കോഴിക്കോട്: ( www.truevisionnews.com ) മാരകായുധവുമായി എത്തി വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂര്‍ കണിയാംകുന്ന് സ്വദേശി മലയില്‍ അസ്ബി(29)നെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് വീട്ടിൽ കയറിയുള്ള അതിക്രമം ഉണ്ടായത്. വൈകിട്ടോടെ യുവതിയുടെ വീട്ടിലെത്തിയ അസ്ബിന്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. വീട്ടിലെ ഫര്‍ണിച്ചറും ടിവിയുമുള്‍പ്പെടെ യുവാവ് അടിച്ചു തകര്‍ത്തു. മാരകായുധവുമായാണ് അസ്ബിൻ വീട്ടിലെത്തിയത്.
.gif)

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തിന്‍റെ നേതൃത്വത്തില്‍ എസ്‌ഐമാരായ പ്രജുകുമാര്‍, സന്തോഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രൂപേഷ് എന്നിവര്‍ ചേര്‍ന്ന് അസ്ബിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍റ് ചെയ്തു.
Young man arrested for sexually assaulting young woman by breaking down door of house in Kozhikode
