പത്തനംതിട്ട : ( www.truevisionnews.com ) പത്തനംതിട്ട പറക്കോട്ട് വയോധികന് മകന്റെയും മരുമകളുടെയും ക്രൂരമര്‍ദനം. തങ്കപ്പന്‍ (66) എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. മകന്‍ സുജു, ഭാര്യ സൗമ്യ എന്നിവര്‍ചേര്‍ന്ന് വടികൊണ്ട് തങ്കപ്പനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു ആക്രമണം. അയല്‍വാസിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സുജു പൈപ്പുകൊണ്ടും സൗമ്യ വലിയ വടികൊണ്ടും മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
തനിയെ മറ്റൊരു വീട്ടിലാണ് തങ്കപ്പൻ താമസിച്ചിരുന്നത്. തങ്ങളുടെ വീട്ടിലേക്ക് വരരുതെന്ന് തങ്കപ്പനേനോട് മകൻ പറഞ്ഞിരുന്നെന്നാണ് വിവരം. എന്നാല്‍ ഞായറാഴ്ച തങ്കപ്പന്‍ വീട്ടിലെത്തിയതോടെ മകനും മരുമകളും ചേർന്ന് മർദിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അടൂര്‍ പോലീസ് വിഷയത്തില്‍ ഇടപെടുകയും തങ്കപ്പന്റെ മൊഴി എടുക്കുകയും ചെയ്തു. തുടര്‍ന്ന് സുജുവിനെയും സൗമ്യയെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
.gif)

മറ്റൊരു സംഭവത്തിൽ , മണ്ണാർക്കാട് കോളേജിൽ സീനിയർ വിദ്യാ൪ത്ഥികൾ മർദ്ദിച്ചതായി പരാതി. നെല്ലിപ്പുഴ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥി മുഹമ്മദ് മിൻഹാജിനാണ് മർദ്ദനമേറ്റത്. ഷ൪ട്ടിന്റെ ബട്ടൺസ് ഇട്ടില്ലെന്നാരോപിച്ച് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് മിൻഹാജിന്റെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും തല ഗേറ്റിൽ പിടിച്ച് ഇടിക്കുകയും ചെയ്തെന്ന് മർദ്ദനമേറ്റ വിദ്യാ൪ത്ഥി പറയുന്നു.
വിഗദ്ധ ചികിത്സയ്ക്കായി വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മൂന്ന് സീനിയർ വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്ന് കോളജ് അധികൃതർ. മുഹമ്മദ് സലാം, മുഹമ്മദ് ഇജ്ലാൽ, അദിക് സമാൻ എന്നി വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. വിശദമായ അന്വേഷണം നടത്തുന്നുന്നതായി പൊലീസ് അറിയിച്ചു.
Son and daughter-in-law brutally beat up elderly man in Pathanamthitta; Police register case
