#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട
Sep 22, 2024 09:43 PM | By Athira V

കൊച്ചി: ( www.truevisionnews.com  )ആദ്യത്തെ കളിയില്‍ തോറ്റെങ്കിലും ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്.

ബ്ലാസ്റ്റേഴ്സിനായി നോഹ സദോയിയും (63), ക്വാമെ പെപ്രയുമാണ് (88) ഗോളുകൾ നേടിയത്. ഈസ്റ്റ് ബംഗാളിന്‍റെ ഏക ഗോള്‍ മലയാളി താരമായ വിഷ്ണു പി വി (59) സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്വന്തം കാണികൾക്ക് മുന്നില്‍ തോല്‍വിയിലേക്ക് എന്ന് തോന്നിപ്പിച്ച ശേഷമാണ് മഞ്ഞപ്പട മിന്നി കത്തിയത്.

9-ാം മിനിറ്റില്‍ മലയാളി താരമായ വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയതോടെ ഗാലറി നിശബ്‍ദമായി. എന്നാല്‍, അധികം വൈകാതെ ഐഎസ്എല്ലിലെ തന്‍റെ ആദ്യ ഗോൾ നേടി നോഹ വരവറിയിച്ചു.

ഈസ്റ്റ് ബംഗാള്‍ പ്രതിരോധ നിരയെ തകര്‍ത്തെറിഞ്ഞ് നോഹ തൊടുത്ത ഇടംകാലൻ ഷോട്ട് പ്രബ്സുഖൻ ഗില്ലിന്‍റെ കാലുകൾക്കിടയിലൂടെ വലയിലേക്ക് കയറി. സമനില കണ്ടെത്തിയതോടെ സബസ്റ്റിറ്റ്യൂഷനുകൾ വരുത്തി ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളിനുള്ള ശ്രമം തുടങ്ങി.

88-ാം മിനിറ്റില്‍ ക്വാമെ പെപ്രയുടെയും ഇടം കാലാണ് മഞ്ഞപ്പടയ്ക്ക് ഈ സീസണിലെ ആദ്യ ജയം നേടി കൊടുത്തത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തി. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഈസ്റ്റ് ബംഗാൾ 12-ാം സ്ഥാനത്താണ്.

#ISL2024 #Kerala #Blasters #showed #strength #Yellow #Army #won #first #by #two #goals #one

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories










Entertainment News