#liquortragedy | കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: മദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ

#liquortragedy | കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: മദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ
Jun 22, 2024 03:24 PM | By VIPIN P V

ചെന്നൈ: (truevisionnews.com) തമിഴ്നാട്ടിനെ ​ഞെട്ടിച്ചകള്ളക്കുറിച്ച വിഷമദ്യ ദുരന്തത്തിൽ വ്യാജമദ്യം വിതരണം ചെയ്ത പ്രതി പിടിയിൽ.

55 പേരുടെ മരണത്തിനിടയാക്കിയ കേസിൽ ചിന്നദുരൈ ആണ് പിടിയിലായത്. ചിന്നദുരൈയാണ് പ്രദേശത്ത് മദ്യം വിതരണം ചെയ്തതെന്നാണ് കണ്ടെത്തൽ.

3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അ​തേസമയം നിരവധി പേരാണ് ഇപ്പോഴും വിവി ആശുപത്രികളിൽ ചികിത്സയിലുള്ളത്.

മരിച്ചവരിൽ 29 ​പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും മറ്റുനടപടികൾക്കും ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായി ജില്ലാ കലക്ടർ പ്രശാന്ത് എം.എസ് പറഞ്ഞു.

ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് പേരുടെ നിലയിൽ പുരോഗതിയുണ്ട്. എന്നാൽ 12ലേറെ ആളുകളാണ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.

ദുരന്തത്തിന് പിന്നാലെ സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് ബി.ഗോകുൽദാസിന്റെ നേതൃത്വത്തിലുള്ള ഏകാംഗകമ്മീഷൻ അന്വേഷണം ആരംഭിച്ചു.

മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ നിരവധി പൊലീസുകാരെ സസ്പെൻഡ് ​ചെയ്യുകയും ജില്ലാകലക്ടറെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ അനധികൃത മദ്യകച്ചവടം അവസാനിപ്പിക്കുമെന്നും വിൽപ്പന നടത്തുന്നവർക്കും സ്ഥാപനങ്ങൾക്കുമെതിരെ കനത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.

#Poisonous #liquortragedy #fakecase #Liquor #distributor #arrested

Next TV

Related Stories
#insurance |2 വർഷത്തിനിടെ യുവതിക്ക് രണ്ട് 'മരണം'; അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് 1.1 കോടി തട്ടിയ കഥ! കേസെടുത്ത് പൊലീസ്

Jun 30, 2024 01:31 PM

#insurance |2 വർഷത്തിനിടെ യുവതിക്ക് രണ്ട് 'മരണം'; അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് 1.1 കോടി തട്ടിയ കഥ! കേസെടുത്ത് പൊലീസ്

ഇൻഷുറൻസ് കമ്പനി ഇവർ ഇൻഷുർ ചെയ്ത മറ്റൊരു ഇൻഷുറൻസ് സ്ഥാപനത്തെ സമീപിക്കുകയും കാഞ്ചൻ്റെ മരണത്തിൻ്റെ വിശദാംശങ്ങൾ തേടുകയും...

Read More >>
#NEETPG |നീറ്റ് പി.ജി.: പുതുക്കിയ തീയതി അടുത്തയാഴ്ചയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

Jun 30, 2024 10:07 AM

#NEETPG |നീറ്റ് പി.ജി.: പുതുക്കിയ തീയതി അടുത്തയാഴ്ചയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

പ്രശ്‌നം പരിഹരിക്കാന്‍ പുതിയനിയമം രൂപവത്കരിച്ചിട്ടുണ്ടെന്നും മുഴുവന്‍ കേസും സി.ബി.ഐ.ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം...

Read More >>
#indianarmy |ഇത് ചരിത്രത്തിൽ ആദ്യം; സഹപാഠികളായ രണ്ട് പേർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവികളാകും

Jun 30, 2024 09:36 AM

#indianarmy |ഇത് ചരിത്രത്തിൽ ആദ്യം; സഹപാഠികളായ രണ്ട് പേർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവികളാകും

പഠിച്ചിരുന്ന കാലമത്രയും ലഫ്റ്റനൻ്റ് ജനറൽ ദ്വിവേദിയുടെയും അഡ്മിറൽ ത്രിപാഠിയുടേയും അടുത്തടുത്ത റോൾ...

Read More >>
#drowned |ഡല്‍ഹിയില്‍ വീണ്ടും കനത്ത മഴ; രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Jun 29, 2024 10:49 PM

#drowned |ഡല്‍ഹിയില്‍ വീണ്ടും കനത്ത മഴ; രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

അപകടമുണ്ടായി ഒരുദിവസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍...

Read More >>
#KKShailaja |ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തല്‍; യോജിച്ച് ശൈലജയും

Jun 29, 2024 10:45 PM

#KKShailaja |ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തല്‍; യോജിച്ച് ശൈലജയും

തെറ്റ് തിരുത്താനുള്ള നടപടികള്‍ നേതൃത്വം സ്വീകരിക്കണമെന്നും ആഴത്തിലുള്ള പരിശോധന വേണമെന്നും നേതാക്കള്‍...

Read More >>
Top Stories