#PSC | ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല

#PSC | ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല
Jun 18, 2024 08:20 AM | By ADITHYA. NP

കോഴിക്കോട്:(www.truevisionnews.com) സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനായി പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല.

പിഎസ്‌സി അഡൈ്വസ് മെമ്മോ അയച്ച ഉദ്യോഗാര്‍ഥികളെ പോലും നിയമിച്ചിട്ടില്ല.

ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതും സ്റ്റാഫ് ഫിക്‌സേഷന്‍ പൂര്‍ത്തിയാക്കാത്തതുമാണ് അപ്രഖ്യാപിത നിയമന നിരോധനത്തിന്റെ കാരണം.

അധ്യാപക വിദ്യാര്‍ഥി അനുപാതം കണക്കാക്കിയുള്ള സ്റ്റാഫ് ഫിക്‌സേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് നിയമനങ്ങള്‍ തടയുന്നത്. പുതിയ അധ്യയന വര്‍ഷത്തിലും സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപകരാണ് പഠിപ്പിക്കുന്നത്.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ പിടിപ്പുകേടുമൂലം അധ്യാപകരുടെ സ്ഥലംമാറ്റം താറുമാറായതിനു പിന്നാലെയാണ് നിയമനത്തിലെ തടസവും വന്നിരിക്കുന്നത്.മാത്തമറ്റിക്സ്, ഫിസിക്സ്, ബോട്ടണി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജേര്‍ണലിസം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വിരമിക്കല്‍ ഒഴിവുകള്‍ അടക്കം പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എല്ലാ വകുപ്പുകളും വിരമിക്കല്‍ അടക്കമുള്ള കാരണങ്ങളാല്‍ ഉണ്ടാകുന്ന ഒഴിവുകള്‍ പ്രതീക്ഷിത ഒഴിവുകളായി റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇവിടെയും നടപ്പിലായിട്ടില്ല.

കൂടാതെ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ഫയലുകളിലും തിരുമാനമായിട്ടില്ല.മാര്‍ച്ച് 31-നകം ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന് വിദ്യാഭ്യാസ വകുപ്പ് അന്ത്യശാസനം നല്‍കിയിരുന്നു.

നാല് മാസം മുമ്പ് നിലവില്‍ വന്ന ഹയര്‍സെക്കന്‍ഡറി മാത്തമാറ്റിക്സ് ജൂനിയര്‍ തസ്തികയിലേക്ക് ഒറ്റ പുതിയ ഒഴിവ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാലാവധി കഴിയാറായ റാങ്ക് പട്ടികകളുടെ കാര്യത്തിലും സമാന സാഹചര്യമാണ്.

#months #after #the #publication #the #psc #rank #list #there #is #no #appointment

Next TV

Related Stories
#karipurairport | കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള വിമാനം വൈകി

Jun 22, 2024 09:49 AM

#karipurairport | കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള വിമാനം വൈകി

ഇതിന് പിന്നാലെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സിഐഎസ്എഫ് വിമാനത്തില്‍ പരിശോധന നടത്തി.ഭീഷണി വ്യാജമാണെന്നാണ്...

Read More >>
#railway | ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമില്ല; മലബാറിനെ അവഗണിച്ച് റെയിൽവേ

Jun 22, 2024 08:03 AM

#railway | ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമില്ല; മലബാറിനെ അവഗണിച്ച് റെയിൽവേ

വരുമാനക്കണക്കുകളിൽ മലബാർ മുന്നിൽ നിൽക്കുമ്പോഴാണ് റെയിൽവേയുടെ ഈ അവ​ഗണന.അഞ്ച് മണിക്കുള്ള പരശുറാമിൽ കാൽകുത്താൻ...

Read More >>
#realestatedealer | കാണാതായിട്ട് ഒരു വർഷം, റിയല്‍ എസ്റ്റേറ്റ് വ്യാപാരി 'മാമി' എവിടെ? പൊലീസിനെതിരെ മുഹമ്മദ് ആട്ടൂരിന്‍റെ ഭാര്യ...

Jun 21, 2024 06:42 AM

#realestatedealer | കാണാതായിട്ട് ഒരു വർഷം, റിയല്‍ എസ്റ്റേറ്റ് വ്യാപാരി 'മാമി' എവിടെ? പൊലീസിനെതിരെ മുഹമ്മദ് ആട്ടൂരിന്‍റെ ഭാര്യ...

ഹര്‍ജി അടുത്ത മാസം 17ന് വീണ്ടും പരിഗണിക്കും.ലോക്കല്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ റുക്സാന നല്‍കിയ...

Read More >>
#kklathika | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്

Jun 18, 2024 08:58 AM

#kklathika | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്

ലതികയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിനെ...

Read More >>
#kkshailaja | 'കെ കെ ഷൈലജ തോല്‍ക്കണമെന്ന് പിണറായി വിജയനും പി ജയരാജനും ആഗ്രഹിച്ചു'; കെ കെ രമ

Jun 17, 2024 07:52 AM

#kkshailaja | 'കെ കെ ഷൈലജ തോല്‍ക്കണമെന്ന് പിണറായി വിജയനും പി ജയരാജനും ആഗ്രഹിച്ചു'; കെ കെ രമ

പ്രതിച്ഛായ തകര്‍ത്ത് രാഷ്ട്രീയമായി ഒതുക്കാനുള്ള പൊടിക്കൈകളുടെ ഭാഗമായാണ് കാഫിര്‍ പോസ്റ്റുകളടക്കം ഉണ്ടായത്. ടീച്ചര്‍ ജാഗ്രത...

Read More >>
#police | യുവതി അശ്ലീല ഫോട്ടോ അയച്ചുവെന്ന് പരാതി; പോലീസുകാരനെതിരേ അന്വേഷണം, ഹണി ട്രാപ്പെന്ന് ഉദ്യോ​ഗസ്ഥൻ

Jun 17, 2024 07:28 AM

#police | യുവതി അശ്ലീല ഫോട്ടോ അയച്ചുവെന്ന് പരാതി; പോലീസുകാരനെതിരേ അന്വേഷണം, ഹണി ട്രാപ്പെന്ന് ഉദ്യോ​ഗസ്ഥൻ

അശ്ലീലഫോട്ടോ ലഭിച്ചതിനെത്തുടർന്ന് ചേവായൂർ പോലീസിൽ യുവതി പരാതി നൽകി. എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് യുവതി സിറ്റി പോലീസ് കമ്മിഷണർ...

Read More >>
Top Stories