#kafircontroversy | വടകരയിലെ കാഫിര്‍ വിവാദം; ഹരജി ഇന്ന് ഹൈക്കോടതിയിൽ

#kafircontroversy | വടകരയിലെ കാഫിര്‍ വിവാദം; ഹരജി ഇന്ന് ഹൈക്കോടതിയിൽ
Jun 28, 2024 07:08 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)   വടകരയിലെ വിവാദ കാഫിർ പോസ്റ്റുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കാഫിർ പരാമർശം അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

യൂത്ത് ലീഗ് നേതാവ് കാസിമിന്‍റെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു പ്രചാരണം. കേസിൽ ഹരജിക്കാരനായ കാസിം ഇന്ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കും.

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ കാഫിർ ആണെന്ന് വിശേഷിപ്പിച്ചായിരുന്നു പോസ്റ്റ്. അതിനിടെ കാഫിര്‍ പോസ്റ്റ് വിവാദം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഉയർത്തും.

പോസ്റ്റർ പ്രചരിപ്പിച്ച മുൻ എം.എൽ.എക്കെതിരെ കേസെടുത്തോ എന്നത് അടക്കമുള്ള ചോദ്യങ്ങളാണ് പ്രതിപക്ഷം ചോദ്യോത്തര വേളയിൽ ഉന്നയിക്കുന്നത്.

എൽഡിഎഫ് സർക്കാരിനെതിരെ ഉയർന്ന ബാർകോഴ വിവാദവും പ്രതിപക്ഷം നിയമസഭയിൽ ഉയർത്തുന്നുണ്ട്. ടി പി കേസിൽ പ്രതിപക്ഷ നേതാവിന് സ്പീക്കർ മറുപടി നൽകിയ വിഷയം സഭയിൽ ഉന്നയിക്കാൻ യു.ഡി.എഫ് ആലോചിക്കുന്നുണ്ട്.

മുഖ്യമന്ത്രി അടക്കമുള്ളവർ സി.പി. എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പോയതുകൊണ്ട് അടിയന്തര പ്രമേയം ഉണ്ടാകാൻ സാധ്യതയില്ല.

അതേസമയം കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയില്‍ മുൻ സിപിഎം എംഎൽഎ കെകെ ലതികയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേ ​ദിവസമാണ് ലതിക ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 'എന്തൊരു വർ​ഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനിൽക്കണ്ടെ.

ഇത്ര കടുത്ത വർ​ഗീയത പ്രചരിപ്പിക്കരുത്'- എന്നായിരുന്നു പോസ്റ്റിൽ എഴുതിയിരുന്നത്. യൂത്ത് ലീ​ഗ് പ്രവർത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്തുവന്നത്.

പോസ്റ്റ് നിർമിച്ചതിൽ കാസിമിന് പങ്കില്ലെന്ന് കാണിച്ച് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് കെ.കെ ലതിക പോസ്റ്റ് പിൻവലിച്ചത്.

#Kafir #controversy #Vadakara #Petition #High #Court #today

Next TV

Related Stories
#Vsivankutty | 'എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല'; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

Jun 30, 2024 04:55 PM

#Vsivankutty | 'എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല'; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി,പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക...

Read More >>
#founddead | തലശ്ശേരിയിൽ ഒൻപതാം  ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Jun 30, 2024 04:31 PM

#founddead | തലശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പരിസരവാസികൾ മുറിയുടെ വാതിൽ തകർത്താണ് അകത്ത് കടന്നത്....

Read More >>
#KBGaneshkumar  |  'അത് ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡല്ല, മാറ്റാൻ പറഞ്ഞിരുന്നു'; വിശദീകരിച്ച് ഡിവൈഎസ്പി

Jun 30, 2024 04:08 PM

#KBGaneshkumar | 'അത് ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡല്ല, മാറ്റാൻ പറഞ്ഞിരുന്നു'; വിശദീകരിച്ച് ഡിവൈഎസ്പി

പാർക്കിങ്ങുമായി ബന്ധപ്പെട്ട് കടയുടമകൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ ആണ് ബോർഡ് സ്ഥാപിച്ചത്. കച്ചവടം കുറയുന്നു എന്ന കടയുടമകളുടെ...

Read More >>
#KSRTC | ‘വീട്ടിൽ കഞ്ഞി വെച്ചിട്ടുണ്ടോ? ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ?’ കെഎസ്ആർടിസി ജീവനക്കാരന് യാത്രക്കാരന്റെ അസഭ്യവർഷം

Jun 30, 2024 03:55 PM

#KSRTC | ‘വീട്ടിൽ കഞ്ഞി വെച്ചിട്ടുണ്ടോ? ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ?’ കെഎസ്ആർടിസി ജീവനക്കാരന് യാത്രക്കാരന്റെ അസഭ്യവർഷം

അടൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെയായിരുന്നു യാത്രക്കാരന്റെ അധിക്ഷേപവും പരിഹാസവും അസഭ്യവർഷവും ഉണ്ടായത്. ...

Read More >>
#amoebicmeningoencephalitis |അമീബിക് മസ്തിഷ്കജ്വരം: വിദഗ്ധ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകി എം.കെ രാഘവൻ

Jun 30, 2024 03:38 PM

#amoebicmeningoencephalitis |അമീബിക് മസ്തിഷ്കജ്വരം: വിദഗ്ധ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകി എം.കെ രാഘവൻ

വളരെ വിരളമായി കണ്ടുവരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാകുന്ന സാഹചര്യത്തിലാണ് എം.പി. ആരോഗ്യമന്ത്രിക്ക്...

Read More >>
Top Stories