തളിപ്പറമ്പ: (truevisionnews.com) വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി തളിപ്പറമ്പിൽ യുവാവ് പിടിയിൽ.
നിരവധി അബ്കാരി കേസുകളിൽ പ്രതിയായ തളിപ്പറമ്പ് പാലാകുളങ്ങര സ്വദേശി ജയേഷ് പി വിയാണ് അറസ്റ്റിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച 4 ലിറ്റർ വിദേശ മദ്യം എക്സൈസ് കണ്ടെടുത്തു.
തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെകെ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ , മന്ന , പാലാകുളങ്ങര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.
സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. വിനീത്, പി.സൂരജ്. ഡ്രൈവർ അജിത്ത് പി വി എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
#young #man #caught #Taliparam #liquor #kept #sale
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)