#RPFofficer| നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ വീണു; രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ

#RPFofficer| നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ വീണു; രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ
Jun 28, 2024 06:57 AM | By Susmitha Surendran

തിരൂർ : (truevisionnews.com)  നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് ട്രെയിനിനടിയിലേക്കു കാൽ പോയ വയോധികയെ ആർപിഎഫ് ഉദ്യോഗസ്ഥൻ പ്ലാറ്റ്‌ഫോമിലേക്കു വലിച്ചുകയറ്റി രക്ഷപ്പെടുത്തി.

തിരൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ 18ന് ആണ് സംഭവം നടന്നത്. രാവിലെ 8ന് ഒന്നാം പ്ലാറ്റ്ഫോമിലേക്കു കടന്നുവന്ന എറണാകുളം – പുണെ എക്സ്പ്രസിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കുടുംബത്തോടെ എത്തിയ 2 സ്ത്രീകൾ ട്രെയിനിൽ കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വണ്ടി നീങ്ങിത്തുടങ്ങി. ബോഗിക്കുള്ളിലേക്കു കയറിയ സ്ത്രീകളിൽ ഒരാൾ നിലത്തേക്കു വീഴാൻ പോവുകയും ഒരാൾ വീഴുകയും ചെയ്തു.

നിലത്തു വീണ സ്ത്രീയുടെ കാൽ ട്രെയിനിനടിയിലേക്കു പോയി. ഈ സമയത്ത് പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ഇ.എസ്.സുരേഷ് കുമാർ, വീഴാൻ പോയ സ്ത്രീയെ തള്ളി അകത്തേക്കു കയറ്റുകയും നിലത്തേക്കു വീണ സ്ത്രീയെ പ്ലാറ്റ്ഫോമിലേക്കു വലിച്ചുകയറ്റുകയും ചെയ്തു.

തുടർന്ന് ട്രെയിൻ നിർത്തിച്ച് ഇവരെ ട്രെയിനിൽ കയറ്റി അയയ്ക്കുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയായ സുരേഷ് 3 വർഷമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്നു.

#Fell #while #boarding #moving #train #RPF #officer #rescue

Next TV

Related Stories
#founddead | തലശ്ശേരിയിൽ ഒൻപതാം  ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Jun 30, 2024 04:31 PM

#founddead | തലശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പരിസരവാസികൾ മുറിയുടെ വാതിൽ തകർത്താണ് അകത്ത് കടന്നത്....

Read More >>
#KBGaneshkumar  |  'അത് ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡല്ല, മാറ്റാൻ പറഞ്ഞിരുന്നു'; വിശദീകരിച്ച് ഡിവൈഎസ്പി

Jun 30, 2024 04:08 PM

#KBGaneshkumar | 'അത് ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡല്ല, മാറ്റാൻ പറഞ്ഞിരുന്നു'; വിശദീകരിച്ച് ഡിവൈഎസ്പി

പാർക്കിങ്ങുമായി ബന്ധപ്പെട്ട് കടയുടമകൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ ആണ് ബോർഡ് സ്ഥാപിച്ചത്. കച്ചവടം കുറയുന്നു എന്ന കടയുടമകളുടെ...

Read More >>
#KSRTC | ‘വീട്ടിൽ കഞ്ഞി വെച്ചിട്ടുണ്ടോ? ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ?’ കെഎസ്ആർടിസി ജീവനക്കാരന് യാത്രക്കാരന്റെ അസഭ്യവർഷം

Jun 30, 2024 03:55 PM

#KSRTC | ‘വീട്ടിൽ കഞ്ഞി വെച്ചിട്ടുണ്ടോ? ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ?’ കെഎസ്ആർടിസി ജീവനക്കാരന് യാത്രക്കാരന്റെ അസഭ്യവർഷം

അടൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെയായിരുന്നു യാത്രക്കാരന്റെ അധിക്ഷേപവും പരിഹാസവും അസഭ്യവർഷവും ഉണ്ടായത്. ...

Read More >>
#amoebicmeningoencephalitis |അമീബിക് മസ്തിഷ്കജ്വരം: വിദഗ്ധ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകി എം.കെ രാഘവൻ

Jun 30, 2024 03:38 PM

#amoebicmeningoencephalitis |അമീബിക് മസ്തിഷ്കജ്വരം: വിദഗ്ധ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകി എം.കെ രാഘവൻ

വളരെ വിരളമായി കണ്ടുവരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാകുന്ന സാഹചര്യത്തിലാണ് എം.പി. ആരോഗ്യമന്ത്രിക്ക്...

Read More >>
Top Stories