Jul 24, 2025 06:52 PM

കല്ലാച്ചി (കോഴിക്കോട് ): ( www.truevisionnews.com  ) 2014ൽ ഭരണം ലഭിച്ചതുമുതൽ രാജ്യത്തെ സാമ്രാജ്യത്വത്തിന് അടിയറ വെയ്ക്കുന്ന നയമാണ് മോദി സർക്കാർ പിന്തുടരുന്നത്. ഭരണഘടന പൊളിച്ചെഴുതാൻ പരിശ്രമിക്കുന്ന മോദി സർക്കാരെ വിമർശിച്ച് സിപിഐ ജില്ലാ സമ്മേളനത്തിന് കല്ലാച്ചിയിൽ തുടക്കമായി.

എം നാരായണൻ മാസ്റ്റർ നഗറിൽ ആരംഭിച്ച സമ്മേളനം മുതിർന്ന പ്രതിനിധി കെ ജി പങ്കജാക്ഷൻ പതാക ഉയർത്തി. ഇ കെ വിജയൻ എം എൽ എ, പി കെ നാസർ, പി കെ കണ്ണൻ, കെ മോഹനൻ മാസ്റ്റർ, ടി ഭാരതി, അഡ്വ. റിയാസ് അഹമ്മദ് എന്നിവരടങ്ങിയ പ്രീഡിയും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും ആർ ശശി കൺവീനറായ പ്രമേയ കമ്മിറ്റിയും ടി എം ശശി കൺവീനറായ മിനുട്സ് കമ്മിറ്റിയും വൈശാഖ് കല്ലാച്ചി കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയം കെ പി പവിത്രൻ കൺവീനറായ രജിസ്ട്രേഷൻ കമ്മിറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.


2019 ൽ ഭൂരിപക്ഷം വർധിച്ചതോടെ രാജ്യത്തിൻ്റെ ഭരണഘടനയെപ്പോലും അട്ടിമറിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. നമ്മുടെ ഭരണഘടനാ തത്വങ്ങൾ കാറ്റിൽ പറത്തി ജമ്മു കാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റി. പൗരത്വ നിയമ ഭേദഗതിയും ഇത്തരത്തിലാണ് പാസാക്കിയത്. കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമഭേദഗതിക്കെതിരെ നടത്തിയ അതിശക്തമായ കർഷക പ്രക്ഷോഭം രാജ്യത്തിൻ്റെ പ്രക്ഷോഭ ചരിത്രത്തിൽ എറ്റവും വലിയതായിരുന്നു.

2024 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. എന്നാൽ ടി ഡി പിയേയും ജനതാദൾ യുണൈറ്റഡിനേയുമെല്ലാം കൂട്ടുപിടിച്ച് ജനവിരുദ്ധനയങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനാണ് മോഡി സർക്കാർ പരിശ്രമിക്കുന്നത്. ഭരണഘടനയെ കടന്നാക്രമിക്കുന്നതും ശക്തിപ്പെടുത്തി. ഭരണഘടനയിൽ നിന്നും മതേതരത്വം സോഷ്യലിസം എന്നീ വാക്കുകൾ ഒഴിവാക്കാനാണ് നീക്കം.

പലസ്തീൻ്റെ രൂപീകരണം മുതൽ ആ രാജ്യത്തെ പിന്തുണയ്ക്കുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. എന്നാൽ നമ്മുടെ വിദേശനയത്തിന് വിരുദ്ധമായി ഇസ്രയേലിനെ പിന്തുണയ്ക്കുകയാണ് നരേന്ദ്ര മോഡി സർക്കാർ ചെയ്യുന്നത്. ലാറ്റി അമേരിക്കയിലെ 33 രാഷ്ട്രങ്ങൾ ഉൾപ്പെട്ട കമ്മ്യൂണിറ്റി ഓഫ് ലാറ്റിൻ അമേരിക്കൻ ആൻഡ് കരീബിയൻ സ്റ്റേറ്റ് എന്ന മുന്നണി ഇതിന് ഉദാഹരണമാണെന്നും സമ്മേളനത്തിൽ ശക്തമായ വിമർശനം ഉയർന്നു.

സമ്മേളനത്തിൽ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ സത്യൻ രക്തസാക്ഷി പ്രമേയവും അജയ് ആവള അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ രാഷ്ട്രീയ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി സുരേഷ് ബാബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

തുടർന്ന് മണ്ഡലം അടിസ്ഥാനത്തിൽ ഗ്രൂപ്പ് ചർച്ചയും തുടർന്ന് പൊതുചർച്ചയും നടന്നു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സി പി ഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ, സംസ്ഥാന എക്സി. അംഗവും ഭക്ഷ്യമന്ത്രിയുമായ ജി ആർ അനിൽ, സംസ്ഥാന എക്സി. അംഗം അഡ്വ. പി വസന്തം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.പ്രതിനിധി സമ്മേളനം വെള്ളിയാഴ്ചയും തുടരും. സ്വാഗതസംഘം കൺവീനർ രജീന്ദ്രൻ കപ്പള്ളി സ്വാഗതം പറഞ്ഞു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, സി കെ ശശിധരൻ,ടി വി ബാലൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Modi government is trying to destroy the Constitution CPI district conference

Next TV

Top Stories










Entertainment News





//Truevisionall