#Arjundeath | ഇനി ഓർമ്മകളുടെ ആഴങ്ങളിൽ...; അർജുന് നാടിൻറെ യാത്രാമൊഴി, സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

#Arjundeath | ഇനി ഓർമ്മകളുടെ ആഴങ്ങളിൽ...; അർജുന് നാടിൻറെ യാത്രാമൊഴി, സംസ്കാര ചടങ്ങുകൾ ആരംഭിച്ചു
Sep 28, 2024 11:36 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) കേരളത്തിന്റെ മുഴുവൻ സ്നേഹത്തേയും ആദരവിനേയും സാക്ഷിനിർത്തി അർജുന് വിട. ഗംഗാവലി പുഴ ആഴങ്ങളിലൊളിപ്പിച്ച അര്‍ജുന്റെ മൃതദേഹം ഒടുവില്‍ 75-ാം ദിവസം ചിതയിലേക്ക്.

ഒരുനോക്ക് കാണാൻ ഒരു നാട് മുഴുവൻ ഇപ്പോഴും കണ്ണാടിക്കലിലെ വീടിന് പുറത്തുണ്ട്. കണ്ണാടിക്കലിലെ വീട്ടിൽ രാവിലെ 11.15-ഓടെ സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചു. വീടിനുപിന്നിലായാണ് അർജുന്റെ സംസ്കാരച്ചടങ്ങ് ഒരുക്കിയത്.

 വീട്ടിനുള്ളിൽ കുടുംബം അർജുന് അന്ത്യാഞ്ജലി അർപ്പിച്ചശേഷം മൃതദേഹം മുറ്റത്തെ പന്തലിൽ പൊതുദർശനത്തിന് വച്ചു. ഒരു കിലോമീറ്ററോളം നീളത്തിലാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ വരി. 

കഴിഞ്ഞ രാത്രി മുതൽ കണ്ണാടിക്കൽ നിവാസികൾ അർജുന്റെ മൃതദേഹം എത്തുന്നതിനായി ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. പുലർച്ചെ മുതൽ കണ്ണാടിക്കൽ അങ്ങാടിയിൽ ആളുകൾ കാത്തുനിന്നു.

എട്ട് മണിയോടെ മൃതദേഹം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രാവിലെ 6 മുതൽ തന്നെ ആളുകൾ കവലയിൽ എത്തിയിരുന്നു. 8.15ന് മൃതദേഹം കണ്ണാടിക്കൽ എത്തിയപ്പോഴേക്കും നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്.

തുടർന്ന് ആംബുലൻസിന് പിന്നാലെ ആളുകൾ വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലേക്ക് നടന്നു. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. സ്ത്രീകളും പ്രായമായ അമ്മമാരും വിതുമ്പിക്കരഞ്ഞു. സ്വന്തം മകനെ നഷ്ടപ്പെട്ടതിന്റെ വേദന അവരുടെ മുഖത്ത് നിഴലിച്ചു.

വീടിന് സമീപത്തെത്തിയപ്പോൾ പൊലീസിന് ആളുകളെ നിയന്ത്രിക്കേണ്ടി വന്നു. തുടർന്ന് കുറച്ച് ആളുകളെ മാത്രമായി കടത്തിവിടാൻ തുടങ്ങി. വീടും പരിസരവുമെല്ലാം ഇതിനകം തന്നെ ആളുകൾ തിങ്ങി നിറഞ്ഞു.

നാട്ടുകാരുടെ പ്രിയപ്പെട്ട അർജുന്റെ മൃതദേഹം ഒരു നോക്കുകാണാനുള്ള ആഗ്രഹത്തോടെ രാവിലെ മുതൽ കാത്തുനിൽക്കുകയായിരുന്നു അവർ. ഒൻപതരയോടൊണ് വീട്ടിൽ പൊതുദർശനം ആരംഭിച്ചത്.

മന്ത്രി എ.െക.ശശീന്ദ്രൻ, എം.കെ.രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, കാർവാർ എംഎൽഎ സതീഷ് സെയിൽ, എംഎൽഎമാരായ കെ.കെ.രമ, സച്ചിൻദേവ്, ലിന്റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചു.

#Now #depths #memories #Arjun's #journey #funeral #rites #started

Next TV

Related Stories
#kbganeshkumar |  കെ എസ് ആർ ടി സിയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ; ബസ് സമയം ഇനി ആപ്പിൽ ലഭ്യമാകും -ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

Sep 28, 2024 02:49 PM

#kbganeshkumar | കെ എസ് ആർ ടി സിയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ; ബസ് സമയം ഇനി ആപ്പിൽ ലഭ്യമാകും -ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റേഷനിൽ തുടക്കമായ ശീതീകരിച്ച വിശ്രമ കേന്ദ്ര ഉദ്ഘടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു...

Read More >>
#NehruTrophyboatrace | പുന്നമടയില്‍ ജലമാമാങ്കം; വെള്ളിക്കപ്പിനായി വീറോടെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കം

Sep 28, 2024 02:29 PM

#NehruTrophyboatrace | പുന്നമടയില്‍ ജലമാമാങ്കം; വെള്ളിക്കപ്പിനായി വീറോടെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കം

മന്ത്രി പി എ മുഹമ്മദ് റിയാസ് അല്‍പസമയത്തിനകം വള്ളംകളി ഉദ്ഘാടനം ചെയ്യും. ഒമ്പത് വിഭാഗങ്ങളിലായി 74 യാനങ്ങളാണ് ഇന്ന്...

Read More >>
#kssalith | ‘പാർട്ടിക്കൊപ്പമാണ്.., പാർട്ടിക്കൊപ്പം മാത്രമാണ്’; പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞ് അഡ്മിന്‍

Sep 28, 2024 02:10 PM

#kssalith | ‘പാർട്ടിക്കൊപ്പമാണ്.., പാർട്ടിക്കൊപ്പം മാത്രമാണ്’; പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞ് അഡ്മിന്‍

ഒരുപാട് കഷ്ടപ്പെട്ട് നമ്മള്‍ കൂടി വളര്‍ത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതില്‍ നല്ല മാനസികസംഘര്‍ഷമുണ്ടെന്നും അദ്ദേഹം...

Read More >>
#ksrtckozhikkode | മുന്നോട്ട് വെച്ച  കാൽ മുന്നോട്ട് തന്നെ, പിന്നോട്ട് പോകില്ല; സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം ഉദ്ഘടനം ചെയ്ത് ഗതാഗത മന്ത്രി

Sep 28, 2024 01:59 PM

#ksrtckozhikkode | മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ, പിന്നോട്ട് പോകില്ല; സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം ഉദ്ഘടനം ചെയ്ത് ഗതാഗത മന്ത്രി

സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി...

Read More >>
#arjundeath |  'ജീവനോടെ മോനെ കിട്ടാൻ എന്നും പ്രാർഥിച്ചിരുന്നു, പക്ഷെ ദൈവം തന്നില്ല...'; അർജുനെ ഓർത്ത് വിതുമ്പി നാട്

Sep 28, 2024 01:11 PM

#arjundeath | 'ജീവനോടെ മോനെ കിട്ടാൻ എന്നും പ്രാർഥിച്ചിരുന്നു, പക്ഷെ ദൈവം തന്നില്ല...'; അർജുനെ ഓർത്ത് വിതുമ്പി നാട്

ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അർജുനെ കൊണ്ടുവരുന്ന കാര്യം രജനി...

Read More >>
#arrest |  പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, പിന്നാലെ കിട്ടിയത് കഞ്ചാവും എംഡിഎംഎയും; യുവാവ് അറസ്റ്റിൽ

Sep 28, 2024 01:06 PM

#arrest | പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, പിന്നാലെ കിട്ടിയത് കഞ്ചാവും എംഡിഎംഎയും; യുവാവ് അറസ്റ്റിൽ

എടച്ചേരി എസ്.ഐ. രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ...

Read More >>
Top Stories