#heavyrain | കനത്ത മഴയും ഇടിമിന്നലും; വെള്ളത്തിൽ മുങ്ങി ദില്ലി, വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് 4 പേര്‍ക്ക് പരിക്ക്

#heavyrain | കനത്ത മഴയും ഇടിമിന്നലും; വെള്ളത്തിൽ മുങ്ങി ദില്ലി, വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് 4 പേര്‍ക്ക്  പരിക്ക്
Jun 28, 2024 07:40 AM | By Susmitha Surendran

ദില്ലി: (truevisionnews.com)  രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ദില്ലിയിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതിനിടെ ശക്തമായ കാറ്റില്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണു.

അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അടിയില്‍ കുടുങ്ങി. മേല്‍ക്കൂര തകര്‍ന്ന് വീണ് നിരവധി വാഹനങ്ങളും തകര്‍ന്നു.

മൂന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ശക്തമായ മഴയില്‍ നോയിഡ, ആർ.കെ പുരം, മോത്തിനഗര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി.

അടുത്ത രണ്ട് മണിക്കൂറില്‍ ദില്ലിയില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രത നടപടികൾ സ്വീകരിക്കാനും നിര്‍ദേശം നല്‍കി.

ഇന്നലെ രാത്രി മുഴുവൻ ദില്ലിയില്‍ വ്യാപക മഴയാണ് ലഭിച്ചത്. ഇതേതുടര്‍ന്നാണ് നഗരത്തില്‍ പലയിടത്തും വെള്ളം കയറിയത്. കനത്ത മഴയെ തുടർന്ന് ദില്ലി നഗരത്തിൽ ഗതാഗത കുരുക്കും രൂക്ഷമായി. മിന്‍റോ റോഡിൽ ഒരു ട്രക്കും കാറും വെള്ളത്തിൽ മുങ്ങി.

#Heavy #rain #thunder #Delhi #under #water

Next TV

Related Stories
#ArjunAyanki | 'വീണ്ടും ക്രിമിനലാക്കരുത്, ഏത് സ്വർണംപൊട്ടിക്കലിനും ഞാനാണോ ഉത്തരവാദി'; ബന്ധം നിഷേധിച്ച് അർജുൻ ആയങ്കി

Jun 30, 2024 05:50 PM

#ArjunAyanki | 'വീണ്ടും ക്രിമിനലാക്കരുത്, ഏത് സ്വർണംപൊട്ടിക്കലിനും ഞാനാണോ ഉത്തരവാദി'; ബന്ധം നിഷേധിച്ച് അർജുൻ ആയങ്കി

തനിക്ക് ഒരു അറിവുമില്ലാത്ത ഇക്കാര്യം വാര്‍ത്തയിലൂടെയാണ് താന്‍ കാണുന്നതെന്നും അര്‍ജുന്‍ ആയങ്കി...

Read More >>
#bodyfound  |  വയനാട്ടിൽ യുവതി കിണറ്റിൽ മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ

Jun 30, 2024 05:17 PM

#bodyfound | വയനാട്ടിൽ യുവതി കിണറ്റിൽ മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ

ഇന്നു രാവിലെ മീനയുടെ മകനാണ് കിണറ്റിൽ മൃതദേഹം...

Read More >>
#ammathottil |അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയായി മധുര 'കനി'

Jun 30, 2024 05:16 PM

#ammathottil |അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയായി മധുര 'കനി'

പുതിയ അതിഥിയ്ക്ക് കനി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺ ഗോപി വാര്‍ത്താകുറിപ്പിൽ...

Read More >>
#blast | റോഡരികിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; യുവാവ് കസ്റ്റഡിയിൽ

Jun 30, 2024 05:12 PM

#blast | റോഡരികിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; യുവാവ് കസ്റ്റഡിയിൽ

സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

Read More >>
#Vsivankutty | 'എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല'; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

Jun 30, 2024 04:55 PM

#Vsivankutty | 'എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല'; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി,പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക...

Read More >>
#founddead | തലശ്ശേരിയിൽ ഒൻപതാം  ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Jun 30, 2024 04:31 PM

#founddead | തലശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പരിസരവാസികൾ മുറിയുടെ വാതിൽ തകർത്താണ് അകത്ത് കടന്നത്....

Read More >>
Top Stories