#tpchandrasekharan |ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ആഭ്യന്തര വകുപ്പിന്‍റെ വൻ വീഴ്ച

#tpchandrasekharan |ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ആഭ്യന്തര വകുപ്പിന്‍റെ വൻ വീഴ്ച
Jun 28, 2024 07:01 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  ടിപി കേസ് പ്രതികളുടെ ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കത്തിലും സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ആഭ്യന്തര വകുപ്പിന്‍റെ വൻ വീഴ്ച.

ഹോം സെക്രട്ടറിയും നിയമമന്ത്രിയും വരെ തടയിട്ടിട്ടും പ്രതികളെ വിട്ടയക്കാനുള്ള ശുപാർശ ലിസ്റ്റിൽ പൊലീസിന്‍റെ തുടർ നടപടി അക്ഷരാർത്ഥത്തിൽ പാര്‍ട്ടി നേതൃത്വത്തിന്‍റെ ഉത്തരം മുട്ടിച്ചു.

ലോക്സസഭാ തെര്‍ഞ്ഞെടുപ്പ് അവലോകനത്തിലും തെറ്റ് തിരുത്തൽ ചര്‍ച്ചകളിലും ഏറ്റവും അധികം പഴി കേട്ടത് ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചകളാണ്.

ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് മറ്റാരോ ആണെന്ന വിമര്‍ശനം വരെ മുഖ്യമന്ത്രിക്കെതിരെ വന്നു. ഇതിന്‍റെ ചൂടാറും മുൻപാണ് ടിപി കേസിലെ പ്രഹരം കൂടി.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് തൽകാലം കൈ കഴുകിയെങ്കിലും പാര്‍ട്ടിയാകെ കടുത്ത പ്രതിരോധത്തിലാണ്. അനര്‍ഹരെ ഒഴിവാക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ജൂൺ മൂന്നിനാണ് കത്തയച്ചത്.

ജൂൺ 13 ന് ജയിൽ വകുപ്പും പിന്നാലെ പൊലീസും തുടര്‍ നടപടി സ്വീകരിച്ചു. സര്‍ക്കാര്‍ നിലപാട് നിയമമന്ത്രി വ്യക്തമാക്കിയിട്ടും വിട്ടയക്കൽ ശുപാര്‍ശയുമായി പൊലീസ് മുന്നോട്ട് പോയത് നിയസഭക്ക് അകത്ത് സ്പീക്കറെ പോലും പ്രതിരോധത്തിലാക്കി.

ആഭ്യന്തര വകുപ്പിന് മുകളിൽ പറക്കുന്ന പരുന്ത് ആരെന്നാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം. സിദ്ധാര്‍ത്ഥൻ മരണം സിബിഐക്ക് വിടാൻ തീരുമാനിച്ചിട്ടും ഫയൽ വച്ചുതാമസിപ്പിച്ചത് സിപിഎമ്മിനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്.

നവകേരളാ മാര്‍ച്ചിനെതിരായ പ്രതിഷേധങ്ങളെ പൊലീസ് കൈകാര്യം ചെയ്ത രീതിയും പാര്‍ട്ടിക്കകത്തും പൊതുസമൂഹത്തിലും സര്‍ക്കാരിനും പാര്‍ട്ടിക്കും വലിയ നാണക്കേടുണ്ടാക്കിയിരുന്നു.

#Punishment #TPCase #Accused #Relieved #Home #Department's #massive #failure #put #CPM #defensive

Next TV

Related Stories
#founddead | തലശ്ശേരിയിൽ ഒൻപതാം  ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Jun 30, 2024 04:31 PM

#founddead | തലശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പരിസരവാസികൾ മുറിയുടെ വാതിൽ തകർത്താണ് അകത്ത് കടന്നത്....

Read More >>
#KBGaneshkumar  |  'അത് ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡല്ല, മാറ്റാൻ പറഞ്ഞിരുന്നു'; വിശദീകരിച്ച് ഡിവൈഎസ്പി

Jun 30, 2024 04:08 PM

#KBGaneshkumar | 'അത് ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡല്ല, മാറ്റാൻ പറഞ്ഞിരുന്നു'; വിശദീകരിച്ച് ഡിവൈഎസ്പി

പാർക്കിങ്ങുമായി ബന്ധപ്പെട്ട് കടയുടമകൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ ആണ് ബോർഡ് സ്ഥാപിച്ചത്. കച്ചവടം കുറയുന്നു എന്ന കടയുടമകളുടെ...

Read More >>
#KSRTC | ‘വീട്ടിൽ കഞ്ഞി വെച്ചിട്ടുണ്ടോ? ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ?’ കെഎസ്ആർടിസി ജീവനക്കാരന് യാത്രക്കാരന്റെ അസഭ്യവർഷം

Jun 30, 2024 03:55 PM

#KSRTC | ‘വീട്ടിൽ കഞ്ഞി വെച്ചിട്ടുണ്ടോ? ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ?’ കെഎസ്ആർടിസി ജീവനക്കാരന് യാത്രക്കാരന്റെ അസഭ്യവർഷം

അടൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെയായിരുന്നു യാത്രക്കാരന്റെ അധിക്ഷേപവും പരിഹാസവും അസഭ്യവർഷവും ഉണ്ടായത്. ...

Read More >>
#amoebicmeningoencephalitis |അമീബിക് മസ്തിഷ്കജ്വരം: വിദഗ്ധ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകി എം.കെ രാഘവൻ

Jun 30, 2024 03:38 PM

#amoebicmeningoencephalitis |അമീബിക് മസ്തിഷ്കജ്വരം: വിദഗ്ധ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകി എം.കെ രാഘവൻ

വളരെ വിരളമായി കണ്ടുവരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാകുന്ന സാഹചര്യത്തിലാണ് എം.പി. ആരോഗ്യമന്ത്രിക്ക്...

Read More >>
Top Stories