#deepumurder | കളിയിക്കാവിള ദീപുവിന്റെ കൊലപാതകം; പ്രതിയുടെ ഭാര്യ കസ്റ്റഡിയിൽ

#deepumurder |  കളിയിക്കാവിള ദീപുവിന്റെ കൊലപാതകം; പ്രതിയുടെ ഭാര്യ കസ്റ്റഡിയിൽ
Jun 27, 2024 02:03 PM | By Athira V

( www.truevisionnews.com  ) കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി. ആശുപത്രി ഉപകരണങ്ങളുടെ ഡീലർ സുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്. പ്രതിയുടെ ഭാര്യ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്ന് കണ്ടെടുത്ത 7.5 ലക്ഷം ഭർത്താവ് അമ്പിളി തന്നതെന്ന് ഭാര്യ മൊഴി നൽകി.

രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കത്തിച്ച ബാഗ് പുഴയിൽ കളഞ്ഞെന്ന് അമ്പിളിയുടെ ഭാര്യ പറഞ്ഞു. കൊലപാതക ശേഷം അമ്പിളി തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ എത്തുന്നതിന്റെ സിസിടിവിദൃശ്യങ്ങൾ പുറത്തുവന്നു.

മെഡിക്കൽ സ്റ്റോർ ജീവനക്കാരനോട് കളിയിക്കാവിളയിൽ ഇറക്കാമോ എന്ന് ചോദിച്ചു. തന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി ആരെയോ വിളിച്ചെന്ന് ജീവനക്കാരൻ മൊഴി നൽകി. വിളിച്ച നമ്പർ സ്വിച്ച് ഓഫാണെന്ന് അമ്പിളി പറഞ്ഞെന്ന് ജീവനക്കാരൻ പറഞ്ഞു.

അമ്പിളി കുറ്റസമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടായ കാരണത്തിൽ വ്യക്തത വരുത്താനുള്ള ശ്രമം തുടരുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം അമ്പിളിയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കൊലപാതകം നടക്കുന്ന സമയം അമ്പിളി വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ഇവർ ആദ്യം നൽകിയ മൊഴി. അമ്പിളിയുടെ ഫോണും വീട്ടിലായിരുന്നു. എന്നാൽ കൊലപാതകവും പിടികൊടുത്തതും ആസൂത്രിതമെന്നാണ് പോലീസ് സംശയിക്കുന്നത്.

ചോദ്യം ചെയ്യലിലെ പ്രതിയുടെ മറുപടിയാണ് പോലീസിനെ കുഴപ്പിക്കുന്നത്. അടുത്ത ചോദ്യം മുൻകൂട്ടി മനസ്സിലാക്കിയാണ് പ്രതി മൊഴി നൽകുന്നത്. പ്രതിയെ കുഴിത്തുറായ് കോടതിയിൽ ഇന്ന് ഹാജരാക്കി റിമാൻഡ് ചെയ്യും. രണ്ടു ദിവസത്തിന് ശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് ആലോചന.

#accused #wife #custody #statement #kaliyikkavila #deepu #murder #case

Next TV

Related Stories
#siddharthdeath | 'എസ്എഫ്ഐക്ക് ജാ​​ഗ്രതക്കുറവുണ്ടായി'; എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി സിദ്ധാർത്ഥന്റെ മരണം

Jun 29, 2024 10:27 PM

#siddharthdeath | 'എസ്എഫ്ഐക്ക് ജാ​​ഗ്രതക്കുറവുണ്ടായി'; എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി സിദ്ധാർത്ഥന്റെ മരണം

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ വിഷയം ബാധിച്ചെന്നും വിലയിരുത്തലിൽ...

Read More >>
#MuhammadRiaz | കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങി-മന്ത്രി മുഹമ്മദ് റിയാസ്

Jun 29, 2024 10:10 PM

#MuhammadRiaz | കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങി-മന്ത്രി മുഹമ്മദ് റിയാസ്

ഈ വർഷം തന്നെ തുരങ്കപാതയുടെ പ്രവൃത്തി തുടങ്ങാനാകുമെന്ന് കൊടുവളളിയിൽ നവീകരിച്ച കരുവൻപൊയിൽ-ആലുംതറ റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കവേ മന്ത്രി...

Read More >>
#Vehiclefitness  | വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വാഹന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം

Jun 29, 2024 10:10 PM

#Vehiclefitness | വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വാഹന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം

ബുക്ക് ചെയ്തശേഷം മാത്രമേ പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ എന്ന് കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍...

Read More >>
#heavyrain | ഉഗ്രശബ്ദത്തോടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Jun 29, 2024 09:59 PM

#heavyrain | ഉഗ്രശബ്ദത്തോടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

നിമിഷനേരം കൊണ്ട് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും ഭിത്തിയടക്കം താഴേക്ക് പതിക്കുകയായിരുന്നു....

Read More >>
#accident | ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കെയർടേക്കർ മരിച്ചു

Jun 29, 2024 09:54 PM

#accident | ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കെയർടേക്കർ മരിച്ചു

ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത്...

Read More >>
Top Stories