#murder | മകളെ കാണാനില്ലെന്ന് പിതാവ്; പൊലീസ് തിരച്ചില്‍ അവസാനിച്ചത് വീടിനുള്ളിൽ അമ്മയൊരുക്കിയ കുഴിമാടത്തിൽ

#murder | മകളെ കാണാനില്ലെന്ന് പിതാവ്; പൊലീസ് തിരച്ചില്‍ അവസാനിച്ചത് വീടിനുള്ളിൽ അമ്മയൊരുക്കിയ കുഴിമാടത്തിൽ
Jun 24, 2024 11:09 AM | By Athira V

ഫരീദാബാദ്: ( www.truevisionnews.com  ) ഹരിയാനയിലെ ഫരീദാബാദിൽ 10 മാസം മുൻപു മരിച്ച മകളുടെ മൃതദേഹം അമ്മ അടക്കം ചെയ്തതു താമസിക്കുന്ന വീടിനുള്ളിൽ. മകളെ കാണാനില്ലെന്നു കാട്ടി ജൂൺ 7ന് സൗദിയിൽ താമസിക്കുന്ന പിതാവു നല്‍കിയ പരാതിയിൽ പൊലീസ് വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മകളെ താൻ കൊന്നതല്ലെന്നും അവൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനം ഒഴിവാക്കാനാണ് വീട്ടിനുള്ളിൽ ആരുമറിയാതെ മറവു ചെയ്തതെന്നും അമ്മ അനിത ബീഗം പൊലീസിനോട് പറഞ്ഞു. മരിച്ച 17 വയസ്സുകാരി പ്രവീണയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

‘‘മകൾ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. അവർ ഒളിച്ചോടാൻ പദ്ധതിയിട്ടതോടെ മുറിയിൽ പൂട്ടിയിട്ടു. അന്നു രാത്രി തന്നെ അവൾ സ്വന്തം മുറിയിൽ ജീവനൊടുക്കി. മരണവിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനം ഒഴിവാക്കാനാണു മൃതദേഹം വീടിനുള്ളിൽ മറവു ചെയ്തത്. അത് എന്റെ തെറ്റാണ്. ഞാൻ കുറ്റം സമ്മതിക്കുന്നു’’ – അമ്മ അനിതാ ബീഗം പറഞ്ഞു.

പേര് പുറത്തുവിട്ടിട്ടില്ലാത്ത മറ്റു രണ്ടുപേരുടെ സഹായത്തോടെയാണ് അനിതാ ബീഗം മകളുടെ മൃതദേഹം മറവു ചെയ്തത്.

മരണകാരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോസ്റ്റ്‌മാർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മകളെ കാണാതായതു സംബന്ധിച്ച് പിതാവ് പരാതി നൽകാൻ കാലതാമസമെടുത്തത് എന്തുകൊണ്ടെന്നും പൊലീസ് അന്വേഷിക്കും.

#faridabad #girls #body #found #after #10 #months #following #fathers #complaint

Next TV

Related Stories
#gangrape |  10 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

Jun 28, 2024 07:57 PM

#gangrape | 10 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

കേസിൽ രാഹുൽ, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ്...

Read More >>
#murder |  ചായ ഉണ്ടാക്കി നൽകാത്തതിന് മരുമകളെ ഭർതൃമാതാവ് കഴുത്ത് ഞെരിച്ച് കൊന്നു, അറസ്റ്റ്

Jun 28, 2024 10:34 AM

#murder | ചായ ഉണ്ടാക്കി നൽകാത്തതിന് മരുമകളെ ഭർതൃമാതാവ് കഴുത്ത് ഞെരിച്ച് കൊന്നു, അറസ്റ്റ്

അത്താപൂരിന് സമീപം ഹസൻ നഗറിൽ താമസിക്കുന്ന അജ്മീരി ബീഗം എന്ന 28 കാരിയാണ് ക്രൂരമായി...

Read More >>
#murdercase |  അവസാനത്തെ ഫോൺവിളി തുമ്പായി, ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചിട്ടെന്ന് കണ്ടെത്തി; സുഹൃത്തുക്കൾ പിടിയിൽ

Jun 27, 2024 02:17 PM

#murdercase | അവസാനത്തെ ഫോൺവിളി തുമ്പായി, ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചിട്ടെന്ന് കണ്ടെത്തി; സുഹൃത്തുക്കൾ പിടിയിൽ

ഷോളിങ്കനല്ലൂരിലുള്ള ഐ.ടി. കമ്പനിയില്‍ ജീവനക്കാരനായിരുന്ന വിഘ്നേശിനെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി...

Read More >>
#MobLynching | പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവം; ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ

Jun 27, 2024 12:49 PM

#MobLynching | പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവം; ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ

ട്രക്ക് പിന്തുടര്‍ന്ന് എത്തിയ യുവാക്കളുടെ സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. മൂവരെയും ചിലർ പിന്തുടരുന്നതായി ഹെല്പ് ലൈനിൽ പൊലീസിന് വിവരം...

Read More >>
#Murder | പതിമൂന്നുകാരിയെ കൊന്ന് വഴിയരികിൽ തള്ളി; ബി.ജെ.പി നേതാവും സഹായിയും പീഡിപ്പിച്ചെന്ന് അമ്മ

Jun 26, 2024 11:06 PM

#Murder | പതിമൂന്നുകാരിയെ കൊന്ന് വഴിയരികിൽ തള്ളി; ബി.ജെ.പി നേതാവും സഹായിയും പീഡിപ്പിച്ചെന്ന് അമ്മ

ഇതിന് പിന്നാലെയാണ് ഹൈവേയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ആദിത്യരാജിനെതിരെ പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞപ്പോൾ തന്നെ...

Read More >>
Top Stories