( www.truevisionnews.com) സ്കൂളിൽ ക്ലാസെടുക്കേണ്ട സമയത്ത് തലയിൽ എണ്ണ തേച്ച് മസാജ് ചെയ്‌ത അധ്യാപികയുടെ പണി തെറിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ എന്ന സ്ഥലത്തെ മുണ്ടഖേദ പ്രൈമറി സ്‌കൂൾ അധ്യാപികയെയാണ് സസ്‌പെൻഡ് ചെയ്തത്. ജൂലൈ 19നായിരുന്നു സംഭവം. ക്ലാസെടുക്കേണ്ട സമയത്ത് അധ്യാപിക തലയിൽ എണ്ണതേക്കുന്നതായുള്ള വീഡിയോ പുറത്തു വന്നു.
ഇതിനെ തുടർന്നാണ് നടപടി. വിഡിയോയിൽ എന്ന തേയ്ക്കുകയും ഒപ്പം തന്റെ മൊബൈലിൽ ഉള്ള സിനിമ ഗാനം പ്ലേയ് ചെയ്യുന്നതായും കാണാം. വിദ്യാർത്ഥികൾ ഇതൊന്നും ശ്രദ്ധിക്കാതെ സംസാരിച്ചും കളിച്ചുമിരിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ അടക്കം നിരവധി ആളുകളാണ് അധ്യാപികയുടെ ഈ പ്രവർത്തികൾക്കെതിരായി വിമർശനവുമായി രംഗത്തെത്തുന്നത്.
.gif)

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ല വിദ്യാഭ്യാസ ഡയറക്ടറാണ് അധ്യാപികയെ സസ്‌പെൻഡ് ചെയ്തത്. ഈ സംഭവം നടന്നതിൽ പിന്നെ ഉത്തർപ്രദേശിലെ സർക്കാർ വിദ്യാഭ്യാസത്തിന്റെയും സ്‌കൂളുകളുടെയും നിലവാരത്തിനെക്കുറിച്ചും ഗുരുതര ചോദ്യങ്ങൾ ആണ് ഉയരുന്നത്.
Teacher listens to music while massaging head with oil during class teacher loses job
