#accident | സ്കൂട്ടറിൽ മകനെ ആശുപത്രിയിൽ കൊണ്ടുപോകവേ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു; വീട്ടയ്ക്ക് ദാരുണാന്ത്യം

#accident | സ്കൂട്ടറിൽ മകനെ ആശുപത്രിയിൽ കൊണ്ടുപോകവേ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു; വീട്ടയ്ക്ക് ദാരുണാന്ത്യം
Jun 26, 2024 09:23 PM | By VIPIN P V

അങ്കമാലി: (truevisionnews.com) അപകടത്തിൽ പരിക്കേറ്റ മകനെ തുടർ ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ടാങ്കർ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു.

സ്കൂട്ടറിന് പിന്നിൽ സഞ്ചരിച്ച മകന് സാരമായി പരുക്കേറ്റു. അങ്കമാലി വേങ്ങൂർ പട്ടിക ജാതി നഗറിൽ താമസിക്കുന്ന മഠത്തിപ്പറമ്പിൽ വീട്ടിൽ ഷാജിയുടെ ഭാര്യ ഷിജിയാണ് (44) മരിച്ചത്.

പരിക്കേറ്റ മകൻ രാഹുലിനെ (22) ചാലക്കുടി സെൻറ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ 11.15 ഓടെ കൊരട്ടി ചിറങ്ങരയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഷിജിയെ അവശനിലയിൽ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇക്കഴിഞ്ഞ ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ രാഹുലിന്റെ കാലിന് പരുക്കേറ്റിരുന്നു.

തുടർചികിത്സക്കായി ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലേക്ക് പോകുംവഴിയാണ് ദുരന്തമുണ്ടായത്.

അങ്കമാലിയിലെ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻറാണ് ഷിജി. മറ്റൂർ പനപ്പറമ്പിൽ കുടുംബാംഗമാണ്. മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിൽ.

ഭർത്താവ് ഷാജി കെട്ടിട നിർമാണ തൊഴിലാളിയാണ്. മറ്റൊരു മകൻ: അതുൽ (പ്ലസ് ടു വിദ്യാർഥി, സെൻറ് ജോസഫ് സ്കൂൾ, കിടങ്ങൂർ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന്.

#taking #son #hospital #scooter #collided #tankerlorry #tragic #end #house

Next TV

Related Stories
#rapecase | ‘ആരും പീഡിപ്പിച്ചിട്ടില്ല, കുഞ്ഞ് അദ്ദേഹത്തിന്റേതല്ല’;സി.പി.ഐ.എം നേതാവിനെ പിന്തുണച്ച് അതിജീവിത

Jul 1, 2024 07:16 PM

#rapecase | ‘ആരും പീഡിപ്പിച്ചിട്ടില്ല, കുഞ്ഞ് അദ്ദേഹത്തിന്റേതല്ല’;സി.പി.ഐ.എം നേതാവിനെ പിന്തുണച്ച് അതിജീവിത

രാഷ്ട്രീയ ലാഭത്തിന് വേണ്ടി തന്നെ കേസിൽ വലിച്ചിഴച്ചെന്നും ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽകുമാറും തൻറെ സഹോദരനും സജിമോനെ കേസിൽ...

Read More >>
#heavyrain | കനത്ത മഴയും കാറ്റും;  വീടിന് മുകളിലേക്ക് തെങ്ങ് വീണ് മൂന്ന് പേർക്ക് പരിക്ക്

Jul 1, 2024 07:09 PM

#heavyrain | കനത്ത മഴയും കാറ്റും; വീടിന് മുകളിലേക്ക് തെങ്ങ് വീണ് മൂന്ന് പേർക്ക് പരിക്ക്

ഇരട്ടപ്പുഴ കോളനി പടിയിൽ പുതുവീട്ടിൽ ഷറഫുദ്ധീൻ്റെ വീടിനു മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു...

Read More >>
#Accident |കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം;  നിരവധി പേര്‍ക്ക് പരിക്ക്

Jul 1, 2024 04:56 PM

#Accident |കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപമാണ് അപകടം...

Read More >>
#collectorvrvinod |  ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

Jul 1, 2024 04:44 PM

#collectorvrvinod | ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയ്ക്കും...

Read More >>
#clash |  കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി

Jul 1, 2024 04:32 PM

#clash | കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി

ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ...

Read More >>
Top Stories