#accident | താമരശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ ഇടിച്ച് യാത്രക്കാരൻ മരിച്ചു

#accident | താമരശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ ഇടിച്ച് യാത്രക്കാരൻ മരിച്ചു
Sep 29, 2024 07:27 AM | By Athira V

താമരശ്ശേരി ( കോഴിക്കോട് ) : ( www.truevisionnews.com  ) എകരൂലിൽ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ കരുമല കുനിയിൽ എൻ.വി ബിജുവാണ് (48) മരിച്ചത്.

ഇന്നലെ വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ബിജു സഞ്ചരിച്ച സ്ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

മുമ്പ് പ്രവാസിയായിരുന്ന ബിജു ഇപ്പോൾ താമരശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യുരിറ്റി ജീവനക്കാരനായി ജോലി ചെയ്‌തുവരികയായിരുന്നു.

പിതാവ്: പരേതനായ ബാലൻ. മാതാവ്: പരേതയായ ലീല. ഭാര്യ: ഷിജി. മക്കൾ: ദൃശ്യ, ദിയ. സഹോദരി: ബീന (പട്ടർപാലം).

#passenger #died #after #being #hit #scooter #private #bus #Thamarassery

Next TV

Related Stories
#PVAnwar | പി.വി അൻവറിന്റെ വീടിന് സുരക്ഷ; ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

Sep 29, 2024 09:37 AM

#PVAnwar | പി.വി അൻവറിന്റെ വീടിന് സുരക്ഷ; ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകരുടെ മനസ്സ് തനിക്കൊപ്പമാണ്. പ്രകടനം നടത്താൻ അവർ...

Read More >>
#Pushpan | പുഷ്പന് വിട നൽകാനൊരുങ്ങി നാട്; കോഴിക്കോട് നിന്ന് വിലാപയാത്ര ആരംഭിച്ചു

Sep 29, 2024 09:15 AM

#Pushpan | പുഷ്പന് വിട നൽകാനൊരുങ്ങി നാട്; കോഴിക്കോട് നിന്ന് വിലാപയാത്ര ആരംഭിച്ചു

വെടിവെപ്പില്‍ സുഷുമ്നാനാഡി തകര്‍ന്ന് കഴുത്തിന് താഴെ ചലനശേഷി നഷ്ടമായി 24ാം വയസ്സിലാണ് അദ്ദേഹം കിടപ്പിലാവുന്നത്. അന്ന് മന്ത്രിയായിരുന്ന എം.വി...

Read More >>
#accident | വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

Sep 29, 2024 08:46 AM

#accident | വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

കുട്ടിയുടെ മൃതദേഹം പടപ്പറമ്പ് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍...

Read More >>
#PVAnwar | ഉറ്റുനോക്കി രാഷ്ട്രീയ കേരളം; പി.വി അൻവറിന്റെ വിശദീകരണ പൊതുസമ്മേളനം ഇന്ന് വൈകിട്ട്

Sep 29, 2024 08:12 AM

#PVAnwar | ഉറ്റുനോക്കി രാഷ്ട്രീയ കേരളം; പി.വി അൻവറിന്റെ വിശദീകരണ പൊതുസമ്മേളനം ഇന്ന് വൈകിട്ട്

പി വി അന്‍വറിന്റെ വഴി കോണ്‍ഗ്രസിന്റേതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിന് പിന്നാലെ പി വി അന്‍വറിനെ പൂര്‍ണമായും തള്ളി സിപിഐഎം...

Read More >>
Top Stories