#CopaAmerica2024 | കോപ്പയില്‍ നാളെ കിക്കോഫ്, അര്‍ജന്‍റീനയുടെ എതിരാളികള്‍ കാനഡ; ഇന്ത്യയില്‍ മത്സരം കാണാന്‍ വഴിയില്ല

#CopaAmerica2024 | കോപ്പയില്‍ നാളെ കിക്കോഫ്, അര്‍ജന്‍റീനയുടെ എതിരാളികള്‍ കാനഡ; ഇന്ത്യയില്‍ മത്സരം കാണാന്‍ വഴിയില്ല
Jun 20, 2024 10:50 AM | By VIPIN P V

ന്യൂയോര്‍ക്ക്: (truevisionnews.com) ടി20 ലോകകപ്പിനും യൂറോ കപ്പിനും പുറമെ ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ നാളെ മുതല്‍ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് അമേരിക്കയില്‍ തുടക്കമാകും.

അമേരിക്കയിലെ 14 വേദികളിലായി നടക്കുന്ന ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ നാളെ നിലവിലെ ചാമ്പ്യന്മാരായ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കാനഡയെ നേരിടും.

നാലു വര്‍ഷം മുമ്പ് ലിയോണൽ മെസിയെന്ന ഇതിഹാസത്തെ പൂർണതയിലേക്ക് നയിച്ചത് കോപ്പയിലെ കിരീടധാരണമായിരുന്നു. ക്ലബ്ബ് തലത്തില്‍ നേടാവുന്നതെല്ലാം നേടിയിട്ടും രാജ്യാന്തര കിരീടമില്ലെന്ന പാപക്കറ മൂന്നുവർഷം മുൻപ് മാരക്കാനയിൽ ബ്രസീലിനെ വീഴ്ത്തി നേടിയ കോപ്പ അമേരിക്കയോടെ മെസി കഴുകി കളഞ്ഞു.

കോപ്പ നിറച്ച ഭാഗ്യംപോലെ പിന്നാലെ ഫൈനിസിമയിലും ലോകകപ്പിലും മെസിയും അര്‍ജന്‍റീനയും മുത്തമിട്ടു. ലോകകപ്പിനപ്പുറവും മെസിക്ക് കോപ്പയുടെ തിളക്കം നൽകാനുള്ള പോരാട്ടത്തിനാണ് അർജന്‍റീന നാളെ തുടക്കമിടുന്നത്.

ഫിഫ റാങ്കിംഗിൽ നാൽപ്പത്തിയൊൻപതാം സ്ഥാനത്തുള്ള കാനഡയാണ് എതിരാളികള്‍. 2022ലെ ഖത്തര്‍ ലോകകപ്പിന് ശേഷമുളള പതിനാല് കളിയിൽ ഒരേയൊരു തോല്‍വി മാത്രമാണ് അര്‍ജന്‍റീന നേരിട്ടത്.

പതിമൂന്നിലും ജയിച്ച അ‍‍ർജന്‍റീനയെ പിടിച്ചുകെട്ടുക കാനഡയ്ക്ക് ഹിമാലയൻ വെല്ലുവിളിയാകും.

കോപ്പയിൽ അതിഥികളായി ആദ്യ പോരിനിറങ്ങുന്ന കാനഡ, ഒറ്റത്തവണയേ ഇതിന് മുൻപ് അ‍ർജന്‍റീനയ്ക്ക് മുന്നിൽ ഇറങ്ങിയിട്ടുള്ളൂ. 2010ലെ സൗഹൃദമത്സത്തിൽ അർജന്‍റീന നേടിയത് അഞ്ചുഗോൾ ജയം.

ബയേൺ മ്യുണിക്കിന്‍റെ അൽഫോൻസോ ഡേവിസും പോർട്ടോയുടെ സ്റ്റീഫൻ യുസ്റ്റകിയോയും ലിലിയുടെ ജൊനാഥൻ ഡേവിഡുമാണ് കനേഡിയൻ നിരയിൽ നാലാളറിയുന്നതാരങ്ങൾ.

അ‍‍ർജന്‍റൈൻ കോച്ച് ലിയോണൽ സ്കലോണിക്ക് സെറ്റായ ടീമിൽ ആശങ്കകൾ ഒന്നുമില്ല. അവസാന പരിശീലന സെഷനിൽ 4-4-2 ഫോർമേഷനിൽ താരങ്ങളെ വിന്യസിച്ച സ്കലോണി അന്തിമ ഇലവൻ ഏറക്കുറെ നിശ്ചയിച്ച് കഴിഞ്ഞു.

ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനസ്. പ്രതിരോധത്തിൽ നഹ്വേൽ മൊളിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലിസാൻഡ്രോ മാർട്ടിനസ്, അല്ലെങ്കിൽ നിക്കോളാസ് ഒട്ടമെൻഡി.

മധ്യനിരയൽ ഏഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡസ് എന്നിവർക്കൊപ്പം അലക്സിസ് മക് അലിസറ്ററിനോ എൻസോ ഫെർണാണ്ടസിനോ അവസരം കിട്ടും.

മുന്നേറ്റത്തിൽ മെസിക്കൊപ്പം ഇടംപിടിക്കാൻ മത്സരിക്കുന്നത് ജൂലിയൻ അൽവാരസും ലൗതാറോ മാർട്ടിനസും.

ഇന്ത്യൻ ആരാധകര്‍ക്ക് നിരാശ മത്സരം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനകാത്തത് ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.

ടെലിവിഷനില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കും ലൈവ് സ്ട്രീമിംഗില്‍ ഫാന്‍കോഡും മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും വരാത്തത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.

#Kickoff #tomorrow #Copa #Argentina #opponents #Canada #way #watch #match #India

Next TV

Related Stories
#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

Sep 22, 2024 09:43 PM

#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്വന്തം കാണികൾക്ക് മുന്നില്‍ തോല്‍വിയിലേക്ക് എന്ന് തോന്നിപ്പിച്ച ശേഷമാണ് മഞ്ഞപ്പട മിന്നി...

Read More >>
#KeralaCricketLeague | പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

Sep 18, 2024 11:16 PM

#KeralaCricketLeague | പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

ആദ്യ പത്തോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് നേടിയ കാലിക്കറ്റ്, ശേഷിച്ച പത്തോവറില്‍ 121 റണ്‍സാണ്...

Read More >>
#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

Sep 16, 2024 01:22 PM

#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

കെസിഎ അക്കാദമിയിലെ പരിശീലനമാണ് മലപ്പുറം സ്വദേശിയായ ആനന്ദിന്‍റെ കരിയറിൽ നിർണ്ണായകമായത്. തുടർന്ന് ജൂനിയർ ക്രിക്കറ്റിൽ വിവിധ വിഭാഗങ്ങളിൽ മികച്ച...

Read More >>
#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

Sep 15, 2024 09:44 PM

#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ...

Read More >>
#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

Sep 15, 2024 12:29 PM

#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരത്തിനായി 11 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. സെമി ഉറപ്പായാൽ ഇനിയുള്ള മത്സരങ്ങളിലും ബൌളിംഗ് നിരയിൽ റോയൽസ്...

Read More >>
#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

Sep 14, 2024 09:58 PM

#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

ഷെബിൻ പാഷയാണ് പരിശീലകൻ. സി കെ നായിഡു ട്രോഫിയിൽ കേരളത്തിന്‌ വേണ്ടി കളിച്ച ഇഷാഖ്, കെസിഎ സംഘടിപ്പിച്ച പ്രെസെൻസ് കപ്പിൽ 10 വിക്കറ്റുമായി മികച്ച പ്രകടനം...

Read More >>
Top Stories