#sudeepa | 6 വയസുകാരി സുദീപയുടെ സചിത്ര സ്കൂൾ ഡയറി വൈറലാണ്! കാരണങ്ങള്‍ ഒരുപാടുണ്ട്!

#sudeepa | 6 വയസുകാരി സുദീപയുടെ സചിത്ര സ്കൂൾ ഡയറി വൈറലാണ്! കാരണങ്ങള്‍ ഒരുപാടുണ്ട്!
Jun 24, 2024 07:55 PM | By Athira V

പാലക്കാട്: ( www.truevisionnews.com  ) അട്ടപ്പാടി കാരറ ഗവ യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി സുദീപയുടെ സചിത്ര സ്കൂൾ ഡയറി വൈറൽ. മലയാളം മാതൃഭാഷയല്ലാതിരുന്നിട്ടും ആറാം വയസ്സിൽ തന്നെ മലയാളത്തെ തൻ്റെ കുഞ്ഞിക്കെയ്യിൽ ഒതുക്കി മെരുക്കിയ കൊച്ചു മിടുക്കിയാണ് സുദീപ. സുദീപയുടെ ഡയറി കണ്ട മന്ത്രി വി. ശിവൻകുട്ടിയും അഭിനന്ദനവുമായി രംഗത്തെത്തി.

കാരറയിലെ മുഡുഗ വിഭാഗത്തിൽപെട്ട സുധീഷ് രാജിന്റെയും ദീപയുടേയും മൂത്ത മകളാണ് ആറു വയസുകാരി സുദീപ. ഒന്നാം ക്ലാസിൽ എത്തുന്നതു വരെ സംസാരിച്ചു ശീലിച്ചത് മഡുക ഭാഷ.

എന്നിട്ടും ഒരു വർഷം കൊണ്ട് മലയാളം പഠിച്ച് അമ്മയുമായി ചേർന്ന് മനോഹരമായി ഡയറി എഴുതി. അവളുടെ എഴുത്തിനൊപ്പം അമ്മയുടെ വരയും. ക്ലാസ് ടീച്ചറാണ് ഡയറി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. മന്ത്രിയപ്പൂപ്പന്റെ അഭിനന്ദനമെത്തിയതോടെ സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി.

സുദീപ അവളുടെ ഓരോ ദിവസവും വടിവൊത്ത മലയാളത്തിൽ ഡയറിയിൽ കുറിച്ചിടും. മൂന്നു വയസുകാരൻ അനിയൻ സുദീപിന്റെ കുസൃതിയും അച്ഛൻ കോയമ്പത്തൂരിലേക്ക് ജോലിക്ക് പോകുമ്പോഴുള്ള സങ്കടവും സ്കൂളിലെ അനുഭവങ്ങളുമെല്ലാം. കഴിഞ്ഞ അധ്യയന വർഷം മുതലാണ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് അക്ഷരങ്ങളുമായി കൂട്ടുകൂടാൻ സചിത്ര നോട്ടും സംയുക്ത ഡയറി എഴുത്തും തുടങ്ങിയത്.

#viral #diary #6 #year #old #sudeepa #attappady

Next TV

Related Stories
#Dialysisunit | ‘സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’ - വീണാ ജോര്‍ജ്

Jul 1, 2024 02:16 PM

#Dialysisunit | ‘സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’ - വീണാ ജോര്‍ജ്

വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ്...

Read More >>
#Wildlifeattack |  വന്യജീവി ആക്രമണം; വടകരയിൽ  ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

Jul 1, 2024 02:10 PM

#Wildlifeattack | വന്യജീവി ആക്രമണം; വടകരയിൽ ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

ജനകിയ ആസൂത്രണ പദ്ധതിയിലൂടെയും സ്വയം വിരിയിച്ചെടുത്തതുമായ മുപ്പത്തഞ്ചോളം കോഴികൾ...

Read More >>
#rapecase | ‘പ്രതിയെ പാർട്ടി ഓഫിസിൽ രണ്ടുമാസം ഒളിപ്പിച്ചു, കേസിൽ നിന്നും പിന്നോട്ട് പോകില്ല',  സി.പി.എം നേതാവിനെതിരെ ഇരയുടെ സഹോദരൻ

Jul 1, 2024 01:49 PM

#rapecase | ‘പ്രതിയെ പാർട്ടി ഓഫിസിൽ രണ്ടുമാസം ഒളിപ്പിച്ചു, കേസിൽ നിന്നും പിന്നോട്ട് പോകില്ല', സി.പി.എം നേതാവിനെതിരെ ഇരയുടെ സഹോദരൻ

സജിമോൻ വിഷയത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ് യുവതിയുടെ സഹോദരന്റെ പ്രതികരണം....

Read More >>
#complaint | പോസ്റ്റര്‍ പതിച്ചത് റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തി; പരാതി നല്‍കി പാലക്കാട് ഡിസിസി

Jul 1, 2024 01:40 PM

#complaint | പോസ്റ്റര്‍ പതിച്ചത് റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തി; പരാതി നല്‍കി പാലക്കാട് ഡിസിസി

ഞായറാഴ്ച്ച രാവിലെ ഡിസിസി ഓഫീസ് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റര്‍ ആദ്യം...

Read More >>
#highcourt | സ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണോയെന്ന് അധികൃതർക്ക് തീരുമാനിക്കാം -ഹൈക്കോടതി

Jul 1, 2024 01:25 PM

#highcourt | സ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണോയെന്ന് അധികൃതർക്ക് തീരുമാനിക്കാം -ഹൈക്കോടതി

സ്കൂളിന് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ വിദ്യാഭ്യാസ വകുപ്പ്...

Read More >>
#Violence | കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

Jul 1, 2024 12:45 PM

#Violence | കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

ഇന്ന് രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് ക്ലാസ് മുറിയിൽ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചതായി...

Read More >>
Top Stories










Entertainment News