തൂങ്ങി മരണം തന്നെ, പാലക്കാട് ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തൂങ്ങി മരണം തന്നെ, പാലക്കാട് ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Jul 24, 2025 05:22 PM | By VIPIN P V

പാലക്കാട് : ( www.truevisionnews.com ) വടക്കഞ്ചേരി കാരപ്പറ്റ സ്വദേശിനി നേഘ സുബ്രഹ്മണ്യനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. യുവതി തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നത്. കൂടുതൽ കാര്യങ്ങൾ പരിശോധിക്കുന്നതായി ആലത്തൂ൪ പൊലീസ് അറിയിച്ചു.

യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭ൪ത്താവ് ആലത്തൂ൪ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി 12.20 ഓടെയാണ് നേഘ കുഴഞ്ഞു വീണുവെന്ന് ഭ൪തൃവീട്ടുകാ൪ അറിയിക്കുന്നത്. നേഘയുടെ ബന്ധുക്കൾ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു.

മരണത്തിൽ അസ്വാഭാവികത സംശയിച്ച് ആശുപത്രി അധികൃത൪ പൊലീസിനെയും വിവരമറിയിച്ചു. പ്രാഥമിക പരിശോധനയിൽ കഴുത്തിൽ പാടുണ്ടെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെയാണ് കുടുംബവും ഭ൪ത്താവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ആറു വ൪ഷം മുമ്പായിരുന്നു നേഘയുടേയും പ്രദീപിന്റെയും വിവാഹം.

മക്കളില്ലാതായതോടെ ചെറിയ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പ്രവാസിയായിരുന്ന പ്രദീപ് നാട്ടിലെത്തി ചികിത്സ ആരംഭിച്ചു. രണ്ടു വ൪ഷത്തിന് ശേഷം മകൾ ജനിച്ചു. പ്രദീപ് കോയമ്പത്തൂരിലെ സ്വകാര്യ ടെക്സ്റ്റൈൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ആഴ്ചയിൽ ഒരു ദിവസം വീട്ടിലെത്തും. ആ ദിവസങ്ങളിലെല്ലാം നേഘയെ മ൪ദിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

Death by hanging incident in which a young woman was found dead in her husband house in Palakkad postmortem report released

Next TV

Related Stories
കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Jul 25, 2025 11:04 PM

കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ്...

Read More >>
മാഷല്ലേ ..മാഷേ .....! പ്രധാനാധ്യാപകൻ മദ്യപിച്ച് സർക്കാർ സ്കൂൾ വരാന്തയിൽ കിടന്നുറങ്ങി; സസ്പെൻഷൻ

Jul 25, 2025 10:07 PM

മാഷല്ലേ ..മാഷേ .....! പ്രധാനാധ്യാപകൻ മദ്യപിച്ച് സർക്കാർ സ്കൂൾ വരാന്തയിൽ കിടന്നുറങ്ങി; സസ്പെൻഷൻ

റായ്ച്ചൂർ ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനെ ജോലി സമയത്ത് സ്കൂൾ പരിസരത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ്...

Read More >>
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

Jul 25, 2025 04:38 PM

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ...

Read More >>
കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

Jul 25, 2025 08:12 AM

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയിൽച്ചാടി, വ്യാപക തിരച്ചിൽ

Jul 25, 2025 07:51 AM

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയിൽച്ചാടി, വ്യാപക തിരച്ചിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദ ചാമി...

Read More >>
Top Stories

Entertainment News

//Truevisionall