#sreejadeath | ക്രൂരമായി മർദ്ദിച്ചു, നഗ്നചിത്രമെടുത്ത് ക്രിമിനലിന് അയച്ചു; ശ്രീജയുടെ മരണത്തിൽ മുൻ ഭർത്താവ് റിമാൻഡിൽ

#sreejadeath  | ക്രൂരമായി മർദ്ദിച്ചു, നഗ്നചിത്രമെടുത്ത് ക്രിമിനലിന് അയച്ചു; ശ്രീജയുടെ മരണത്തിൽ മുൻ ഭർത്താവ് റിമാൻഡിൽ
Jun 27, 2024 01:27 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മർദ്ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി അയച്ചു കൊടുത്തത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രദേശവാസിയുടെ മൊബൈല്‍ ഫോണിലേക്ക്.

ഇതില്‍ മനംനൊന്താണു വട്ടിയൂര്‍കാവ് മണികണേ്ഠശ്വരം ചീനിക്കോണം ശ്രീജിതാഭവനില്‍ ശ്രീജ (46) ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.

അറസ്റ്റിലായ മുൻ ഭര്‍ത്താവ് പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്തിനെ (47) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അഞ്ചു ദിവസം മുന്‍പാണ് ഇവര്‍ വിവാഹമോചനം നേടിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2021ല്‍ പീഡിപ്പിച്ച കേസില്‍ ശ്രീജിത്ത് പ്രതിയായിരുന്നു. ഇതോടെയാണു ശ്രീജ ഇയാളില്‍നിന്ന് അകന്നത്.

ഏറെനാള്‍ വേര്‍പിരിഞ്ഞു കഴിഞ്ഞ ഇവര്‍ക്ക് 22ന് കോടതിയില്‍നിന്ന് വിവാഹമോചനം ലഭിച്ചു. 24ന് രാത്രി ഏഴരയോടെ ശ്രീജയുടെ വീട്ടില്‍ ശ്രീജിത്ത് അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദിച്ചു.

വീട്ടില്‍നിന്ന് ഒഴിയണമെന്നും വീട് തന്റെ പേര്‍ക്ക് എഴുതിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. അവശനിലയിലായ ശ്രീജയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി ശ്രീജിത്ത് മൊബൈലില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തി.

വീടും സ്ഥലവും എഴുതിനല്‍കിയില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. തുടർന്നു സമീപവാസിക്ക് ചിത്രങ്ങള്‍ അയച്ചുകൊടുത്തു.

ആത്മഹത്യാ പ്രേരണ, നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവിലാക്കി ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

#Brutally #beaten #photographed #sent #criminal #Exhusband #remanded #Sreeja's #death

Next TV

Related Stories
#siddharthdeath | 'എസ്എഫ്ഐക്ക് ജാ​​ഗ്രതക്കുറവുണ്ടായി'; എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി സിദ്ധാർത്ഥന്റെ മരണം

Jun 29, 2024 10:27 PM

#siddharthdeath | 'എസ്എഫ്ഐക്ക് ജാ​​ഗ്രതക്കുറവുണ്ടായി'; എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി സിദ്ധാർത്ഥന്റെ മരണം

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ വിഷയം ബാധിച്ചെന്നും വിലയിരുത്തലിൽ...

Read More >>
#MuhammadRiaz | കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങി-മന്ത്രി മുഹമ്മദ് റിയാസ്

Jun 29, 2024 10:10 PM

#MuhammadRiaz | കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങി-മന്ത്രി മുഹമ്മദ് റിയാസ്

ഈ വർഷം തന്നെ തുരങ്കപാതയുടെ പ്രവൃത്തി തുടങ്ങാനാകുമെന്ന് കൊടുവളളിയിൽ നവീകരിച്ച കരുവൻപൊയിൽ-ആലുംതറ റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കവേ മന്ത്രി...

Read More >>
#Vehiclefitness  | വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വാഹന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം

Jun 29, 2024 10:10 PM

#Vehiclefitness | വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വാഹന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം

ബുക്ക് ചെയ്തശേഷം മാത്രമേ പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ എന്ന് കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍...

Read More >>
#heavyrain | ഉഗ്രശബ്ദത്തോടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Jun 29, 2024 09:59 PM

#heavyrain | ഉഗ്രശബ്ദത്തോടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

നിമിഷനേരം കൊണ്ട് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും ഭിത്തിയടക്കം താഴേക്ക് പതിക്കുകയായിരുന്നു....

Read More >>
#accident | ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കെയർടേക്കർ മരിച്ചു

Jun 29, 2024 09:54 PM

#accident | ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കെയർടേക്കർ മരിച്ചു

ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത്...

Read More >>
Top Stories