#IndianCoach | ഇന്ത്യൻ കോച്ച് തെരഞ്ഞെടുപ്പിൽ വീണ്ടും ട്വിസ്റ്റ്; ഗംഭീറിനെയും രാമനെയും ഒരേസമയം പരിശീലകരാക്കാന്‍ ബിസിസിഐ നീക്കം

#IndianCoach | ഇന്ത്യൻ കോച്ച് തെരഞ്ഞെടുപ്പിൽ വീണ്ടും ട്വിസ്റ്റ്; ഗംഭീറിനെയും രാമനെയും ഒരേസമയം പരിശീലകരാക്കാന്‍ ബിസിസിഐ നീക്കം
Jun 20, 2024 12:42 PM | By VIPIN P V

ന്യൂ ഡല്‍ഹി: (truevisionnews.com) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഗംഭീറിനെ കൂടാതെ മുന്‍ ഇന്ത്യന്‍ താരം ഡബ്ല്യു. വി രാമനേയും ബി.സി.സി.ഐ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

ഇരുവരേയും ബി.സി.സി.ഐ അഭിമുഖം നടത്തിയിരുന്നു. എന്നാല്‍ രണ്ടുപേരേയും ഇന്ത്യയുടെ പരിശീലകസംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

മുഖ്യ പരിശീലകനായി ഗംഭീര്‍ എത്തുമ്പോള്‍ ബാറ്റിങ് കോച്ചിന്റെ റോളായിരിക്കും ഡബ്ല്യു. വി രാമനെന്നാണ് സൂചന. പരിശീലകനെന്ന നിലയില്‍ രാമന് വലിയ പരിചയസമ്പത്തുണ്ട്.

ആഭ്യന്തര ടൂര്‍ണമെന്റുകളിലും ഐപിഎല്ലിലും വിവിധ ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേ സമയം ഐപിഎല്ലില്‍ ലഖ്‌നൗ, കൊല്‍ക്കത്ത ടീമുകളുടെ മെന്റര്‍ എന്ന നിലയിലുള്ള പരിചയമാണ് ഗംഭീറിനുള്ളത്.

അതിനാല്‍ രണ്ട് പേരേയും പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്താനാണ് ബി.സി.സി.ഐ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ് (സി.എ.സി.) ചൊവ്വാഴ്ച ഇരുവരേയും അഭിമുഖം നടത്തിയത്.

സൂം മീറ്റിങ്ങില്‍ നടന്ന അഭിമുഖം 20 മിനിറ്റോളം നീണ്ടു. ആദ്യം ഗംഭീറിനെയും പിന്നീട് രാമനെയുമാണ് അഭിമുഖം ചെയ്തത്.

അഭിമുഖത്തില്‍ ഇന്ത്യയെ ഏതുവിധത്തില്‍ നയിക്കുമെന്നതിനെക്കുറിച്ചുള്ള വിശദീകരണം രാമന്‍ സി.എ.സി.ക്ക് മുന്‍പാകെ വിശദീകരിച്ചു. അതേ സമയം നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനമൊഴിയും.

കഴിഞ്ഞവർഷംനടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോർഡിന്റെ അഭ്യർഥനമാനിച്ച് ടി-20 ലോകകപ്പുവരെ ഇന്ത്യൻ മുൻ ക്യാപ്റ്റൻ തുടരുകയായിരുന്നു.

മൂന്നരവർഷത്തേക്കാണ് പുതിയ കോച്ചിന്റെ നിയമനം. 2027-ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും കാലാവധി. മൂന്നു ഫോർമാറ്റിലും ഒരു കോച്ചാകും.

#Twist #Indiancoachelection #BCCI #moves #make #Gambhir #Raman #coaches #simultaneously

Next TV

Related Stories
#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

Sep 22, 2024 09:43 PM

#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്വന്തം കാണികൾക്ക് മുന്നില്‍ തോല്‍വിയിലേക്ക് എന്ന് തോന്നിപ്പിച്ച ശേഷമാണ് മഞ്ഞപ്പട മിന്നി...

Read More >>
#KeralaCricketLeague | പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

Sep 18, 2024 11:16 PM

#KeralaCricketLeague | പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

ആദ്യ പത്തോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് നേടിയ കാലിക്കറ്റ്, ശേഷിച്ച പത്തോവറില്‍ 121 റണ്‍സാണ്...

Read More >>
#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

Sep 16, 2024 01:22 PM

#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

കെസിഎ അക്കാദമിയിലെ പരിശീലനമാണ് മലപ്പുറം സ്വദേശിയായ ആനന്ദിന്‍റെ കരിയറിൽ നിർണ്ണായകമായത്. തുടർന്ന് ജൂനിയർ ക്രിക്കറ്റിൽ വിവിധ വിഭാഗങ്ങളിൽ മികച്ച...

Read More >>
#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

Sep 15, 2024 09:44 PM

#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ...

Read More >>
#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

Sep 15, 2024 12:29 PM

#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരത്തിനായി 11 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. സെമി ഉറപ്പായാൽ ഇനിയുള്ള മത്സരങ്ങളിലും ബൌളിംഗ് നിരയിൽ റോയൽസ്...

Read More >>
#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

Sep 14, 2024 09:58 PM

#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

ഷെബിൻ പാഷയാണ് പരിശീലകൻ. സി കെ നായിഡു ട്രോഫിയിൽ കേരളത്തിന്‌ വേണ്ടി കളിച്ച ഇഷാഖ്, കെസിഎ സംഘടിപ്പിച്ച പ്രെസെൻസ് കപ്പിൽ 10 വിക്കറ്റുമായി മികച്ച പ്രകടനം...

Read More >>
Top Stories