(truevisionnews.com) പലപ്പോഴും നമ്മൾ ക്യാരറ്റ് വാങ്ങി കൊണ്ടുവന്ന് ഒന്ന് രണ്ട് ദിവസം ഫ്രിഡ്ജിൽ വയ്ക്കുകയോ അല്ലെങ്കിൽ പുറത്ത് വയ്ക്കുകയോ ചെയ്താൽ ഉടൻ തന്നെ ക്യാരറ്റ് വാടിപോകാറുണ്ട്.
ക്യാരറ്റ് ഫ്രഷ് ആക്കി മാറ്റാനുള്ള ഒരു പൊടിക്കൈ അറിഞ്ഞിരിക്കാം.
ചെയ്യേണ്ടത്..
വാടിയിട്ടുള്ള ക്യാരറ്റ് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം കുറച്ച് തണുത്ത വെള്ളം ഒരു പാത്രത്തിലേക്ക് എടുത്തതിനുശേഷം അതിലേക്ക് വാടിയ ക്യാരറ്റ് ഇട്ടു കൊടുക്കുക.
ഫുൾ മുങ്ങി കിടക്കുന്ന പോലെ വേണം ഇട്ടു കൊടുക്കേണ്ടത്. അതിനുശേഷം ഇതിന് മുകളിലായിട്ട് ഒരു ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ചുകൊടുക്കുക.
ഇത് നല്ലപോലെ കൈകൊണ്ട് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് വെള്ളവും, ക്യാരറ്റും കൂടി അരമണിക്കൂർ അടച്ചു വയ്ക്കുക. അത്രയും നേരം വാടിയിരുന്ന ക്യാരറ്റ് വളരെ ഫ്രഷ് ആയിട്ട് മാറും.
എത്ര വാടിയ ക്യാരറ്റിനെയും എളുപ്പത്തിൽ ഫ്രഷ് ആക്കി മാറ്റാൻ സാധിക്കും. പച്ചക്കറികൾ ഒരിക്കലും കളയാതെ ഇതുപോലെ തന്നെ നമുക്ക് പല പൊടികൈകൾ ഉപയോഗിച്ച് മാറ്റിയെടുക്കാൻ സാധിക്കും.
#carrots #wilted? #powder #freshen #up #minutes