിയ ഒരു യുവപ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകമാണ് പുഷ്പനെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പുഷ്പനെന്ന പേര് കേട്ടാല്‍ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും ഈ നിമിഷം ദുഃഖഭരിതമാണ്.
പുഷ്പനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായം കൂടി അഗ്‌നിയായി ഉള്ളില്‍ ജ്വലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് അനുശോചനമര്‍പ്പിച്ച് സിപിഐഎം നേതാക്കള്‍.
സഖാവ് പുഷ്പന്‍ നയിച്ചപോലെ ഒരു ജീവിതം മറ്റാരും നയിച്ചിട്ടുണ്ടാവില്ലെന്നും മണ്‍മറയുന്നത് വിപ്ലവ സൂര്യനാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പുഷ്പന്‍ അത്ഭുത സഖാവാണെന്നും പുഷ്പന്റെ വേര്‍പാട് വേദനിപ്പിക്കുന്ന അനുഭവമാണെന്നും പി കെ ശ്രീമതി പറഞ്ഞു.
മനസ്സിന്റെ ബലം കൊണ്ട് മരണത്തെ അകറ്റി നിര്‍ത്തിയ നേതാവാണ് അദ്ദേഹം. പുഷ്പന്‍ അതിജീവനത്തിന്റെ പോരാളിയെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.
പുഷ്പന്റെ മരണം കേരളത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങളില്‍ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു അദ്ദേഹം. ഏത് രാഷ്ട്രീയക്കാര്‍ക്കും ആവേശം നല്‍കുന്ന ഓര്‍മ്മയാണ് പുഷ്പനെന്ന് കെ എന്‍ ബാലഗോപാല്‍ അനുശോചിച്ചു.
പുഷ്പന്‍ ധീരനായ പോരാളിയാണെന്നും സമര പോരാട്ടത്തിലെ വീര്യം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുത്ത സഖാവാണെന്നും എളമരം കരീം പറഞ്ഞു. പുഷ്പന്റെ ഓര്‍മ്മ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് എക്കാലവും ആവേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എപ്പോള്‍ കാണുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ മാത്രമേ പുഷ്പന്‍ സംസാരിച്ചിട്ടുള്ളൂവെന്ന് എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
എത്രയോ തവണ സഖാവിനെ വീട്ടില്‍ ചെന്ന് കണ്ട ഓര്‍മ്മകള്‍ മനസിലേക്ക് കടന്നുവരുന്നു. ഒരിക്കല്‍ ചെഗുവേരയുടെ മകള്‍ അലീഡ ഗുവേരയുമായിട്ടായിരുന്നു പുഷ്പനെ കാണാന്‍ ചെന്നത്. അത് ഇരുവര്‍ക്കും വലിയ ആവേശമായിരുന്നു.
ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്നാണ് സഖാവ് ഇതുവരെ വിശേഷിപ്പിക്കപ്പെട്ടത്. ഇനി അനശ്വരനായ രക്തസാക്ഷിയെന്ന് അറിയപ്പെടും എന്നതില്‍ സംശയമില്ലെന്നും എം എ ബേബി കുറിച്ചു.
#Pushpan #Sahanasuryan #MVJayarajan #gave #strength #DYFI #party #since #that #day #spoke #front #media