#HeadofficeDemolished | വൈഎസ്ആർ കോൺഗ്രസിന്റെ പ്രധാന ഓഫിസ് ഇടിച്ചുനിരത്തി; പ്രതികാര നടപടിയെന്ന് ആരോപണം

#HeadofficeDemolished | വൈഎസ്ആർ കോൺഗ്രസിന്റെ പ്രധാന ഓഫിസ് ഇടിച്ചുനിരത്തി; പ്രതികാര നടപടിയെന്ന് ആരോപണം
Jun 22, 2024 11:48 AM | By VIPIN P V

ഹൈദരാബാദ്: (truevisionnews.com) വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിർമിക്കുന്ന പ്രധാന ഓഫിസ് കെട്ടിടം പൊളിച്ചുനീക്കി ആന്ധ്രപ്രദേശ് സർക്കാർ.

സംസ്ഥാനത്ത് ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി അധികാരത്തിലെത്തിയതിനു പിന്നാലെയാണ് നടപടി.

ഗുണ്ടൂരിലെ തടെപ്പള്ളിയിൽ നിർമാണം പുരോഗമിക്കുന്ന ഓഫിസാണ് ശനിയാഴ്ച രാവിലെ ആന്ധ്രപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റി (എപിസിആർഡിഎ) ഇടിച്ചു നിരത്തിയത്.

കൈയേറിയ സ്ഥലത്താണ് ഓഫിസ് നിർമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി. രാവിലെ 5.30നാണ് കെട്ടിടം പൊളിച്ചത്.

സംഭവത്തിനു പിന്നിൽ ടിഡിപിയുടെ കുടിപ്പകയാണെന്ന് വൈഎസ്ആർസിപി ആരോപിച്ചു.

കെട്ടിടം പൊളിക്കുന്നതു മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി നിലനിൽക്കേ അതിനെ മറികടന്നുകൊണ്ടാണ് എപിസിആർഡിഎയുടെ നടപടിയെന്നും വൈഎസ്ആർ കോൺഗ്രസ് പത്രക്കുറിപ്പിൽ ആരോപിച്ചു.

#YSRCongress #headoffice #demolished #Alleged #retaliation

Next TV

Related Stories
കാടിറങ്ങിവന്നത്  ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

Jun 1, 2025 10:22 AM

കാടിറങ്ങിവന്നത് ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബം​ഗാളിൽ കാട്ടാനായാക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

Jun 1, 2025 09:38 AM

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

41ആമത് ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന്...

Read More >>
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴ; ദേശീയപാതയുടെ പ്രധാന ഭാ​ഗങ്ങൾ ഒലിച്ചുപോയി, അസമിൽ 30 മരണം

Jun 1, 2025 08:17 AM

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴ; ദേശീയപാതയുടെ പ്രധാന ഭാ​ഗങ്ങൾ ഒലിച്ചുപോയി, അസമിൽ 30 മരണം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ദേശീയപാത 17 (എൻ‌എച്ച് -17) തകർന്നതിനാൽ റോഡ് ബന്ധം...

Read More >>
Top Stories