#realme | റിയല്‍മിയുടെ പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

#realme | റിയല്‍മിയുടെ പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍
Jun 27, 2024 02:35 PM | By Susmitha Surendran

(truevisionnews.com)  റിയല്‍മി പുതിയ ഫോണായ റിയല്‍മി സി 61ന്റെ പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നറിയിച്ച് കമ്പനി.

പതിനായിരം രൂപയില്‍ താഴെയായിരിക്കും ഫോണിന്റെ വിലയെന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകള്‍. 4 ജിബി റാമും 64 ജിബി സ്റ്റോറേജും, 4 ജിബി റാമും 128 ജിബി സ്റ്റോറേജും, 6 ജിബി റാമും 128 ജിബി സ്റ്റോറേജും എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇറങ്ങുന്ന ഫോണിന് മാര്‍ബിള്‍ ബ്ലാക്ക്, സഫാരി ഗ്രീന്‍ എന്നി രണ്ടു കളര്‍ ഓപ്ഷന്‍ ഉണ്ടായിരിക്കും.

ആറ് ജിബി റാമാകുമ്പോള്‍ 500 രൂപ കൂടി കൂടും. 8999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഫോര്‍ ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8499 രൂപയാണ് വില വരിക.

എന്‍ട്രി ലെവലില്‍ വരുന്ന ഫോര്‍ ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 7699 രൂപയാണ് വില വരിക.

ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഐസിഐസിഐ, എസ്ബിഐ, എച്ച്ഡിഎഫ്സി ഉപഭോക്താക്കള്‍ക്ക് ആറ് ജിബി റാം മോഡലിന് 900 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും.

അതായത് 8099 രൂപയ്ക്ക് ഫോണ്‍ വാങ്ങാന്‍ സാധിക്കും. UNISOC T612 ഒക്ടാ കോര്‍ പ്രൊസസറും 5,000mAh ബാറ്ററിയുമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഡ്യുവല്‍ കാമറ സജ്ജീകരണത്തില്‍ 32 എംപി പ്രൈമറി ലെന്‍സിനൊപ്പം AI ബൂസ്റ്റ് എന്‍ജിന്‍ പായ്ക്കും വരുന്നുണ്ട്.

#Realme's #new #phone #Indian #market #tomorrow

Next TV

Related Stories
മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

May 13, 2025 09:23 AM

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ...

Read More >>
Top Stories